Sunday, September 28, 2008

തുമ്പി, അട്ടക്കക്ക , വിട്ടില്‍



വിട്ടില്‍ .. അവന്റെ ഗംഭീര്യം കണ്ടോ? സൂം ചെയ്തു നോക്കൂ.


********** ************ *************







ഒരു തുമ്പി... ഓണത്തുമ്പിയുടെ ഒരു വകഭേദം..
********** ************ *************


അട്ടക്കക്ക എന്നും ഞവണികക്ക എന്നും വിളിക്കുന്ന ഇവനെ പാടങ്ങളിലും ആറുകളിലും കണ്ടുവരുന്നു. (ഇതിനെ നിങ്ങള്‍ എങ്ങനെ വിളിക്കും എന്ന് എനിക്കറിയില്ല.. നിങ്ങള്‍ തന്നെ പറയൂ.. )

Thursday, September 18, 2008

തൂക്കണാം കുരുവിക്കൂട്

തൂക്കണാംകുരുവി (Baya Weaver) കൂടു കൂട്ടന്നു. കുമരകത്തു നിന്ന് മറ്റൊരു കാഴ്ച.
പകുതി കെട്ടിയുണ്ടാക്കിയ കൂടുകളില്‍ ഇരുന്ന് പാട്ടു പാടി ആണ്‍കിളി പെണ്‍കിളികളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. പെണ്‍കിളി വന്ന് പാതി തീര്‍ന്ന കൂട് പരിശോധിച്ച് ഇഷ്ടപ്പെട്ടാല്‍ ആണ്‍കിളി പെണ്‍കിളിയുമായി "വിവാഹ"ബന്ധത്തില്‍ ഏര്‍പ്പെടുന്നു. (പാതി കെട്ടിയ കൂടുകള്‍ ചിത്രത്തില്‍ കാണാം.) എന്നിട്ട് അവന്‍ ആ കൂട് ബാക്കി കൂടി പണിയുന്നു. തുടര്‍ന്ന് പെണ്‍കിളി മുട്ടയിട്ട് അടയിരിക്കുന്ന സമയം വരെ ആ ബന്ധം തുടരുന്നു. പെണ്‍കിളി അടയിരുന്നു കഴിഞ്ഞാല്‍ അവന്‍ പാതി തീര്‍ത്തു വച്ചിരിക്കുന്ന തന്റെ മറ്റു കൂടുകള്‍ക്കരികില്‍ ഇരുന്ന് വീണ്ടും പാടുന്നു. മറ്റ് പെണ്‍കിളികള്‍ക്കായി. നല്ല സിസ്റ്റം .. അല്ലേ. ..

ആണ്‍കിളി ഏകദേശം 500 തവണയെങ്കിലും ചെറിയ പുല്‍നാരുകള്‍ കൊണ്ട് പറന്ന് വന്ന് പണിതുണ്ടാക്കുന്ന ഒരു കൂട്ടില്‍ ചിലപ്പോള്‍ മൂവായിരത്തിലധികം നാരുകള്‍ കാണും എന്ന് പറയപ്പെടുന്നു. ഒരോ നാരും ഇഴ ചേര്‍ത്ത് പണിയുന്ന കൂടുകളില്‍ കയറി മുട്ടകള്‍ മോഷ്ടിക്കുക എന്നത് മറ്റു ജീവികള്‍ക്ക് അസാധ്യം എന്ന് തന്നെ പറയാം.
നമ്മുടെ നാട്ടില്‍ ഉയരമുള്ള തെങ്ങുകള്‍ ആണ് ഇവര്‍ കൂട് കൂട്ടാന്‍ തെരെഞ്ഞുടുക്കുന്നത്. ചിലപ്പോള്‍ അടുത്തടുത്ത് നില്‍ക്കുന്ന കുറെയധികം തെങ്ങുകളില്‍ ഇവയുടെ കൂടുകള്‍ കാണാം. കുമരകത്ത് ഞാന്‍ കണ്ട കൂടുകള്‍ പക്ഷേ ഒരു തെങ്ങില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
കൂടുതല്‍ ചിത്രങ്ങള്‍ കാണൂ..

Monday, September 8, 2008

കുമരകത്തൊരു അസ്തമയക്കാഴ്ച്ക



1. കുമരകത്തൊരു സായാഹ്നം .. 2. ഇത്തിരി കാര്‍മേഘങ്ങളോടു കൂടെയുള്ള ആകാശം .
3. പക്ഷേ സൂര്യന്‍ അപ്പോഴും പ്രകാശിക്കൂന്നുണ്ടായിരുന്നു.
4. സമയം 6:17 മുതല്‍ 6:22 വരെ
5.
6. പടിഞ്ഞാറോട്ട് നോക്കിയാല്‍ കാണുന്നത് ഇങ്ങനെ,
7. എന്നാല്‍ കിഴക്കോട്ട് തിരിഞ്ഞാലോ...
8. വിശാലമായ പാടത്തിന് നടുവില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ആണ്.

********** ******* ***********
പാടത്തിന്റെ ഉടമ മമ്മൂട്ടിയാണ്. അതിനാല്‍ പടങ്ങള്‍ അദ്ദേഹത്തിന് സമര്‍പ്പിക്കാം.

Wednesday, September 3, 2008

തീരം തേടുന്ന കൊതുമ്പുവള്ളം (പടങ്ങള്‍)

തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നൊരു കാഴ്ച
1. നീലാകാശവും നീല ജലാശയവും അതിരുകളില്ലാതെ
2. അകലെ കര കാണാം.... എത്ര കാതം അകലെ..
3. ജലപ്പരപ്പില്‍ ഒരു പൊട്ടു പോലെ
4. അകന്നകന്ന് പോകുന്ന തോണി
5. കരക്കണയാന്‍ ഇനിയും എത്ര ദൂരം തുഴയണം...
6. അകലെ പാതിരാമണല്‍ ദ്വീപിലേക്ക് , അതോ ദൂരെ കാണുന്ന കരയിലേക്കോ.. സന്ധ്യാസമയത്ത് ഒറ്റക്കൊരു കൊതുമ്പുവളളത്തില്‍ തുഴഞ്ഞു പോകുന്ന ഒരാള്‍.
നാട്ടില്‍ ഒരു അവധിക്കാലം കൂടി... കുറച്ചു ചിത്രങ്ങള്‍... കൂടുതല്‍ പുറകെ..


സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍