Friday, December 18, 2009

യു എ ഇ ബ്ലോഗ് സംഗമം - 2009

ഇന്നു നടന്ന യു എ ഇ ബ്ലോഗ് സംഗമത്തില്‍ നിന്ന് എനിക്ക് പകര്‍ന്നു കിട്ടിയ കുറച്ച് ചിത്രങ്ങള്‍..,,,, വളരെ കുറച്ച് നേരമേ ഇന്നവിടെ ചിലവിടാന്‍ കഴിഞ്ഞുള്ളു എന്നതാണ് നേര്.
നിറങ്ങള്‍ നിറഞ്ഞ ഒരു ദിവസത്തിന്റെ ഓര്‍മക്കായ്
കിലുക്കാം‌പെട്ടിയും കുട്ടികളും






ഇത് എന്റെ മകന്‍ അച്ചു എടുത്ത പടം..
ഗ്രൂപ്പ് ഫോട്ടോ - 1

ഗ്രൂപ്പ് ഫോട്ടോ - 2

ഗ്രൂപ്പ് ഫോട്ടോ - 3

ഗ്രൂപ്പ് ഫോട്ടോ - 4

Friday, September 18, 2009

പൂജക്കെടുക്കുമോ ഈ പൂക്കള്‍ ?

കോട്ടയത്തിനടുത്ത് നാട്ടകം മറിയപ്പള്ളി ശിവ പാര്‍‌വതി ക്ഷേത്രത്തിന്റെ മുമ്പില്‍ നില്‍ക്കുന്ന മരത്തില്‍ നിന്ന്.....
2.

3.

4.

Friday, September 11, 2009

കണ്ണിത്തുള്ളി....

കുട്ടിക്കാലത്ത് പുല്ലിന്റെ അറ്റത്തുള്ള ഈ കണ്ണുനീര്‍ത്തുള്ളി കണ്ണില്‍ എഴുതുന്നത് ഒരു ശീലമായിരുന്നു. അപ്പോഴത്തെ ആ കുളിര്‍മ , അതിന്റെ ഓര്‍മയിലെടുത്ത കുറച്ച് ചിത്രങ്ങള്‍..

1.
2.

3.

4.
5.





Sunday, May 31, 2009

ഇവരാണ് ഫാല്‍ക്കണ്‍സ്....(FALCON)


Gyrfalcon (see the details in wiki) ഇനത്തില്‍ പെട്ട ഒരു ഫാല്‍ക്കണ്‍ - അബുദാബിയില്‍ നടന്ന GASTECH Exhibition വേദിയില്‍ നിന്ന് കിട്ടിയത്.

Peregrine Falcon (see the details in wiki) ഇനത്തില്‍ പെട്ട ഒരു ഫാല്‍ക്കണ്‍ - അബുദാബിയില്‍ നടന്ന GASTECH Exhibition വേദിയില്‍ നിന്ന് കിട്ടിയത്.

യു.എ.ഇ-യുടെ ദേശീയ പക്ഷിയാണ് ഫാല്‍ക്കണ്‍.
::::::::::::::::::: X ::::::::::::::::::::::

ഒരപേക്ഷ: ഇനം മാറിപ്പോയിട്ടുണ്ടെങ്കില്‍ അറിയാവുന്നവര്‍ പറയണേ ..


അപ്പൂട്ടാ , ഇത് ജീവനുള്ളവ തന്നെ,,,,(അതല്ലേ കെട്ടിയിട്ടിരിക്കുന്നത്. കാലില്‍ സൂക്ഷിച്ചു നോക്കൂ.)

Thursday, May 7, 2009

ദുബൈ മാള്‍ - AQUARIUM

ദുബൈ മാളിലെ അക്വേറിയം കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ്. എണ്ണിയാലൊടുങ്ങാത്ത മത്സ്യങ്ങള്‍, ഈലുകള്‍, എല്ലാം ഇതിലുണ്ട്. കൂറ്റന്‍ കണ്ണാടി കൂട്ടിനുള്ളീല്‍ കിടക്കുന്ന ഇവയ്ക്ക് കണ്ണാടിയുടെ വെളിയില്‍ നിന്ന് നോക്കുമ്പോള്‍ ഇത്തിരി വലുപ്പം കൂടുതലാണെന്നതാണ് സത്യം. കാരണം പത്ത് പതിനഞ്ച് സെന്റിമീറ്റര്‍ കനമുള്ള ഗ്ലാസ് ആണിത്.
അകത്തേക്ക് കടക്കാന്‍ ടികറ്റ് എടുക്കണമെങ്കിലും വെളിയില്‍ നിന്നു കാണാന്‍ കാശ് മുടക്കില്ല എന്നതും ഒരു പ്രത്യേകത ആണ്.

കൊമ്പന്‍....




ഇതില്‍ കാണുന്നതിന്റെ എത്ര ഇരട്ടി കാണാതെ പോകുന്നു..

ഒരു മുഴുക്കാഴ്ച്ച

പകല്‍കിനാവന്റെ ഈ ഫോട്ടോ കണ്ടപ്പോള്‍ അതിന്റെ ബാക്കിയായി വെറുതെ പോസ്റ്റുന്നു എന്നേയുള്ളു. എനിക്കത്ര ഇഷ്ടമായ ഫോട്ടൊകളല്ല. കാരണം ലൈറ്റിങ് തന്നെ. അതുകൊണ്ടാണ് ജനുവരിയില്‍ എടുത്ത ഫോട്ടോകള്‍ ഇതു വരെ പോസ്റ്റ് ആക്കാതിരുന്നത്. ഫോട്ടോകള്‍ ഇഷ്ടമായില്ലെങ്കില്‍ ക്ഷമിക്കുക.
ഈ അക്വേറിയത്തെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഇവിടെ ഞെക്കുക

Tuesday, April 14, 2009

നിങ്ങള്‍ക്കൊരു വിഷുക്കണി (Vishukkani 2009)

എല്ലാവര്‍ക്കും വിഷു ആശംസകള്‍...

സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഒരു നല്ല നാളെ എല്ലാവര്‍ക്കും ഉണ്ടാകട്ടെ..

ഒരു പ്രവാസിയുടെ വിഷുക്കണി ഇപ്രാവശ്യവും നിങ്ങള്‍ക്കായി...


:::::::::::::::::::::::::: X ::::::::::::::::::::::::::
(കഴിഞ്ഞ വര്‍ഷത്തേതിന്റെ ആവര്‍ത്തനമാണ് ... ക്ഷമി... )

Friday, February 20, 2009

യു.എ. ഇ ബ്ലോഗര്‍മാരുടെ സംഗമം - കുറെ പടങ്ങള്‍

ഇന്ന് ,അതായത് ഫെബ്രുവരി ഇരുപതാം തീയതി , ദുബായ് സബീല്‍ പാര്‍ക്കില്‍ കണ്ടുമുട്ടിയ കുറേ മലയാളം ബ്ലോഗ്ഗേഴ്സ്. കൂട്ടം കൂടി വെടിപറഞ്ഞിരിക്കാനും, പരിചയം പുതുക്കാനും, പുതിയ ചിലരെ പരിചയപ്പെടാനും സബീല്‍ പാര്‍ക്കില്‍ ഇന്ന് അവസരമൊരുങ്ങി. എല്ലാവര്‍ക്കും കാണുനതിനായി കുറച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.

ഗ്രൂപ്പ് ഫോട്ടൊ
ഗ്രൂപ്പ് ഫോട്ടൊ മീറ്റിന്റെയിടയില്‍ ആരോ പറയുന്നത് ശ്രദ്ധിക്കുന്ന നജൂസ്, പാര്‍പ്പിടം, കുറ്റ്യാടിക്കാരന്‍ കരീം മാഷ്,പകല്‍ക്കിനാവന്‍, അഞ്ചല്‍ തുടങ്ങിയവര്‍
കുറ്റ്യാടിക്കാരന്‍, പൊതുവാള്‍, കനല്‍, അഞ്ചല്‍ക്കാരന്‍, കാവലാന്‍, അനസ്, രെഞ്ജിത് എന്നിവര്‍ അണിനിരന്നപ്പോള്‍
രെഞ്ജിത് , ശിവപ്രസാദ്, പകല്‍കിനാവന്‍, പാര്‍ത്ഥന്‍, രാധേയന്‍ എന്നിവര്‍ കുറുമാന്റെ കത്തി സശ്രദ്ധം കേള്‍ക്കുമ്പോള്‍, ഇതിയാന്‍ ഇത് നിര്‍ത്തിയില്ലെങ്കില്‍ കാലുമടക്കി ഒരു തൊഴി കൊടുക്കും എന്നു പറയുന്ന അപ്പു.
കരീം മാഷും ഏറനാടനും ഉഗാണ്ട രണ്ടാമനും ചര്‍ച്ചയില്‍. ഇനി ആരെ എടുക്കണം എന്നറിയാതെ കുഴങ്ങി നില്‍ക്കുന്ന ദേവന്‍...
ഭയങ്കരമായ ഡിബേറ്റിന് ബ്ലോഗ് മീറ്റ് വേദിയായി... കോപ്പിറൈറ്റും, ഓണര്‍ഷിപും എന്ന വിഷയത്തില്‍ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടക്കുന്നു.
കാട്ടിപ്പരുത്തി സംസാരിക്കുന്നു.
കേട്ടിരിക്കുന്ന ഉഗാണ്ട രണ്ടാമനും, ഇടിവാളും
സിദ്ധാര്‍ത്ഥന്‍, തൃഷ്ണ, രാജീവ് ചേലനാട്ട് എന്നിവര്‍
സിമി, നജൂസ്, രഞ്ജിത് ചെമ്മാട്
സാല്‍ജോ ഘോരഘോരം സംസാരിക്കുന്നു. താഴ്വാരം, പാര്‍ത്ഥന്‍, അനസ് എന്നിവര്‍ ശ്രദ്ധിക്കുന്നു.
ഇത്തിരിവെട്ടത്തിനേയും കുറുമാനെരും കണ്ടാല്‍ കയ്യാങ്കളി വരെയെത്തുമായിരുന്ന ഡിബേറ്റായിരുന്നെന്ന് തോന്നുന്നില്ലേ. ഇടപെടണോ എന്ന് സംശയിച്ചു നില്‍ക്കുന്ന കാട്ടിപ്പരുത്തി.
സമീഹയുടെവ് അമൃതാ ടി.വി സം‌പ്രേക്ഷണ സംഘംത്തോടൊപ്പം കരീം മാഷ്.
നസീര്‍ കടിക്കാട്, രാമചന്ദ്രന്‍ വെട്ടിക്കാട്, യൂസുഫ്പ ...
തണല്‍ പറ്റിയിരിക്കുന്ന കാവലാന്‍, കനല്‍, കുറ്റ്യാടിക്കാരന്‍ ....
മോണൊ ആക്റ്റല്ല.... സങ്കുചിതനെ റാഗ് ചെയ്യുന്ന കൈപ്പള്ളി
കലാപരിപാടികള്‍ വീക്ഷിക്കുന്ന അപ്പ, കനല്‍,ഹരിയണ്ണന്‍, തറവാടി, പച്ചാന, വല്യമ്മായി, കിച്ചു....തുടങ്ങിയവര്‍
കുറുമാന്റെ മോണൊ ആക്ട്
കാവലാന്‍,കനല്‍ എന്നിവര്‍ കുറുമാന്റെ പ്രകടനം ആസ്വദിച്ച് ചിരിക്കുന്നു.
എല്ലാത്തിനും 'സാക്ഷി'യായ് ,,,,,,,,,,,
ഇതിലും ഭേദം മുളക് ബജ്ജിയെന്ന് വിശാലമനസ്കന്‍...
രഞ്ജിത്, നസീര്‍ കടിക്കാട്, മൈനാഗന്‍/ശിവപ്രസാദ്, രാമചന്ദ്രന്‍ എന്നിവര്‍

ക്യാമറ ഉണ്ടെങ്കിലും ഉപയോഗം അറിയില്ല എന്നു പറഞ്ഞ വിശാലന് ക്ലാസ് എടുക്കുന്ന അപ്പു.
റാം മോഹന്‍, വിശാലമന‍സ്കന്‍....
മീറ്റിന്റെ പ്രധാന ഭാഗത്തിലേക്ക് കടക്കുന്ന ബ്ലോഗര്‍മാര്‍...
ഇദ്ദേഹമാണ് ഈ ഫോട്ടോകള്‍ എടുത്തത്....
കൈപ്പള്ളി പാട്ട് പാടുന്നു....
ഇതും സഹിക്കണമല്ലോ എന്നോര്‍ത്ത് നിസഹായനായ അഗ്രജന്‍, പാര്‍ത്ഥന്‍, സങ്കുചിതന്‍, ഇടിവാള്‍, സിദ്ധാര്‍ത്ഥന്‍, രാജീവ് ചേലനാട്ട് എന്നിവര്‍.
29
ഇനി നമുക്ക് കളിക്കാം... ആക്കയിലീക്കൈയിലോ..മാണിക്കചെമ്പഴുക്ക....
പാര്‍പ്പിടം, ശശി, മൈനാഗന്‍, നമസ്കാര്‍, ഏറനാടന്‍, ഉഗാണ്ട രണ്ടാമന്‍
സുല്ലു ഒരു മാപ്പിളപ്പാട്ട് അവതരിപ്പിക്കുന്നു...
നിതിന്‍ വാവക്ക് പരീക്ഷയാണെന്നും അതിനാല്‍ വന്നില്ല എന്നുമറിയിക്കുന്ന കിച്ചു...

ബാക്കി ഫോട്ടൊകള്‍ പിക്കാസയില്‍ ഇട്ടിട്ടുണ്ട്. അത് ഇവിടെ കാണാം..
എല്ലാവരുടേയും പേരുകള്‍ ഈ പോസ്റ്റില്‍ കാണാം.

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍