Sunday, September 28, 2008

തുമ്പി, അട്ടക്കക്ക , വിട്ടില്‍



വിട്ടില്‍ .. അവന്റെ ഗംഭീര്യം കണ്ടോ? സൂം ചെയ്തു നോക്കൂ.


********** ************ *************







ഒരു തുമ്പി... ഓണത്തുമ്പിയുടെ ഒരു വകഭേദം..
********** ************ *************


അട്ടക്കക്ക എന്നും ഞവണികക്ക എന്നും വിളിക്കുന്ന ഇവനെ പാടങ്ങളിലും ആറുകളിലും കണ്ടുവരുന്നു. (ഇതിനെ നിങ്ങള്‍ എങ്ങനെ വിളിക്കും എന്ന് എനിക്കറിയില്ല.. നിങ്ങള്‍ തന്നെ പറയൂ.. )

12 comments:

അനില്‍ശ്രീ... said...

ഒരു തുമ്പി... ഓണത്തുമ്പിയുടെ ഒരു വകഭേദം..

വിട്ടില്‍ .. അവന്റെ ഗംഭീര്യം കണ്ടോ? സൂം ചെയ്തു നോക്കൂ.

അട്ടക്കക്ക എന്നും ഞവണികക്ക എന്നും വിളിക്കുന്ന ഇവനെ പാടങ്ങളിലും ആറുകളിലും കണ്ടുവരുന്നു. (ഇതിനെ നിങ്ങള്‍ എങ്ങനെ വിളിക്കും എന്ന് എനിക്കറിയില്ല.. നിങ്ങള്‍ തന്നെ പറയൂ.. )

smitha adharsh said...

ഞങ്ങളും ഇങ്ങനെ ഒക്കെതന്നെയാ പറയാറുള്ളത്..
നല്ല ചിത്രങ്ങള്‍..

പണ്ടു,ഇതൊക്കെ കാണുമ്പോള്‍ ഒട്ടും ഇഷ്ടം തോന്നാറില്ല.(തുമ്പിയെ അല്ല കേട്ടോ...തുമ്പിയെ അന്നും നല്ല ഇഷ്ടമായിരുന്നു)
ഇപ്പോള്‍,ഈ ബ്ലോഗുകളിലൂടെ ഇവയെ കാണാന്‍ നല്ല ചന്തം!!

ഹരീഷ് തൊടുപുഴ said...

നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍...

അനില്‍@ബ്ലോഗ് // anil said...

തുമ്പിയെ ഞങ്ങളും തുമ്പിയെന്നാ പറയാറ് :)

മറ്റവന്‍ ഞവിഞ്ഞ ആണെന്നു തോന്നുന്നു.

നല്ല ചിത്രങ്ങള്‍ .

ജിജ സുബ്രഹ്മണ്യൻ said...

ഹൌ ! ഞൌണിക്ക !! അട്ടക്കക്കയെ ഞങ്ങള്‍ അങ്ങനെയാ പറയാറു.തോട്ടില്‍ നിന്നും പാടത്തു നിന്നും നിറയെ ഞൌണിക്ക കിട്ടും .അതിനെ കലത്തീല്‍ വെള്ളം തിളപ്പിച്ച് പുഴുങ്ങും ..എന്നിട്ട് അതിന്റെ നാക്ക് എടുത്ത് വൃത്തിയാക്കി വറുത്തും പൊരിച്ചും ഉലര്‍ത്തിയും ഒക്കെ കഴിച്ച ഒരു കാലം !! നമ്മുടെ കക്കായിറച്ചിയെ തോല്‍പ്പിക്കുന്ന സ്വാദ് അല്ലേ അതിന്.
ചിലപ്പോള്‍ ഈ വക പരാക്രമങ്ങള്‍ കാട്ടാന്‍ ഉള്ള സമയ കുറവ് മൂലം (തിന്നാനുള്ള ആക്രാന്തം എന്നും പറയാം ) ഞൌണിക്കയുടെ നാക്ക് ഉപ്പു പുരട്ടി ഈര്‍ക്കിലിലിലോ കമ്പിയിലോ കോര്‍ത്ത് കനലില്‍ ഇട്ട് ചുട്ടെടുക്കും


എനിക്ക് കൊതിയായിട്ടു വയ്യേ !!!!!!

അനില്‍ശ്രീ... said...

smitha adharsh, അല്ലെങ്കിലും നഷ്ടപ്പെട്ട ഒന്നിനെ കാണുമ്പോള്‍ അല്ലേ അതിന്റെ യഥാര്‍ത്ഥ ഭംഗി അറിയാന്‍ കഴിയൂ.

ഹരീഷ് തൊടുപുഴ ,നന്ദി...

അനില്‍@ബ്ലോഗ് , ഞവിഞ്ഞ എന്നാണോ നിങ്ങക്ക് ഇവനെ വിളിക്കുന്നത്.?

കാന്താരിക്കുട്ടി , ഇതിന്റെ ഇറച്ചി(?) ഭക്ഷണയോഗ്യമാണെന്ന് പോലും പലര്‍ക്കും അറിയില്ല. പണ്ട് ഉഴവ് കഴിഞ്ഞ പാടത്തു കൂടി നടന്ന് ഇവയെ പെറുക്കുന്ന ധാരാളം കുട്ടികളെ കാണാമായിരുന്നു.

കുഞ്ഞന്‍ said...

ഈ ക്യാമറ .. അതിന്റെ മിടുക്കിനെതിരെ ഞാന്‍ കൂടോത്രം ചെയ്യും...!

അനില്‍ മാഷെ..ഞവണിക്ക,വീട്ടില്‍..ഇതുപോലെ എത്ര ജീവികള്‍ മനുഷ്യരുടെ അധിവാസം മൂലം അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നു. പകരം ഡെങ്കിയും ചികുനും പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

നിരക്ഷരൻ said...

(വിട്ടില്‍)ചീവീട് എന്ന് പറയുന്ന ജീവി തന്നല്ലേ ആദ്യത്തെ ചിത്രത്തിലേത് ?

siva // ശിവ said...

ഞൌണിക്ക ഞങ്ങളുടെ നാട്ടില്‍ നത്തയ്ക്ക എന്ന് അറിയപ്പെടുന്നു...പാടത്ത് പണി കഴിഞ്ഞ് വരുന്നവര്‍ ഇതിനെ പെറുക്കി വരും...അതിനു ശേഷം തിളച്ച വെള്ളത്തില്‍ ഇട്ട് ഇതിനെ കൊല്ലും...അതിനു ശേഷം അതിനകത്തെ ഇറച്ചി തോരന്‍ വയ്ക്കും...നല്ല രുചിയാ അതിന്....

Areekkodan | അരീക്കോടന്‍ said...

നല്ല ചിത്രങ്ങള്‍..

അനില്‍ശ്രീ... said...

കുഞ്ഞാ..ഡോണ്ടൂ...ഡോണ്ടൂ... കൂടോത്രം ഒന്നും ഏല്‍ക്കില്ല.. വല്ല കൊടിയ മന്ത്രവാദവും ചെയ്യൂ..

നിരക്ഷരാ,,, വിട്ടിലല്ല ചീവീട്. അത് വേറെ ഇത് വേറെ....

ശിവ, എന്റെ അമ്മ പറഞ്ഞ് ആ പേരും കേട്ടിട്ടിണ്ട്. അമ്മയുടെ വീട് കൊല്ലം പരവൂര്‍ ആണ്.
അരീക്കോടാ..നന്ദി..

Anonymous said...
This comment has been removed by a blog administrator.

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍