Friday, February 20, 2009

യു.എ. ഇ ബ്ലോഗര്‍മാരുടെ സംഗമം - കുറെ പടങ്ങള്‍

ഇന്ന് ,അതായത് ഫെബ്രുവരി ഇരുപതാം തീയതി , ദുബായ് സബീല്‍ പാര്‍ക്കില്‍ കണ്ടുമുട്ടിയ കുറേ മലയാളം ബ്ലോഗ്ഗേഴ്സ്. കൂട്ടം കൂടി വെടിപറഞ്ഞിരിക്കാനും, പരിചയം പുതുക്കാനും, പുതിയ ചിലരെ പരിചയപ്പെടാനും സബീല്‍ പാര്‍ക്കില്‍ ഇന്ന് അവസരമൊരുങ്ങി. എല്ലാവര്‍ക്കും കാണുനതിനായി കുറച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.

ഗ്രൂപ്പ് ഫോട്ടൊ
ഗ്രൂപ്പ് ഫോട്ടൊ മീറ്റിന്റെയിടയില്‍ ആരോ പറയുന്നത് ശ്രദ്ധിക്കുന്ന നജൂസ്, പാര്‍പ്പിടം, കുറ്റ്യാടിക്കാരന്‍ കരീം മാഷ്,പകല്‍ക്കിനാവന്‍, അഞ്ചല്‍ തുടങ്ങിയവര്‍
കുറ്റ്യാടിക്കാരന്‍, പൊതുവാള്‍, കനല്‍, അഞ്ചല്‍ക്കാരന്‍, കാവലാന്‍, അനസ്, രെഞ്ജിത് എന്നിവര്‍ അണിനിരന്നപ്പോള്‍
രെഞ്ജിത് , ശിവപ്രസാദ്, പകല്‍കിനാവന്‍, പാര്‍ത്ഥന്‍, രാധേയന്‍ എന്നിവര്‍ കുറുമാന്റെ കത്തി സശ്രദ്ധം കേള്‍ക്കുമ്പോള്‍, ഇതിയാന്‍ ഇത് നിര്‍ത്തിയില്ലെങ്കില്‍ കാലുമടക്കി ഒരു തൊഴി കൊടുക്കും എന്നു പറയുന്ന അപ്പു.
കരീം മാഷും ഏറനാടനും ഉഗാണ്ട രണ്ടാമനും ചര്‍ച്ചയില്‍. ഇനി ആരെ എടുക്കണം എന്നറിയാതെ കുഴങ്ങി നില്‍ക്കുന്ന ദേവന്‍...
ഭയങ്കരമായ ഡിബേറ്റിന് ബ്ലോഗ് മീറ്റ് വേദിയായി... കോപ്പിറൈറ്റും, ഓണര്‍ഷിപും എന്ന വിഷയത്തില്‍ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടക്കുന്നു.
കാട്ടിപ്പരുത്തി സംസാരിക്കുന്നു.
കേട്ടിരിക്കുന്ന ഉഗാണ്ട രണ്ടാമനും, ഇടിവാളും
സിദ്ധാര്‍ത്ഥന്‍, തൃഷ്ണ, രാജീവ് ചേലനാട്ട് എന്നിവര്‍
സിമി, നജൂസ്, രഞ്ജിത് ചെമ്മാട്
സാല്‍ജോ ഘോരഘോരം സംസാരിക്കുന്നു. താഴ്വാരം, പാര്‍ത്ഥന്‍, അനസ് എന്നിവര്‍ ശ്രദ്ധിക്കുന്നു.
ഇത്തിരിവെട്ടത്തിനേയും കുറുമാനെരും കണ്ടാല്‍ കയ്യാങ്കളി വരെയെത്തുമായിരുന്ന ഡിബേറ്റായിരുന്നെന്ന് തോന്നുന്നില്ലേ. ഇടപെടണോ എന്ന് സംശയിച്ചു നില്‍ക്കുന്ന കാട്ടിപ്പരുത്തി.
സമീഹയുടെവ് അമൃതാ ടി.വി സം‌പ്രേക്ഷണ സംഘംത്തോടൊപ്പം കരീം മാഷ്.
നസീര്‍ കടിക്കാട്, രാമചന്ദ്രന്‍ വെട്ടിക്കാട്, യൂസുഫ്പ ...
തണല്‍ പറ്റിയിരിക്കുന്ന കാവലാന്‍, കനല്‍, കുറ്റ്യാടിക്കാരന്‍ ....
മോണൊ ആക്റ്റല്ല.... സങ്കുചിതനെ റാഗ് ചെയ്യുന്ന കൈപ്പള്ളി
കലാപരിപാടികള്‍ വീക്ഷിക്കുന്ന അപ്പ, കനല്‍,ഹരിയണ്ണന്‍, തറവാടി, പച്ചാന, വല്യമ്മായി, കിച്ചു....തുടങ്ങിയവര്‍
കുറുമാന്റെ മോണൊ ആക്ട്
കാവലാന്‍,കനല്‍ എന്നിവര്‍ കുറുമാന്റെ പ്രകടനം ആസ്വദിച്ച് ചിരിക്കുന്നു.
എല്ലാത്തിനും 'സാക്ഷി'യായ് ,,,,,,,,,,,
ഇതിലും ഭേദം മുളക് ബജ്ജിയെന്ന് വിശാലമനസ്കന്‍...
രഞ്ജിത്, നസീര്‍ കടിക്കാട്, മൈനാഗന്‍/ശിവപ്രസാദ്, രാമചന്ദ്രന്‍ എന്നിവര്‍

ക്യാമറ ഉണ്ടെങ്കിലും ഉപയോഗം അറിയില്ല എന്നു പറഞ്ഞ വിശാലന് ക്ലാസ് എടുക്കുന്ന അപ്പു.
റാം മോഹന്‍, വിശാലമന‍സ്കന്‍....
മീറ്റിന്റെ പ്രധാന ഭാഗത്തിലേക്ക് കടക്കുന്ന ബ്ലോഗര്‍മാര്‍...
ഇദ്ദേഹമാണ് ഈ ഫോട്ടോകള്‍ എടുത്തത്....
കൈപ്പള്ളി പാട്ട് പാടുന്നു....
ഇതും സഹിക്കണമല്ലോ എന്നോര്‍ത്ത് നിസഹായനായ അഗ്രജന്‍, പാര്‍ത്ഥന്‍, സങ്കുചിതന്‍, ഇടിവാള്‍, സിദ്ധാര്‍ത്ഥന്‍, രാജീവ് ചേലനാട്ട് എന്നിവര്‍.
29
ഇനി നമുക്ക് കളിക്കാം... ആക്കയിലീക്കൈയിലോ..മാണിക്കചെമ്പഴുക്ക....
പാര്‍പ്പിടം, ശശി, മൈനാഗന്‍, നമസ്കാര്‍, ഏറനാടന്‍, ഉഗാണ്ട രണ്ടാമന്‍
സുല്ലു ഒരു മാപ്പിളപ്പാട്ട് അവതരിപ്പിക്കുന്നു...
നിതിന്‍ വാവക്ക് പരീക്ഷയാണെന്നും അതിനാല്‍ വന്നില്ല എന്നുമറിയിക്കുന്ന കിച്ചു...

ബാക്കി ഫോട്ടൊകള്‍ പിക്കാസയില്‍ ഇട്ടിട്ടുണ്ട്. അത് ഇവിടെ കാണാം..
എല്ലാവരുടേയും പേരുകള്‍ ഈ പോസ്റ്റില്‍ കാണാം.

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍