മനുഷ്യനിര്‍മ്മിതമായ ഈ ദ്വീപ് (ലുലു ഐലന്റ് ) സ്ഥിതി ചെയ്യൂന്നത് അബുദാബി സിറ്റിയോട് ചേര്‍ന്ന് തന്നെയാണ്. അബുദാബി കോര്‍ണീഷിന് നേരെ 'അക്കരെ'.
മറീനാ മാളിനടുത്ത് (മുകളില്‍ കാണുന്ന കൊടിമരത്തിനടുത്ത്) , ഹെറിറ്റേജ് വില്ലേജിന്റെ (ചില ചിത്രങ്ങള്‍ ഇവിടെ കാണാം) അരികിലുള്ള ജെട്ടിയില്‍ നിന്നും ബോട്ടില്‍ കയറി 'സൗജന്യമായി' നിങ്ങള്‍ക്ക് ലുലു ഐലന്റില്‍ എത്താം. അവിടെ ചെന്നിറങ്ങുമ്പോള്‍ ഒരാള്‍ക്ക് പതിനഞ്ച് ദിര്‍ഹം കൊടുത്ത് ടിക്കറ്റ് എടുക്കണം.
പിന്നെയുള്ള യാത്രകള്‍ സൗജന്യം ആണ്. കരയില്‍ കൂടി ഓടുന്ന ട്രെയിനിലോ, ബസിലോ നിങ്ങള്‍ക്ക് സഞ്ചരിക്കാം. ഇഷ്ടമുള്ള സ്ഥലമെത്തുമ്പോള്‍ പറഞ്ഞാല്‍ അവിടെ അടുത്തുള്ള സ്റ്റോപ്പില്‍ വണ്ടി നില്ക്കും. ബീച്ചിന്റെ സൈഡിലോ, റസ്റ്റോറന്റിന്റെ സൈഡിലോ, ലേക്കിന്റെ സൈഡിലോ ഒക്കെ നിങ്ങള്‍ക്ക് ഇറങ്ങാം.
ക്രിക്കറ്റ് കളിക്കാനും ഫുട്ബോള്‍ കളിക്കാനും പറ്റിയ സ്ഥലം. പക്ഷേ പുല്ല് കാണാന്‍ ഇല്ല എന്ന് മാത്രം.
പ്രധാന ആകര്‍ഷണമായ മനുഷ്യ നിര്‍മ്മിതമായ തടാകം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നീന്തിക്കുളിക്കാന്‍ തോന്നിപ്പോകുന്ന തരത്തില്‍ തെളിഞ്ഞ വെള്ളം...
അവിടെ കളിക്കാം, ഭക്ഷണം കഴിക്കാം, കുളിക്കാം.. ചുരുക്കി പറഞ്ഞാല്‍ അടിച്ചു പൊളിക്കാം.
ഭക്ഷണം ഒക്കെ കഴിഞ്ഞ് വിശ്രമിക്കാന്‍ തെങ്ങിന് തണലുകള്‍.
തടാകത്തിലെ വെള്ളച്ചാട്ടം...
ഇതാണ് തടാകത്തിന്റെ മറ്റൊരു വ്യൂ
മരുഭൂമിയിലെ മണ്ണ് നിറഞ്ഞ ഒന്നു രണ്ട് കുന്നുകള്‍ ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട്. അവിടെ പടര്‍ന്നു കിടന്ന വള്ളിയിലെ ഈ പൂവ് കണ്ടോ? ആരും വെള്ളം ഒഴിച്ച് വളര്‍ത്തുന്നവയല്ല ഈ വള്ളികള്‍. വെള്ളം കിട്ടുന്നത് വര്‍ഷത്തില്‍ രണ്ടോ മൂന്നോ ദിവസം..
മണ്ണില്‍ കാണുന്ന ഈ "ചെറിയ" ഉറുമ്പിനെ കണ്ടോ? ഇവന്റെ ഒരു കടി കിട്ടിയാല്‍ !!
അവിടെ കളിക്കാം, ഭക്ഷണം കഴിക്കാം, കുളിക്കാം.. ചുരുക്കി പറഞ്ഞാല്‍ അടിച്ചു പൊളിക്കാം.
ഒരു കുന്നിന്റെ മുകളില്‍ നിന്നും തടാകത്തിന്റെ ദൃശ്യം
ഇനി ഈ ദ്വീപിന്റെ കുറവുകളെ പറ്റി പറഞ്ഞാല്‍, ഒന്നിരിക്കാന്‍ പുല്ലു പിടിപ്പിച്ച ഒരു ലോണ്‍ പോലും ഇല്ല, റസ്റ്റോറന്റുകള്‍ കുറവ്, ഒരു ഗ്രോസറി പോലുമില്ല. ഇതിനൊക്കെ കാരണം അവധി ദിവസങ്ങളിലേ അവിടെ ആള്‍ത്തിരക്ക് ഉള്ളു എന്ന് തോന്നുന്നു.
കണ്ടോ നമ്മുടെ കാക്കകള്‍ ഇവിടെയുമെത്തി. ദൂരെ കാണുന്നത് ബീച്ച്.
പറയാന്‍ മറന്നു പോയി.. വിശാലമായ ബീച്ച് ഈ ദ്വീപിലുണ്ട്. ശല്യങ്ങളൊന്നുമില്ലാതെ എത്ര സമയം വേണമെങ്കിലും കടല്‍ സ്നാനമാകാം. വലിയ തിരകള്‍ വരാതെ കുറച്ച് ദൂരെയായി കല്മതില് (Breakwater) കെട്ടിയിട്ടുണ്ട്.