ഞങ്ങള്‍ അബുദാബിയിലെ ഒരു "മീന്‍കട"യില്‍ ചെന്നപ്പോള്‍ എടുത്ത ചിത്രങ്ങള്‍. രാത്രി ആയതിനാല്‍ അത്ര മികവ് പോര എന്ന് തോന്നുന്നു.
3.
എങ്കിലും...ഈ മീനിന്റെ പുറത്ത് ഈ ദേശീയ പതാക എങ്ങനെ വരുന്നു എന്നറിയാമെങ്കില്‍ പറയണേ....
പടങ്ങള്‍.. എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ ... പിന്നെ ഞാന്‍ ഇഷ്ടപ്പെടുന്ന പടങ്ങള്‍,,, അങ്ങനെ പടങ്ങളുമായി ബന്ധപ്പെട്ടവ ഇവിടെ കാണാം..
10 comments:
ഫോട്ടൊയുടെ മികവ് കാട്ടാനല്ല ഈ പടങ്ങള്‍ ഇവിടെ ഇട്ടത്. ഈ ഫ്ലാഗ് എങ്ങനെ വരച്ചു വച്ചു എന്നറിയാന്‍ കൂടി ആണ്.
ഇങ്ങനെ ആയിരിക്കും പല ദൈവ വചനങ്ങള്‍ ആലേഖനം ചെയ്ത ജീവജാലങ്ങളുടെയും ചിത്രങ്ങള്‍ സൃഷ്ടിച്ചിരിക്കുക എന്ന് എനിക്കു തോന്നി.
ഷര്ജ്ജയിലെ വളര്‍ത്തു പക്ഷി വിപണന കേന്ദ്രത്തിലൊന്നു ചെല്ലുക. ചാര നിറമുള്ള കുഞ്ഞുകിളികള്‍
കണ്ണഞ്ചിപ്പിക്കുന്ന ഇടിവെട്ടു കളറാവുന്ന സ്നാനകര്‍മ്മങ്ങള്‍ നേരിട്ടുകാണാം.നിരീക്ഷിക്കാന്‍ നിന്നാല്‍ 'പച്ച' ഇടികിട്ടും.
അതു കൊള്ളാം.
രാജ്യസ്നേഹികളായ മീനുകളും...
;)
പക്ഷികള്‍ക്ക് കളര്‍ കൊടുക്കുന്നത് ശരി..
പക്ഷേ ഇത് വെള്ളത്തില്‍ കിടക്കുന്ന മീനുകള്ക്കല്ലേ... അതാണ് സംശയം.
ഐസ് കട്ടക്ക് പെയിന്റ് അടിക്കുന്ന പോലെ അല്ലേ?..
ചാത്തനേറ്: ചെലപ്പോള്‍ ഇത് പെയിന്റ് കമ്പനിക്കാരുടെ പരസ്യമാവും..
അലങ്കാര മത്സ്യ വിപണന രംഗത്തെ ക്രൂരതകളില്‍ ഒന്നു മാത്രമാണീ പെയിന്റടി.
ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത നിറങ്ങളില്‍ റ്റെട്രാ മീനുകളെ കണ്ടതിന്റെ കൌതുകത്തില്‍ നിന്നുമാണ് ഇതേപ്പറ്റി വായിക്കാനിടവന്നത്.
(വിക്കിയിലെ ഒരു ലേഖനം ഇതേപ്പറ്റി)
നന്നായിരിക്കുന്നു
ഒരു പിടിയുമില്ല, പക്ഷെ ചിത്രങ്ങളെല്ലാം നന്നായിരിക്കുന്നു....
intresting picture... :)
എല്ലാവര്ക്കും അഭിപ്രായങ്ങള്‍ക്ക് നന്ദി..
അനില്‍, ആ ലിങ്കില്‍ നിന്നു കുറെ ഒക്കെ മനസ്സിലാക്കാന്‍ സാധിച്ചു. അതിനു പ്രത്യേക നന്ദി.
ആ കളര്‍ എത്ര നാള് നില്ക്കും എന്ന് ആ കടക്കാരോട് ചോദിക്കാന്‍ മറന്നു....ഇവിടുത്തെ ദേശീയ ദിനത്തിന്റെ സമയത്താണ് ഇത് അവിടെ കണ്ടത്.
Post a Comment