Monday, April 14, 2008

വിഷുക്കണി ..ബൂലോകത്തിന് സമര്‍പ്പിക്കുന്നു


ഇന്നു രാവിലെ വീട്ടില്‍ എന്റെ ഭാര്യ പ്രിയ ഒരുക്കിയ വിഷുക്കണി. ഈ വിഷുക്കണി ഞങ്ങളുടെ എല്ലാ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കണി കാണാന്‍ സമര്‍പ്പിക്കുന്നു.


2.
3.
4.


ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും വിഷു ആശംസകള്‍.
************* ********** *****************



(ഇവിടെ കിട്ടുന്ന ഐറ്റംസ് ആണ് കണിക്ക് ഉപയോഗിച്ചത്. അറിവുള്ളവര്‍ ഇതില്‍ വന്നിരിക്കുന്ന കുറ്റങ്ങള്‍ പൊറുത്ത് തെറ്റുകള്‍ പറഞ്ഞു തരും എന്ന് കരുതുന്നു. )

20 comments:

അനില്‍ശ്രീ... said...

ഇന്നു രാവിലെ വീട്ടില്‍ എന്റെ ഭാര്യ പ്രിയ ഒരുക്കിയ വിഷുക്കണി. ഈ വിഷുക്കണി ഞങ്ങളുടെ എല്ലാ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കണി കാണാന്‍ സമര്‍പ്പിക്കുന്നു.

കുഞ്ഞന്‍ said...

മതി..ഇത്രയും മതി...

അറിവുള്ള ഞാന്‍ പറഞ്ഞില്ലെ..


ഞാന്‍ ഇന്നലെ കൊമ്പോടുകൂടിയ കണികൊന്ന പാക്കറ്റ് വാങ്ങി അത് പുറത്തെടുത്തപ്പോള്‍ എല്ലാം കൊഴിഞ്ഞ കമ്പ് മാത്രമായി കിട്ടി. പൂക്കള്‍ മാത്രമുള്ള പാക്കറ്റിന്റെ ഇരട്ടിവിലക്കാണ് കൊമ്പുള്ള പൂക്കള്‍ വാങ്ങിയത്. അല്ലെങ്കിലും പൊന്മാന്‍ മുട്ടയിടുന്നതുപോലെയാണ് എന്റെ കാര്യം..!

വിഷുദിനാ‍ശംസകള്‍..!

ബൈജു സുല്‍ത്താന്‍ said...

മനം നിറഞ്ഞ സന്തോഷം,, നേരുന്നൂ..നല്ലൊരു വിഷു ദിനം കൂടി..

nandakumar said...

കൊന്നപ്പൂക്കളില്ലാത്ത ഉദ്യാന നഗരത്തിലിരുന്ന് ഒരു വിഷുക്കണി കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ചക്ക, മാങ്ങ ഇത്യാദികളുടെ കുറവുണ്ട്. അതൊന്നും സാരമില്ല. കണ്ണിനു കുളിര്‍മ്മയേകുന്നതാകണം, നല്ല അനുഭവം തരുന്നതാകണം കണി. അത് ഇവിടെയുണ്ട്. അത്രയും മതി. അനില്‍ശ്രീക്കും പ്രിയക്കും വിഷു നവവത്സരാശംസകള്‍..

കാവലാന്‍ said...

നല്ല കണി.അഭിനന്ദനങ്ങള്‍.(ക്യാമറാ ലെന്‍സിലൂടെയാണോ കണികണ്ടത്)
"അര്‍ത്ഥം,കളത്ര,ഗൃഹ,പുത്രാദി... അനില്‍ ശ്രീ നീണാള്‍ വാഴ്ക.

Kaithamullu said...

വിഷു ആശംസകള്‍, ശ്രീ!
(നല്ല കണി)

മൂര്‍ത്തി said...

അനിലിനും കുടുംബത്തിനും വിഷു ആശംസകള്‍..നന്ദിയും..

അപ്പു ആദ്യാക്ഷരി said...

വിഷു ആശംസകള്‍!

പൈങ്ങോടന്‍ said...

അനിലേ, എല്ലാവര്‍ക്കും വിഷു ആശംസകള്‍

അനില്‍ശ്രീ... said...

കുഞ്ഞാ..

"ഞാന്‍ ഇന്നലെ കൊമ്പോടുകൂടിയ കണികൊന്ന പാക്കറ്റ് വാങ്ങി അത് പുറത്തെടുത്തപ്പോള്‍ എല്ലാം കൊഴിഞ്ഞ കമ്പ് മാത്രമായി കിട്ടി." ഞങ്ങള്‍ക്കും അങ്ങനെ തന്നെ കിട്ടിയത്.
തിരിച്ചും വിഷുദിനാ‍ശംസകള്‍..!

ബൈജു,
ആശംസകള്‍ക്ക് നന്ദി..

നന്ദകുമാര്‍,
ഞങ്ങളുടെ വിഷുക്കണി കണ്ട് സന്തോഷിച്ചതില്‍ സന്തോഷം.

കാവലാന്‍,
അനുഗ്രഹത്തിന് നന്ദി.

ശശിയേട്ടാ...
ആശംസകള്‍ക്ക് പകരം വീണ്ടും ആശംസകള്‍

മൂര്‍ത്തി,
ആശംസകള്‍ക്ക്..നന്ദി.

അപ്പുവേ,
കുടുംബത്തിന് മുഴുവന്‍ വിഷു ആശംസകള്‍

പൈങ്ങോടാ..
വിഷു ആശംസകള്‍, (ആഫ്രിക്കായില്‍ വിഷു ഉണ്ടോ ! !)

കണികണ്ട് പോയ എല്ലാവര്‍ക്കും ഒരു നല്ല വര്‍ഷം ആശംസിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിഷു ആശംസകള്‍!!!

അതേയ് നാളികേരം രണ്ടാമത്തെ മുറി എവടെപ്പോയ്? ഒന്നു മാത്രം വെയ്ക്കരുത്. ഒരെണ്ണത്തില്‍ നിറച്ചും നാണയത്തുട്ടുകള്‍ ഇടുക, മറ്റേതില്‍ ചെരിയൊരു കിഴികെട്ടി( കിഴിക്കുള്ളില്‍ അരി) തിരിപോലെ കത്തിയ്ക്കുക.

Jayasree Lakshmy Kumar said...

കേരളത്തില്‍ നിന്നും, കുടുംബത്തില്‍ നിന്നും ഒരുപാടു ദൂരെയിരുന്ന് ഈ കണി കണ്ടു. മനം നിറഞ്ഞു. നന്ദി, കണിയൊരുക്കിയ പ്രിയക്കും അതിവിടെ പോസ്റ്റിയ അനില്‍ശ്രീക്കും

ദിലീപ് വിശ്വനാഥ് said...

വിഷു ആശംസകള്‍!

ചുള്ളിക്കാലെ ബാബു said...

വൈകിപ്പോയെങ്കിലും, പ്രിയ സുഹൃത്തേ...
തങ്കള്‍ക്കും കുടുംബത്തിനും വിഷു - നവവത്സരാശംസകള്‍ നേരുന്നു!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പാടുന്നുണ്ടൊരു ഒരു വിഷു പക്ഷി,
പ്രവാസത്തിന്‍ വിഷു പക്ഷിയെന്‍-
മനസില്‍ വീണ്ടും പാടുന്നു........
വേര്‍പ്പാടിന്‍ വിഷു പക്ഷിയെ-
ന്നുളില്‍ വീണ്ടും വിലപിക്കുന്നു.......
ദുഖത്തിന്‍ വിഷു പക്ഷിയെ-
ന്നുളില്‍ വീണ്ടും കരയുന്നു........

എന്‍തിനീ വിഷു?ഈ പ്രവാസിക്ക്‌!
ആര്‍ക്കുവേണ്ടിയീ വിഷു?
ഈ പ്രവാസത്തില്‍!

എല്ലാ പ്രവാസികളുമണിയുന്നീ-
മുഖം മൂടി എന്തിനോ
ആര്‍ക്കോ വേണ്ടി...വീണ്ടും...

എന്നെങ്കിലുമൊരിക്കല്‍,
ഞാനും നേരും
ഒരാശംസാകുറിപ്പിങ്ങനെ!
ഐശ്വര്യവും, സമ്പല്സമൃദ്ധവും,
സന്തോഷകരവുമായ
വിഷു ആശംസകളെന്ന്....

ശ്രീ said...

നന്നായി മാഷേ.
വിഷു ആശംസകള്‍!
:)

Malayali Peringode said...

:)

yousufpa said...

മരുഭൂയിലെ വിഷുക്കണി അത്ത്യുഗ്രന്‍

അനില്‍ശ്രീ... said...

ആശംസകള്‍ അറിയിച്ചവര്‍ക്ക് എല്ലാവര്‍ക്കും നന്ദി.

Praveen payyanur said...

അനില്‍
നന്ദി, ക്ഷമിക്കണം അക്ഷരജ്ഞാനം കുറവാണു.
ഞാന്‍ കുറച്ചു കാലം പ്രവാസി യായിരുന്നു. ഓയില്‍ റിഗ്ഗില്‍ - ബോംബെ, പിന്നേ ഖത്തറില്‍.

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍