Thursday, December 18, 2008

അല്‍-ഐനിലെ കുന്നുമ്പുറം - Jabel Hafeet

അല്‍-ഐനിലെ ഒരു 'കുന്നുമ്പുറത്തേക്ക്" ഒരു യാത്ര.. ഈ യാത്ര എന്നും ഇഷ്ടമാണ്. അതിനു മുകളില്‍ എത്തിയാല്‍ ഒരു വിശാലമായ മൈതാനം പോലെയുള്ള ഒരു സ്ഥലവും അവിടെ ഒരു റസ്റ്റോറന്റും ഉള്ളതൊഴിച്ചാല്‍ മറ്റു വലിയ ആകര്‍ഷണങ്ങള്‍ ഒന്നും അവിടെയില്ലെങ്കിലും അലൈന്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ അവിടെ നിന്ന് കാണാം എന്നതും, പിന്നെ അവിടേക്കുള്ള ഡ്രൈവിങ്ങും ആണ് എനിക്ക് ഈ സ്ഥലം ഇഷ്ടമാവാന്‍ ഒരു കാരണം.


1. കുന്നുമ്പുറത്തൊരു പ്രൈവറ്റ് പ്രോപര്‍ട്ടി

2.

3. വിശാലമായ മൈതാനത്ത് കളിക്കുന്ന അച്ചു
ഈ മൈതാനം രാത്രി ആയാല്‍ അറബിപ്പിള്ളേര്‍ക്ക് കാറുകള്‍ കൊണ്ട് അഭ്യാസം കാണിക്കാനുള്ള ഒരു സ്ഥലമാണ്. ചില ചിത്രങ്ങളിലെ ടയറിന്റെ പാടുകള്‍ നോക്കിയാല്‍ മനസ്സിലാകും. ആദ്യമായി ഞാന്‍ അവിടെ ചെല്ലുന്ന സമയത്ത് (1999-2000) ഈ മൈതാനത്ത് ഇന്റര്‍ലോക്കോ ചുറ്റും വേലിയോ ഒന്നുമുണ്ടായിരുന്നില്ല.

4. വേലിക്കെട്ടിന്റെ ഒരു കമ്പി ഇളകിയതിനിടയിലൂടെ ഇറങ്ങി ഫോട്ടൊക്ക് പോസ് ചെയ്യുന്നവര്‍.
5.
അടിവാരത്തു നിന്നും ഒന്‍പത്-പത്ത് കിലോമീറ്റര്‍ ദൂരം, കുത്തുകയറ്റം വണ്ടി ഓടിച്ച് കയറ്റുക എന്നത് ഒരു നല്ല അനുഭവം തന്നെ. ചിലപ്പോള്‍ ഒക്കെ ഗ്രേഡിയന്റ് 1 in 2 ആണോ എന്ന് പോലും തോന്നിപ്പിക്കുന്ന കയറ്റമാണ് ഈ റോഡിലുള്ളത്. ഇടക്ക് 'നാടുകാണി' പോലെയുള്ള സ്ഥലങ്ങള്‍. അവിടെ നിന്ന് നിങ്ങള്‍ക്ക് താഴ്വാരത്തില്‍ ഉള്ള പാര്‍ക്കിന്റെയും മറ്റും ഭംഗി ആസ്വദിക്കാം.

6.

7. ഈ വഴിയുടെ ഭംഗി കാണൂ.. എങ്ങനെയുണ്ട്?

8.
9. ഏഴെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്ര പച്ചപ്പ് ഈ താഴ്വാരത്തില്ലായിരുന്നു.
10.
താഴ്വാരത്ത് ഒരു വിശാലമായ പാര്‍ക്കും തടാകവും എല്ലാം ഉണ്ട്. ചൂട് വെള്ളം ഒഴുകുന്ന ഒരു 'അരുവി'യും അവിടെയുണ്ട്. അങ്ങോട്ടു പോകുമ്പോഴോ തിരികെ വരുമ്പോഴോ അവിടെയും കയറാം,
11. തല്‍‍ക്കാലം തടാകത്തിലെ തിലോപ്പിയകളുടെ ഭംഗി ആസ്വദിക്കൂ..
12. വിശാലമായ തടാകവും ഫൗണ്ടനും
ബാക്കി കുറെ ചിത്രങ്ങള്‍ ഉണ്ട്. അതെല്ലാം കൂടി ഇവിടെ അപ്‌ലോഡ് ചെയ്ത് കുളമാക്കുന്നില്ല. ബാക്കി ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക് ചെയ്തോളൂ.
ജബല്‍ ഹഫീതിനെ കുറിച്ചുള്ള വിവരങ്ങള്‍ വിക്കിയില്‍ പറയുന്നത് കാണൂ..

Monday, December 15, 2008

അല്‍-ഐന്‍ ‍മൃഗശാല - AL AIN ZOO

ഈദ് പെരുനാളിന്റെ അവധി ദിവസങ്ങളില്‍ അല്‍-ഐനിലെ മൃഗശാല സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഏതാനും ചിത്രങ്ങള്‍. ഇപ്രാവശ്യം വൈകുന്നേരമാണ് അവിടെ എത്തിപ്പെട്ടത്. അതിനാല്‍ തന്നെ കൂടുതല്‍ സ്ഥലങ്ങളും കാണാന്‍ സമയം കിട്ടിയില്ല. പല മൃഗങ്ങളെയും അതിനാല്‍ കാണാന്‍ പറ്റിയില്ല. എങ്കിലും കണ്ട ചിലതിന്റെയെല്ലാം (ചില) ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. സന്ധ്യ ആയതിനാല്‍ അത്ര ക്ലിയര്‍ ആയില്ല.

1.

2.
3.

4.

5.

6.

7.
8.

9.
********** ************ ********** ************

ബിന്ദുവിന്റെ ഈ പോസ്റ്റില്‍ (പെൻ‌ഗ്വിനുകൾ മരുഭൂമിയിൽ!! ) അല്‍-ഐന്‍ മൃഗശാലയിലെ പെന്‍ഗ്വിനുകളുടെ ചിത്രങ്ങള്‍ കാണാം.




Saturday, October 25, 2008

ചൂണ്ടക്കാരന്‍

ചൂണ്ടക്കാരന്‍. ഈ വെള്ളത്തില്‍ നിന്ന് ഇയാള്‍ക്ക് കിട്ടുന്ന മീന്‍ എന്തായിരിക്കും. തൊടുപുഴക്ക് കിഴക്കുള്ള ഒരു സ്ഥലമാണ് ഇത്. എന്റെ മകന്‍ ആദിത്യ എടുത്ത പടം.
******* ******** ********* *******

ഒരു പടം കൂടി ചേര്‍ത്തു. കാപ്പിലാന്‍ തന്റെ കമന്റില്‍ പറഞ്ഞ മീന്‍ ഇതാണെന്ന് വിശ്വസിക്കുന്നു. ഇതിന് ഞങ്ങളുടെ നാട്ടില്‍ കല്ലിടമുട്ടി എന്നും കല്ലട എന്നും ഒക്കെ പറയുന്നു. ഈ മീന്‍ ചേച്ചിയുടെ വീട്ടിനു പുറകിലെ പാടത്ത് ആദി ചൂണ്ടയിട്ടു പിടിച്ചതാണ്. ഈ മീന്‍ കാപ്പിലാന് സമര്‍പ്പിക്കുന്നു.

Tuesday, October 14, 2008

ആമ്പല്‍‌പൂക്കള്‍

ആമ്പല്‍ പൂക്കള്‍ പല തരത്തിലും നിറത്തിലും കണ്ടുവരുന്നു. Nymphaea pubescens എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ആമ്പല്‍ കേരളത്തിനെ ജലാശയങ്ങളില്‍ ധാരാളം കാണപ്പെടുന്നു. ബംഗ്ലാദേശിന്റെ ദേശീയപുഷ്പം ആണ് ആമ്പല്‍.
ഇതില്‍ കാണുന്ന പൂവ് എന്റെ സുഹൃത്തിന്റെ വീട്ടുമുറ്റത്തെ ടാങ്കില്‍ വളരുന്നതാണ്.
സ്ഥലം: വലപ്പാട്, തൃശൂര്‍.


*************** ***************** *************
ഇനി ഇതില്‍ കാണുന്ന ആമ്പല്‍‌പൂവ് കുമരകത്തിനുള്ള റോഡ് സൈഡിലെ പാടത്ത് നില്‍ക്കുന്നതാണ്. അല്ലിയാമ്പല്‍ എന്ന് പറയുന്ന ഇനം. ഇതിന്റെ ചെറിയ ടൈപ്പും പിന്നെ കടും പര്‍പ്പിള്‍ നിറത്തിലുള്ള വേര്‍ഷനും ഈ പാടങ്ങളില്‍ കാണാറുണ്ട്. (കടും കളറിലുള്ളത് ഇപ്രാവശ്യം എങ്ങുനിന്നും കിട്ടിയില്ല).

ഇനി ഒരു കാര്യം. പണ്ട് ആറ്റുവരമ്പത്ത് മീന്‍ പിടിച്ചു നടന്ന കാലത്ത് ആറ്റില്‍ ഈ ആമ്പല്‍ കൂട്ടങ്ങള്‍ കാണുമായിരുന്നു. ഇതില്‍ നിന്ന് പൂവ് പൊഴിഞ്ഞു പോയാല്‍ പിന്നെയുള്ള ഭാഗത്ത് ഒരു തരം അരികള്‍ കാണും. ആറ്റില്‍ നീന്തി അത് പറിച്ചെടുത്താല്‍ , അത് പൊട്ടിച്ച് ആ അരികള്‍ തിന്നാന്‍ നല്ല രസമാണ്.

Wednesday, October 8, 2008

ഉത്രാളിക്കാവ് - ചില ചിത്രങ്ങള്‍

ഉത്രാളിക്കാവ്
തൃശൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ വടക്കാഞ്ചേരിക്കടുത്തുള്ള പ്രസിദ്ധമായ ക്ഷേത്രം.

1.
2.

3.


വെടിക്കെട്ടിന് പേരു കേട്ട ക്ഷേത്രമായിരുന്നു. തൃശൂര്‍ പൂരത്തേക്കാള്‍ വലിയ വെടിക്കാട്ടായിരുന്നു എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പുറകില്‍ കാണുന്നത് റെയില്‍‌വേ ട്രാക്ക് ആണ് . ഒരിക്കല്‍ വെടിക്കെട്ടിനിടയില്‍ ഉണ്ടായ തീവണ്ടി അപകടമാണ് വെടിക്കെട്ടിന് പണ്ടത്തെ പകിട്ട് കുറച്ചത് എന്ന് കേള്‍ക്കുന്നു. (അറിയാവുന്നവര്‍ തിരുത്തുക. )ഇപ്രാവശ്യം ഷൊര്‍ണ്ണൂരില്‍ പോയി മടങ്ങി വന്ന വഴി എടുത്ത ചിത്രങ്ങള്‍.
പറയാന്‍ മറന്നു. ഈ പടങ്ങള്‍ എന്റെ മകന്‍ ആദിത്യ എടുത്തതാണ്. പടങ്ങള്‍ക്കുള്ള ക്രെഡിറ്റ് അവനുള്ളതാണ്. ഞാന്‍ അവകാശപ്പെടുന്നത് ശരിയല്ലല്ലോ.
********* ********** ************
കുട്ടന്‍‌മേനോന്‍ ഇട്ട പോസ്റ്റില്‍ (ഉത്രാളിക്കാവ് പൂരം ഇന്ന്) ഉത്രാളിക്കാവ് പൂരത്തെകുറിച്ച് കൂടുതല്‍ വിവരണം കാണാം.

വേഴാമ്പലിന്റെ ഈ പോസ്റ്റും (ഉത്രാളിക്കാവ് അമ്പലം ) ഉത്രാളിക്കാവിനെക്കുറിച്ചുള്ളതാണ്.

Saturday, October 4, 2008

കുറച്ച് നാട്ടുപൂക്കള്‍

കുറച്ച് നാട്ടുപൂക്കള്‍ .. എന്നുവച്ചാല്‍ നാട്ടില്‍ പോയപ്പോള്‍ അവിടെ നിന്നും എടുത്ത കുറച്ച് പടങ്ങള്‍.
1. വാഴച്ചെടി
2. ഇതിന്റെ പേരു മറന്നു ( നന്ത്യാര്‍‌വട്ടം ??)
3. ജമന്തി
4. ബോള്‍സം (മറ്റൊരു പേരു കൂടിയുണ്ട് , പറയാമോ?)
5. വാടാമല്ലി
6. ഒറ്റ വാടാമല്ലി

7. തെറ്റിപ്പൂവ് (കുറ്റി ചെത്തി, അങ്ങനെ തന്നെയാണോ ഇതിന്റെ പേര്?)
8. ചെമ്പരത്തി
9. ബന്തി
10. ബന്തി
11. ബന്തി
****** ************ ************
ഇത് കുറെയേറെ ഉണ്ട്.. അതില്‍ നിന്നും കുറച്ചെണ്ണം ആദ്യ പോസ്റ്റില്‍.


Sunday, September 28, 2008

തുമ്പി, അട്ടക്കക്ക , വിട്ടില്‍



വിട്ടില്‍ .. അവന്റെ ഗംഭീര്യം കണ്ടോ? സൂം ചെയ്തു നോക്കൂ.


********** ************ *************







ഒരു തുമ്പി... ഓണത്തുമ്പിയുടെ ഒരു വകഭേദം..
********** ************ *************


അട്ടക്കക്ക എന്നും ഞവണികക്ക എന്നും വിളിക്കുന്ന ഇവനെ പാടങ്ങളിലും ആറുകളിലും കണ്ടുവരുന്നു. (ഇതിനെ നിങ്ങള്‍ എങ്ങനെ വിളിക്കും എന്ന് എനിക്കറിയില്ല.. നിങ്ങള്‍ തന്നെ പറയൂ.. )

Thursday, September 18, 2008

തൂക്കണാം കുരുവിക്കൂട്

തൂക്കണാംകുരുവി (Baya Weaver) കൂടു കൂട്ടന്നു. കുമരകത്തു നിന്ന് മറ്റൊരു കാഴ്ച.
പകുതി കെട്ടിയുണ്ടാക്കിയ കൂടുകളില്‍ ഇരുന്ന് പാട്ടു പാടി ആണ്‍കിളി പെണ്‍കിളികളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. പെണ്‍കിളി വന്ന് പാതി തീര്‍ന്ന കൂട് പരിശോധിച്ച് ഇഷ്ടപ്പെട്ടാല്‍ ആണ്‍കിളി പെണ്‍കിളിയുമായി "വിവാഹ"ബന്ധത്തില്‍ ഏര്‍പ്പെടുന്നു. (പാതി കെട്ടിയ കൂടുകള്‍ ചിത്രത്തില്‍ കാണാം.) എന്നിട്ട് അവന്‍ ആ കൂട് ബാക്കി കൂടി പണിയുന്നു. തുടര്‍ന്ന് പെണ്‍കിളി മുട്ടയിട്ട് അടയിരിക്കുന്ന സമയം വരെ ആ ബന്ധം തുടരുന്നു. പെണ്‍കിളി അടയിരുന്നു കഴിഞ്ഞാല്‍ അവന്‍ പാതി തീര്‍ത്തു വച്ചിരിക്കുന്ന തന്റെ മറ്റു കൂടുകള്‍ക്കരികില്‍ ഇരുന്ന് വീണ്ടും പാടുന്നു. മറ്റ് പെണ്‍കിളികള്‍ക്കായി. നല്ല സിസ്റ്റം .. അല്ലേ. ..

ആണ്‍കിളി ഏകദേശം 500 തവണയെങ്കിലും ചെറിയ പുല്‍നാരുകള്‍ കൊണ്ട് പറന്ന് വന്ന് പണിതുണ്ടാക്കുന്ന ഒരു കൂട്ടില്‍ ചിലപ്പോള്‍ മൂവായിരത്തിലധികം നാരുകള്‍ കാണും എന്ന് പറയപ്പെടുന്നു. ഒരോ നാരും ഇഴ ചേര്‍ത്ത് പണിയുന്ന കൂടുകളില്‍ കയറി മുട്ടകള്‍ മോഷ്ടിക്കുക എന്നത് മറ്റു ജീവികള്‍ക്ക് അസാധ്യം എന്ന് തന്നെ പറയാം.
നമ്മുടെ നാട്ടില്‍ ഉയരമുള്ള തെങ്ങുകള്‍ ആണ് ഇവര്‍ കൂട് കൂട്ടാന്‍ തെരെഞ്ഞുടുക്കുന്നത്. ചിലപ്പോള്‍ അടുത്തടുത്ത് നില്‍ക്കുന്ന കുറെയധികം തെങ്ങുകളില്‍ ഇവയുടെ കൂടുകള്‍ കാണാം. കുമരകത്ത് ഞാന്‍ കണ്ട കൂടുകള്‍ പക്ഷേ ഒരു തെങ്ങില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
കൂടുതല്‍ ചിത്രങ്ങള്‍ കാണൂ..

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍