Tuesday, October 14, 2008

ആമ്പല്‍‌പൂക്കള്‍

ആമ്പല്‍ പൂക്കള്‍ പല തരത്തിലും നിറത്തിലും കണ്ടുവരുന്നു. Nymphaea pubescens എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ആമ്പല്‍ കേരളത്തിനെ ജലാശയങ്ങളില്‍ ധാരാളം കാണപ്പെടുന്നു. ബംഗ്ലാദേശിന്റെ ദേശീയപുഷ്പം ആണ് ആമ്പല്‍.
ഇതില്‍ കാണുന്ന പൂവ് എന്റെ സുഹൃത്തിന്റെ വീട്ടുമുറ്റത്തെ ടാങ്കില്‍ വളരുന്നതാണ്.
സ്ഥലം: വലപ്പാട്, തൃശൂര്‍.


*************** ***************** *************
ഇനി ഇതില്‍ കാണുന്ന ആമ്പല്‍‌പൂവ് കുമരകത്തിനുള്ള റോഡ് സൈഡിലെ പാടത്ത് നില്‍ക്കുന്നതാണ്. അല്ലിയാമ്പല്‍ എന്ന് പറയുന്ന ഇനം. ഇതിന്റെ ചെറിയ ടൈപ്പും പിന്നെ കടും പര്‍പ്പിള്‍ നിറത്തിലുള്ള വേര്‍ഷനും ഈ പാടങ്ങളില്‍ കാണാറുണ്ട്. (കടും കളറിലുള്ളത് ഇപ്രാവശ്യം എങ്ങുനിന്നും കിട്ടിയില്ല).

ഇനി ഒരു കാര്യം. പണ്ട് ആറ്റുവരമ്പത്ത് മീന്‍ പിടിച്ചു നടന്ന കാലത്ത് ആറ്റില്‍ ഈ ആമ്പല്‍ കൂട്ടങ്ങള്‍ കാണുമായിരുന്നു. ഇതില്‍ നിന്ന് പൂവ് പൊഴിഞ്ഞു പോയാല്‍ പിന്നെയുള്ള ഭാഗത്ത് ഒരു തരം അരികള്‍ കാണും. ആറ്റില്‍ നീന്തി അത് പറിച്ചെടുത്താല്‍ , അത് പൊട്ടിച്ച് ആ അരികള്‍ തിന്നാന്‍ നല്ല രസമാണ്.

17 comments:

അനില്‍ശ്രീ... said...

ആമ്പല്‍ പൂക്കള്‍ പല തരത്തിലും നിറത്തിലും കണ്ടുവരുന്നു. Nymphaea pubescens എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ആമ്പല്‍ കേരളത്തിനെ ജലാശയങ്ങളില്‍ ധാരാളം കാണപ്പെടുന്നു. ബംഗ്ലാദേശിന്റെ ദേശീയപുഷ്പം ആണ് ആമ്പല്‍.

ഇതില്‍ കാണുന്ന പൂവ് എന്റെ സുഹൃത്തിന്റെ വീട്ടുമുറ്റത്തെ ടാങ്കില്‍ വളരുന്നതാണ്. ഇനി ഇതില്‍ രണ്ടാമത്തെ സെറ്റില്‍ കാണുന്ന ആമ്പല്‍‌പൂവ് കുമരകത്തിനുള്ള റോഡ് സൈഡിലെ പാടത്ത് നില്‍ക്കുന്നതാണ്. അല്ലിയാമ്പല്‍ എന്ന് പറയുന്ന ഇനം.

വരവൂരാൻ said...

മനോഹരമായിരിക്കുന്നു

Sarija N S said...

പാടത്ത് നിറയെ കാണുന്ന ചെറിയ ആമ്പലിനെ നെയ്യാമ്പല്‍ എന്നാ പറയുക. പിന്നെ നീലാമ്പലും ഉണ്ട്. എന്‍റെ വക ഒര്രു ഇന്‍ഫര്‍മേഷന്‍ കൂടിയായില്ലെ?

അനില്‍ശ്രീ... said...

വരവൂരാന്‍ .അഭിപ്രായത്തിന് നന്ദി..

സിരിജാ, ഇന്‍ഫൊര്‍മേഷന് നന്ദി. സത്യത്തില്‍ ഇപ്രാവശ്യം നാട്ടില്‍ ചെന്നിട്ട് നെയ്യാമ്പലിന്റെ പടമെടുക്കാനുള്ള ചാന്‍സ് ഒന്നും കിട്ടിയില്ല. കണ്ടില്ല എന്നതാണ് നേര്. നീല ആമ്പല്‍ ഞങ്ങളുടെ അടുത്ത പാടങ്ങളില്‍ ഒന്നും കാണാറില്ല. പിന്നെയുള്ളതാണ് ഞാന്‍ പറഞ്ഞ പര്‍പ്പിള്‍ (മജന്ത എന്നും പറയാം) കളറില്‍ ഉള്ള ആമ്പല്‍.

CasaBianca said...

ഈ ആമ്പല്‍പ്പൂക്കള്‍ കണ്ടപ്പോള്‍ എന്റെ കുട്ടിക്കാലം ഓര്‍മ്മവന്നുപോയി. അടുത്തുള്ള ചിറയിലെ വെളുത്തതും ചുവന്നതുമായ ആമ്പല്‍പ്പുക്കള്‍! അവയുടെ തണ്ട് ഒടിച്ച് മാലയുണ്ടാക്കുമായിരുന്നു. അതിന്റെ കായും ചിലപ്പോള്‍ പൊട്ടിച്ച് തിന്നുമായിരുന്നു.

എല്ലാം ഓര്‍മ്മകള്‍, എല്ലാം ഓര്‍മ്മകള്‍...

നന്ദി സുഹൃത്തേ..

സുല്‍ |Sul said...

നല്‍ പടങ്ങള്‍.
-സുല്‍

Areekkodan | അരീക്കോടന്‍ said...

Fantastic Pics

അനൂപ് തിരുവല്ല said...

നല്ല ചിത്രം

smitha adharsh said...

അല്ലിയാമ്പല്‍ എന്ന് കേട്ടപ്പോള്‍..ഒരു സിനിമാ പ്പാട്ടാണ് ഓര്മ്മ വന്നത്..
മനോഹരമായ ചിത്രങ്ങള്‍.

ശിവ said...

എനിക്ക് ഇഷ്ടം നീല ആമ്പല്‍ പൂക്കളെ...നന്ദി...

Vellayani Vijayan/വെള്ളായണിവിജയന്‍ said...

അനില്‍ശ്രീ എന്റെ ഓര്‍മ്മകളെ പിന്നോട്ടോടിച്ചു.കുട്ടിക്കാലത്ത് ആമ്പല്‍ പൂ പറിക്കുക എന്നത് ഒരാവേശമായിരുന്നു.നീളത്തില്‍ തണ്ടോടുകൂടി പറിച്ചെടുക്കുന്ന പൂവ് കൊണ്ട് മാലയുണ്ടാക്കി കളിക്കാറുണ്ട്.മറ്റ് കുട്ടികളുടെ മുമ്പില്‍ ആളാവാന്‍ ഏത് ആഴമുള്ള കുളത്തിലും ചാടിയിറങ്ങുമായിരുന്നു.
നന്ദി.
വെള്ളായണി വിജയന്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആമ്പല്‍പ്പൂക്കള്‍ മനോഹരം

അനില്‍ശ്രീ... said...

CasaBianca
സുല്‍
അരീക്കോടന്‍
അനൂപ് തിരുവല്ല
smitha adharsh
ശിവ
വെള്ളായണിവിജയന്‍
പ്രിയ ഉണ്ണികൃഷ്ണന്‍

ആമ്പല്‍ പൂക്കള്‍ ഇഷ്ടപ്പെട്ട എല്ലാവര്‍ക്കും നന്ദി.

ചിലരുടെ എങ്കിലും ഓര്‍മകള്‍ പുറകിലേക്ക് പോയെങ്കില്‍ ഈ പോസ്റ്റ്കൊണ്ട് പ്രയോജനം ഉണ്ടായി എന്ന് ഞാന്‍ കരുതുന്നു.

G.manu said...

അമ്പലപ്പൊയ്കയില്‍ പോകാമന്തിയാവട്ടെ
ആമ്പലൊന്നു തലോടിനില്‍ക്കാമെന്തുമാവട്ടെ..

:)

ശ്രീ said...

:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

nice snaps

ഗൗരിനാഥന്‍ said...

കുട്ടനാടന്‍ പാടശേഖരങ്ങാളില്‍ കടുംനിറത്തിലുള്ള ആ ആമ്പല്‍ ധാരാളം ഉണ്ട്...

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍