Showing posts with label കുമരകം. Show all posts
Showing posts with label കുമരകം. Show all posts

Thursday, September 18, 2008

തൂക്കണാം കുരുവിക്കൂട്

തൂക്കണാംകുരുവി (Baya Weaver) കൂടു കൂട്ടന്നു. കുമരകത്തു നിന്ന് മറ്റൊരു കാഴ്ച.
പകുതി കെട്ടിയുണ്ടാക്കിയ കൂടുകളില്‍ ഇരുന്ന് പാട്ടു പാടി ആണ്‍കിളി പെണ്‍കിളികളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. പെണ്‍കിളി വന്ന് പാതി തീര്‍ന്ന കൂട് പരിശോധിച്ച് ഇഷ്ടപ്പെട്ടാല്‍ ആണ്‍കിളി പെണ്‍കിളിയുമായി "വിവാഹ"ബന്ധത്തില്‍ ഏര്‍പ്പെടുന്നു. (പാതി കെട്ടിയ കൂടുകള്‍ ചിത്രത്തില്‍ കാണാം.) എന്നിട്ട് അവന്‍ ആ കൂട് ബാക്കി കൂടി പണിയുന്നു. തുടര്‍ന്ന് പെണ്‍കിളി മുട്ടയിട്ട് അടയിരിക്കുന്ന സമയം വരെ ആ ബന്ധം തുടരുന്നു. പെണ്‍കിളി അടയിരുന്നു കഴിഞ്ഞാല്‍ അവന്‍ പാതി തീര്‍ത്തു വച്ചിരിക്കുന്ന തന്റെ മറ്റു കൂടുകള്‍ക്കരികില്‍ ഇരുന്ന് വീണ്ടും പാടുന്നു. മറ്റ് പെണ്‍കിളികള്‍ക്കായി. നല്ല സിസ്റ്റം .. അല്ലേ. ..

ആണ്‍കിളി ഏകദേശം 500 തവണയെങ്കിലും ചെറിയ പുല്‍നാരുകള്‍ കൊണ്ട് പറന്ന് വന്ന് പണിതുണ്ടാക്കുന്ന ഒരു കൂട്ടില്‍ ചിലപ്പോള്‍ മൂവായിരത്തിലധികം നാരുകള്‍ കാണും എന്ന് പറയപ്പെടുന്നു. ഒരോ നാരും ഇഴ ചേര്‍ത്ത് പണിയുന്ന കൂടുകളില്‍ കയറി മുട്ടകള്‍ മോഷ്ടിക്കുക എന്നത് മറ്റു ജീവികള്‍ക്ക് അസാധ്യം എന്ന് തന്നെ പറയാം.
നമ്മുടെ നാട്ടില്‍ ഉയരമുള്ള തെങ്ങുകള്‍ ആണ് ഇവര്‍ കൂട് കൂട്ടാന്‍ തെരെഞ്ഞുടുക്കുന്നത്. ചിലപ്പോള്‍ അടുത്തടുത്ത് നില്‍ക്കുന്ന കുറെയധികം തെങ്ങുകളില്‍ ഇവയുടെ കൂടുകള്‍ കാണാം. കുമരകത്ത് ഞാന്‍ കണ്ട കൂടുകള്‍ പക്ഷേ ഒരു തെങ്ങില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
കൂടുതല്‍ ചിത്രങ്ങള്‍ കാണൂ..

Monday, September 8, 2008

കുമരകത്തൊരു അസ്തമയക്കാഴ്ച്ക



1. കുമരകത്തൊരു സായാഹ്നം .. 2. ഇത്തിരി കാര്‍മേഘങ്ങളോടു കൂടെയുള്ള ആകാശം .
3. പക്ഷേ സൂര്യന്‍ അപ്പോഴും പ്രകാശിക്കൂന്നുണ്ടായിരുന്നു.
4. സമയം 6:17 മുതല്‍ 6:22 വരെ
5.
6. പടിഞ്ഞാറോട്ട് നോക്കിയാല്‍ കാണുന്നത് ഇങ്ങനെ,
7. എന്നാല്‍ കിഴക്കോട്ട് തിരിഞ്ഞാലോ...
8. വിശാലമായ പാടത്തിന് നടുവില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ആണ്.

********** ******* ***********
പാടത്തിന്റെ ഉടമ മമ്മൂട്ടിയാണ്. അതിനാല്‍ പടങ്ങള്‍ അദ്ദേഹത്തിന് സമര്‍പ്പിക്കാം.

Saturday, January 19, 2008

കുമരകം യാത്രയിലെ പടങ്ങള്‍

കുറെ ചിത്രങ്ങള്‍ ... കുമരകവും പരിസരങ്ങളും.. വേമ്പനാട് കായലിലെ ഒരു യാത്രയില്‍ കണ്ടത്. ചേര്‍ത്തലയില്‍ നിന്നു കുമരകം- കവണാറ്റിന്‍‌കരയിലേക്കുള്ള യാത്രാമദ്ധ്യേ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍..





1. ബോട്ടില്‍ ഇരുന്നു ചേര്‍ത്തല ഭാഗത്തേക്ക് നോക്കിയപ്പോള്‍


2. മനോഹരമായ ഒരു കെട്ടുവള്ളം
3.പുല്ലിന്‍‌കെട്ടുമായി വരുന്ന കര്‍ഷകര്‍




4. ബോട്ടിന്റെ ഓളങ്ങളില്‍ ചാഞ്ചാടുന്ന അവരുടെ വഞ്ചി.


5. കുമരകം സൈഡില്‍ കൂടി



6. കുമരകം സൈഡില്‍ കൂടി പോയപ്പോള്‍ കണ്ടത്..


(നേരത്തെ ഇത് യഹൂ ഫോട്ടൊസില്‍ ഇട്ടിരുന്നതാ.. അപ്പോള്‍ പബ്ലിക് ആണല്ലോ എന്നു കരുതി ഫോട്ടോയില്‍ പേരു ചേര്‍ത്തിരുന്നു..... അത് മാറ്റാതെ തന്നെ പോസ്റ്റ് ചെയ്യുന്നതില്‍ ക്ഷമിക്കണം..)



വാല്‍‌ക്കക്ഷണം..
7. ഇത് കുമരകം "വള്ളംകളി".... അതോ "വെള്ളംകളിയോ"

നിങ്ങള്‍ തീരുമാനിക്കൂ ..........




നേരത്തെ 'സ്വകാര്യങ്ങള്‍" എന്ന എന്റെ ബ്ലോഗില്‍ ഇട്ട പടങ്ങള്‍ ഇങ്ങോട്ട് മാറ്റി പോസ്റ്റുന്നു... നേരത്തെ കണ്ടവര്‍ ക്ഷമിക്കുമല്ലോ...

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍