Monday, December 15, 2008

അല്‍-ഐന്‍ ‍മൃഗശാല - AL AIN ZOO

ഈദ് പെരുനാളിന്റെ അവധി ദിവസങ്ങളില്‍ അല്‍-ഐനിലെ മൃഗശാല സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഏതാനും ചിത്രങ്ങള്‍. ഇപ്രാവശ്യം വൈകുന്നേരമാണ് അവിടെ എത്തിപ്പെട്ടത്. അതിനാല്‍ തന്നെ കൂടുതല്‍ സ്ഥലങ്ങളും കാണാന്‍ സമയം കിട്ടിയില്ല. പല മൃഗങ്ങളെയും അതിനാല്‍ കാണാന്‍ പറ്റിയില്ല. എങ്കിലും കണ്ട ചിലതിന്റെയെല്ലാം (ചില) ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. സന്ധ്യ ആയതിനാല്‍ അത്ര ക്ലിയര്‍ ആയില്ല.

1.

2.
3.

4.

5.

6.

7.
8.

9.
********** ************ ********** ************

ബിന്ദുവിന്റെ ഈ പോസ്റ്റില്‍ (പെൻ‌ഗ്വിനുകൾ മരുഭൂമിയിൽ!! ) അല്‍-ഐന്‍ മൃഗശാലയിലെ പെന്‍ഗ്വിനുകളുടെ ചിത്രങ്ങള്‍ കാണാം.
17 comments:

അനില്‍ശ്രീ said...

ഈദ് പെരുനാളിന്റെ അവധി ദിവസങ്ങളില്‍ അല്‍-ഐനിലെ മൃഗശാല സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഏതാനും ചിത്രങ്ങള്‍. ഇപ്രാവശ്യം വൈകുന്നേരമാണ് അവിടെ എത്തിപ്പെട്ടത്. അതിനാല്‍ തന്നെ കൂടുതല്‍ സ്ഥലങ്ങളും കാണാന്‍ സമയം കിട്ടിയില്ല. പല മൃഗങ്ങളെയും അതിനാല്‍ കാണാന്‍ പറ്റിയില്ല. എങ്കിലും കണ്ട ചിലതിന്റെയെല്ലാം (ചില) ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. സന്ധ്യ ആയതിനാല്‍ അത്ര ക്ലിയര്‍ ആയില്ല.

അപ്പു said...

അതുതന്നെയാണ് എനിക്കും പറ്റിയത്. വൈകുന്നേരമായതിനാല്‍ വിശദമായി കാണാനൊത്തില്ല. :-(

കാന്താരിക്കുട്ടി said...

ഓരോ അടിക്കുറിപ്പുകൾ കൂടി കൊടുക്കാമായിരുന്നു.അല്പം വിശദാംശങ്ങളും.

ചാണക്യന്‍ said...

നല്ല പോട്ടോംസ്...
വിവരണങ്ങള്‍ കൂടി ആവാമായിരുന്നു..

ശ്രീ said...

നന്നായിട്ടുണ്ട്. എങ്കിലും അടിക്കുറിപ്പുകള്‍ കൂടെ ആകാമായിരുന്നു മാഷേ.

രണ്‍ജിത് ചെമ്മാട്. said...

നല്ല ചിത്രങ്ങള്‍!!!

തറവാടി said...

pOkaNam :)

അനോണി ആന്റണി said...

എല്ലാവരും പറഞ്ഞതുപോലെ അടിക്കുറിപ്പ് കൂടി.

അല്‍ ഐന്‍ സൂവില്‍ പോകുമ്പോള്‍ രാവിലേ തന്നെ പോകുക (ഇപ്പോഴാണ്‌ അതിനു പറ്റിയ സമയം, സമ്മറില്‍ വെയില്‍ കൊണ്ട് പരിപ്പിളകും) രണ്ടുണ്ട് കാര്യം. ഒന്ന് നല്ല തെളിച്ചത്തില്‍ പടമെടുക്കാം. രണ്ട് മൃഗങ്ങള്‍ തീറ്റ തിന്നുന്ന സമയം ഏതാണ്ട് പതിനൊന്ന് പന്ത്രണ്ട് മണിക്കാണ്‌ അവിടെ. അതുകൊണ്ട് അവറ്റയെ ആക്റ്റീവ് ആയി കാണുകയും ചെയ്യാം.

ആ ആള്‍ക്കുരങ്ങ് എന്താ ഇത്ര കാര്യമായി അനന്തതയിലേക്ക് നോക്കി അന്തം വിടുന്നത്? "കാടെവിടെ മക്കളേ മരമെവിടെ മക്കളേ..." ലൈനില്‍ ആണോ?

യരലവ~yaraLava said...

al ain zoo വില്‍ കങ്കാരു, എമു, റിനോ ( നല്ല മുഴുത്ത്ത ആറെണ്ണം) പുതുതായുണ്ട്, മൃഗശാല ഈയിടെ കമ്പനി ആക്കിയതിന്ന് ശേഷം എന്റ്രന്‍സ് ഫീ പതിഞ്ചാക്കി, കുറേ മൃഗങ്ങളേയും കുറച്ചു, ഇപ്പോ ഇതൊരു പിക്നിക് സെന്റര്‍ പോലെ ആയിട്ടൂണ്ട്. ഈ മരുഭൂമിയില്‍ പാവം മൃഗങ്ങളെ കൊണ്ടു വന്ന് കഷ്ടപ്പെടുത്താതിരിക്കുന്നതെന്നെ നല്ലത്.

യരലവ~yaraLava said...

സൂവില്‍ പോകുമ്പോള്‍ നല്ല കാടബിരിയാണിയോ മറ്റോ ഉണ്ടാക്കി, ഹോട്‌കേസില്‍ കരുതിയാല്‍ നടന്ന് തളര്‍
‌ന്ന് നല്ല പുല്‍‌പരപ്പില്‍ ഇരുന്നു കഴിക്കാം, അവിടത്തെ റെസ്റ്റോറന്റിലെ ലഭിക്കുന്നത് അത്ര സുഖകരമല്ല. പിന്നെ സാമ്പത്തീകവും.

അനില്‍ശ്രീ... said...

അല്‍ ഐന്‍ സൂ കാണാന്‍ വന്നവര്‍ക്കെല്ലാം നന്ദി. അടിക്കുറിപ്പ് ഇടാതിരുന്നതിന് ക്ഷമ ചോദിക്കുന്നു.
കാരണങ്ങള്‍ രണ്ടാണ്. ഒന്ന് നെറ്റിന്റെ എന്തോ പ്രോബ്ലം കാരണം ഇന്നലെ ഈ പടങ്ങള്‍ ഒന്ന് അപ്‌ലോഡ് ചെയ്തു വന്നപ്പോള്‍ തന്നെ കുറെ സമയമായി. അപ്പോള്‍ പിന്നെ നംബര്‍ കൊടുത്ത് അങ്ങ് പോസ്റ്റ് ചെയ്തു. പിന്നെ മറ്റൊരു കാരണം ആ പക്ഷിയുടെ ഒക്കെ പേരു ശരിക്കറിയാത്തത് തന്നെ. പേരറിയാത്ത പക്ഷി എന്നൊക്കെ എഴുതാന്‍ ഒരു മടി.

പാമ്പുകളുടെ താവളവും പക്ഷികളുടെ കൂടുകളും ഫോട്ടോയില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയില്ല.. അതും ഈ മൃഗശാലയിലെ നല്ലൊരു ആകര്‍ഷണമാണെന്ന് പറയാം.

ബിന്ദു കെ പി said...

അനിൽ,
ഞങ്ങളും ഈദ് പെരുന്നാളിന്റെ അവധിക്കാണ് പോയത്. വൈകുന്നേരം തന്നെയാണ് എത്തിയത്. പകുതി കണ്ടപ്പോഴേയ്ക്കും ഇരുട്ടായിക്കഴിഞ്ഞു. ഏതു യാത്രയിലും എനിക്ക് അകമ്പടിയായെത്തുന്ന തലവേദനയും അപ്പോഴേയ്ക്കും പിടിമുറുക്കി. അതുകൊണ്ട് ബേഡ് ഷോയും മറ്റും ഒരു പുകമറയിലൂടെ എന്ന പോലെയാണ് കണ്ടത്. കാ‍ര്യമായി പടങ്ങൾ ഒന്നും എടുക്കാൻ കഴിഞ്ഞില്ല എന്നു സാരം. ഉള്ള കുറച്ചു പടങ്ങൾ പോസ്റ്റിയാലോ എന്നു വിചാരിക്കുന്നുണ്ട്.

...പകല്‍കിനാവന്‍...daYdreamEr... said...

ഇത്തവണ അല്‍ ഐനില്‍ മലയുടെ മുകളില്‍ കയറി തിരികെ പൊന്നു...
സൂ വില്‍ പോകാന്‍ പറ്റിയില്ലാ... ടിക്കറ്റ് എടുക്കാതെ സൂ കാണിച്ചു തന്നതിന് നന്ദി യുണ്ട് കേട്ടോ... പണമില്ല... ഹഹ

പെണ്‍കൊടി said...

അലൈനിലെ ഒരു പാര്‍ക്കിലേക്ക് ഈ ഒക്ടോബറില്‍ പോയിരുന്നു.. എന്തു മാത്രം മാറീന്നോ... ഒരു റൈഡ്‌ പോലും പ്രവര്‍ത്തനക്ഷമമല്ല.. യാതൊരുവിധ പരിപാലനവും ഇല്ലെന്നു തോന്നുന്നു.. പണ്ട് പോയപ്പൊ നല്ല ബോട്ടിങ്ങുമൊക്കെ ഉണ്ടായിരുന്നു...

മൃഗ ശാല ഓര്‍മയില്ല...
എന്തായലും പടങ്ങള്‍ നന്നായിരുന്നു..

-പെണ്‍കൊടി...

മാണിക്യം said...

അല്‍-ഐനിലെ മൃഗശാല
ചിത്രങ്ങാള്‍ .. കണ്ടു.. ബാക്കി കൂടി ഇടൂ.
എന്തു പറ്റി പതിവ് പോലെ ഗംഭീരമായില്ലല്ലോ ചിത്രങ്ങള്‍ :(

വിറ്റര്‍ തീരും മുന്നെ പുലര്‍ച്ചെ തന്നെ പോയി ഒന്നും കൂടി പടം എടുക്ക് ..ഈ കേട് തീര്‍ത്ത്....

അനില്‍ശ്രീ... said...

ബിന്ദു, ഞങ്ങള്‍ ആദ്യ ദിവസം ആണു പോയത്. അന്നു തന്നെയാണ് നിങ്ങളും പോയതെങ്കില്‍ എവിടെ വച്ചെങ്കിലും നമ്മള്‍ കാണാതെ പോയല്ലോ എന്നോര്‍ത്തു :(

പകല്‍കിനാവിനു വേണ്ടി ജബല്‍ ഹഫീത്തിന്റെ ഫോട്ടോ ഉടന്‍ ഇടുന്നതായിരിക്കും.

പെണ്‍കൊടി ..പോയത് ഹിലി ഫണ്‍സിറ്റിയില്‍ ആണല്ലേ... അവിടുത്തെ റൈഡുകള്‍ പലതും നിന്നും പോയിട്ട് മുന്നു നാലു വര്ഷങ്ങള്‍ എങ്കിലും ആയി എന്നു തോന്നുന്നു.

മാണീക്യം.. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞു ഇത്ര വലിയ ഏരിയായില്‍ നില്‍ക്കുന്ന മൃഗങ്ങളുടെ ഫോട്ടൊ എടുത്താന്‍ ഇതിലധികം തെളിയുന്ന ക്യാമറ കയ്യില്‍ ഇല്ലായിരുന്നു.. :) ..

ബിന്ദു കെ പി said...

അനിൽ, ഞങ്ങളും അദ്യദിവസം തന്നെയാണ് പോയത്!!

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍