വിശുദ്ധരും മനുഷ്യദൈവങ്ങളും
10 years ago
പടങ്ങള്‍.. എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ ... പിന്നെ ഞാന്‍ ഇഷ്ടപ്പെടുന്ന പടങ്ങള്‍,,, അങ്ങനെ പടങ്ങളുമായി ബന്ധപ്പെട്ടവ ഇവിടെ കാണാം..
Posted by
അനില്‍ശ്രീ...
at
12:53 PM
12
അഭിപ്രായങ്ങള്‍
Labels: ജീവജാലങ്ങള്‍
പകുതി കെട്ടിയുണ്ടാക്കിയ കൂടുകളില്‍ ഇരുന്ന് പാട്ടു പാടി ആണ്‍കിളി പെണ്‍കിളികളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. പെണ്‍കിളി വന്ന് പാതി തീര്‍ന്ന കൂട് പരിശോധിച്ച് ഇഷ്ടപ്പെട്ടാല്‍ ആണ്‍കിളി പെണ്‍കിളിയുമായി "വിവാഹ"ബന്ധത്തില്‍ ഏര്‍പ്പെടുന്നു. (പാതി കെട്ടിയ കൂടുകള്‍ ചിത്രത്തില്‍ കാണാം.)
എന്നിട്ട് അവന് ആ കൂട് ബാക്കി കൂടി പണിയുന്നു. തുടര്‍ന്ന് പെണ്‍കിളി മുട്ടയിട്ട് അടയിരിക്കുന്ന സമയം വരെ ആ ബന്ധം തുടരുന്നു. പെണ്‍കിളി അടയിരുന്നു കഴിഞ്ഞാല്‍ അവന് പാതി തീര്‍ത്തു വച്ചിരിക്കുന്ന തന്റെ മറ്റു കൂടുകള്‍ക്കരികില്‍ ഇരുന്ന് വീണ്ടും പാടുന്നു. മറ്റ് പെണ്‍കിളികള്‍ക്കായി. നല്ല സിസ്റ്റം .. അല്ലേ. ..
ആണ്‍കിളി ഏകദേശം 500 തവണയെങ്കിലും ചെറിയ പുല്‍നാരുകള്‍ കൊണ്ട് പറന്ന് വന്ന് പണിതുണ്ടാക്കുന്ന ഒരു കൂട്ടില്‍ ചിലപ്പോള്‍ മൂവായിരത്തിലധികം നാരുകള്‍ കാണും എന്ന് പറയപ്പെടുന്നു. ഒരോ നാരും ഇഴ ചേര്‍ത്ത് പണിയുന്ന കൂടുകളില്‍ കയറി മുട്ടകള്‍ മോഷ്ടിക്കുക എന്നത് മറ്റു ജീവികള്‍ക്ക് അസാധ്യം എന്ന് തന്നെ പറയാം.
നമ്മുടെ നാട്ടില്‍ ഉയരമുള്ള തെങ്ങുകള്‍ ആണ് ഇവര്‍ കൂട് കൂട്ടാന്‍ തെരെഞ്ഞുടുക്കുന്നത്. ചിലപ്പോള്‍ അടുത്തടുത്ത് നില്ക്കുന്ന കുറെയധികം തെങ്ങുകളില്‍ ഇവയുടെ കൂടുകള്‍ കാണാം. കുമരകത്ത് ഞാന്‍ കണ്ട കൂടുകള്‍ പക്ഷേ ഒരു തെങ്ങില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
Posted by
അനില്‍ശ്രീ...
at
3:32 PM
18
അഭിപ്രായങ്ങള്‍
1. കുമരകത്തൊരു സായാഹ്നം ..
2. ഇത്തിരി കാര്‍മേഘങ്ങളോടു കൂടെയുള്ള ആകാശം .
3. പക്ഷേ സൂര്യന് അപ്പോഴും പ്രകാശിക്കൂന്നുണ്ടായിരുന്നു.
4. സമയം 6:17 മുതല്‍ 6:22 വരെ
5.
7. എന്നാല്‍ കിഴക്കോട്ട് തിരിഞ്ഞാലോ... .jpg)
Posted by
അനില്‍ശ്രീ...
at
5:25 PM
13
അഭിപ്രായങ്ങള്‍
Labels: കുമരകം, കേരളം, പ്രകൃതിദൃശ്യങ്ങള്‍
1. നീലാകാശവും നീല ജലാശയവും അതിരുകളില്ലാതെ
2. അകലെ കര കാണാം.... എത്ര കാതം അകലെ..
3. ജലപ്പരപ്പില്‍ ഒരു പൊട്ടു പോലെ
4. അകന്നകന്ന് പോകുന്ന തോണി
5. കരക്കണയാന്‍ ഇനിയും എത്ര ദൂരം തുഴയണം...
6. അകലെ പാതിരാമണല്‍ ദ്വീപിലേക്ക് , അതോ ദൂരെ കാണുന്ന കരയിലേക്കോ.. സന്ധ്യാസമയത്ത് ഒറ്റക്കൊരു കൊതുമ്പുവളളത്തില്‍ തുഴഞ്ഞു പോകുന്ന ഒരാള്‍.
Posted by
അനില്‍ശ്രീ...
at
5:41 AM
8
അഭിപ്രായങ്ങള്‍
Labels: കേരളം, പ്രകൃതിദൃശ്യങ്ങള്‍