Wednesday, October 8, 2008

ഉത്രാളിക്കാവ് - ചില ചിത്രങ്ങള്‍

ഉത്രാളിക്കാവ്
തൃശൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ വടക്കാഞ്ചേരിക്കടുത്തുള്ള പ്രസിദ്ധമായ ക്ഷേത്രം.

1.
2.

3.


വെടിക്കെട്ടിന് പേരു കേട്ട ക്ഷേത്രമായിരുന്നു. തൃശൂര്‍ പൂരത്തേക്കാള്‍ വലിയ വെടിക്കാട്ടായിരുന്നു എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പുറകില്‍ കാണുന്നത് റെയില്‍‌വേ ട്രാക്ക് ആണ് . ഒരിക്കല്‍ വെടിക്കെട്ടിനിടയില്‍ ഉണ്ടായ തീവണ്ടി അപകടമാണ് വെടിക്കെട്ടിന് പണ്ടത്തെ പകിട്ട് കുറച്ചത് എന്ന് കേള്‍ക്കുന്നു. (അറിയാവുന്നവര്‍ തിരുത്തുക. )ഇപ്രാവശ്യം ഷൊര്‍ണ്ണൂരില്‍ പോയി മടങ്ങി വന്ന വഴി എടുത്ത ചിത്രങ്ങള്‍.
പറയാന്‍ മറന്നു. ഈ പടങ്ങള്‍ എന്റെ മകന്‍ ആദിത്യ എടുത്തതാണ്. പടങ്ങള്‍ക്കുള്ള ക്രെഡിറ്റ് അവനുള്ളതാണ്. ഞാന്‍ അവകാശപ്പെടുന്നത് ശരിയല്ലല്ലോ.
********* ********** ************
കുട്ടന്‍‌മേനോന്‍ ഇട്ട പോസ്റ്റില്‍ (ഉത്രാളിക്കാവ് പൂരം ഇന്ന്) ഉത്രാളിക്കാവ് പൂരത്തെകുറിച്ച് കൂടുതല്‍ വിവരണം കാണാം.

വേഴാമ്പലിന്റെ ഈ പോസ്റ്റും (ഉത്രാളിക്കാവ് അമ്പലം ) ഉത്രാളിക്കാവിനെക്കുറിച്ചുള്ളതാണ്.

27 comments:

അനില്‍ശ്രീ... said...

തൃശൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ വടക്കാഞ്ചേരിക്കടുത്തുള്ള പ്രസിദ്ധമായ ക്ഷേത്രം

വെടിക്കെട്ടിന് പേരു കേട്ട ക്ഷേത്രമായിരുന്നു. തൃശൂര്‍ പൂരത്തേക്കാള്‍ വലിയ വെടിക്കാട്ടായിരുന്നു എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പുറകില്‍ കാണുന്നത് റെയില്‍‌വേ ട്രാക്ക് ആണ് . ഒരിക്കല്‍ വെടിക്കെട്ടിനിടയില്‍ ഉണ്ടായ തീവണ്ടി അപകടമാണ് വെടിക്കെട്ടിന് വിരാമമിട്ടത് എന്ന് കേള്‍ക്കുന്നു. (അറിയാവുന്നവര്‍ തിരുത്തുക. )ഇപ്രാവശ്യം ഷൊര്‍ണ്ണൂരില്‍ പോയി മടങ്ങി വന്ന വഴി എടുത്ത ചിത്രങ്ങള്‍.

ജിജ സുബ്രഹ്മണ്യൻ said...

ഉത്രാളിക്കാവ് എന്നു കേട്ടിട്ടൂണ്ടാരുന്നു.ഇപ്പോള്‍ കാണാനും പറ്റി..പാടത്തിനു നടുവിലേ ക്ഷേത്രം കാണുമ്പോള്‍ തന്നെ മനസ്സില്‍ ഒരു കുളിര്‍മ്മ.

മൂര്‍ത്തി said...

വെടിക്കെട്ട് നിര്‍ത്തിയിട്ടില്ല എന്നാണെന്റെ അറിവ്. 3 സെറ്റ് വെടിക്കെട്ട് ഉണ്ട്. തൃശ്ശൂരില്‍ നഗരമദ്ധ്യത്തിലാണ് വെടിക്കെട്ട്. കിടന്ന് മുഴങ്ങും. പാടത്തായതുകൊണ്ട് ഇവിടെ ഇത്തിരി മയം ഉണ്ട്.

രാവുണ്ണി said...

വെടിക്കെട്ട് നിര്‍ത്തിയിട്ടില്ല, മാത്രമല്ല ഗംഭീരമായിത്തന്നെ തുടരുന്നു. വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂര്‍ വിഭാഗങ്ങളാണ് മത്സരിക്കുന്നത്, തൃശ്ശൂര്‍ പൂരത്തിന് രണ്ട് വിഭാഗങ്ങളല്ലേ ഉള്ളൂ.

അനില്‍ശ്രീ... said...

മൂര്‍ത്തി,
മുഴുവനായി നിര്‍ത്തി എന്നല്ല ഉദ്ദേശിച്ചത്. പഴയ പോലെ വലിയ വെടിക്കെട്ട് ഇപ്പോഴില്ല എന്നാണ് ഞാന്‍ കേട്ടത്. പാളത്തിലിരുന്ന്‍ വെടിക്കെട്ട് കണ്ടവരുടെ മേല്‍ ട്രെയിന്‍ കയറി ഉണ്ടായ അപകടത്തേക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അതു ശരിയല്ലേ എന്ന് ശരിക്ക് അറിയാവുന്നവര്‍ പറയട്ടെ.

അനില്‍ശ്രീ... said...

കോട്ടയംകാരനായ എനിക്ക് ഇതൊക്കെ കേട്ടറിവ് മാത്രമാണ്. തൃശൂര്‍ പൂരത്തേക്കാള്‍ വലിയ വെടിക്കെട്ടായിരുന്നില്ലേ അവിടെ? ഇപ്പോഴും അതു പോലെ തന്നെയുണ്ടെന്ന് രാവുണ്ണി പറഞ്ഞിരിക്കുന്നു. അപ്പോള്‍ അതാവും ശരി.

smitha adharsh said...

നമ്മുടെ സംവിധായകന്‍ ഭരതന്റെ പ്രിയപ്പെട്ട അമ്പലം ആണ് അത്...ഉത്രാളിക്കാവ് എന്ന് കേട്ടാല്‍ ആദ്യം അദ്ദേഹത്തെ തന്നെയാണ് ഓര്മ്മ വരാറ്..
ഉത്രാളിക്കാവ് കണ്ടിട്ടുണ്ട്...ചിത്രത്തിലേത് പോലെ തന്നെ മനോഹരം..ഭക്തിയക്കാള്‍ കൂടുതല്‍ ഗ്രാമ ഭംഗി ദര്‍ശിക്കാനാകും.

ബാബുരാജ് said...

മനസ്സില്‍ കണ്ടിരുന്ന ഉത്രാളിക്കാവ്‌ ഇങ്ങനെയായിരുന്നില്ല. എങ്കിലും ഇഷ്ടപ്പെട്ടു. നന്ദി!

അനില്‍ശ്രീ... said...

കാന്താരിക്കുട്ടി
മൂര്‍ത്തി
രാവുണ്ണി
smitha adharsh
ബാബുരാജ് ,,

അഭിപ്രായങ്ങള്‍ അറിയിച്ചതിന് നന്ദി.

ബൈജു സുല്‍ത്താന്‍ said...

ഊത്രാളി പൂരത്തിന്‌ പോവുക പതിവുണ്ട്. ഓട്ടുപാറ മുതല്‍ നടന്ന് വേണം അമ്പലത്തിനടുത്തെത്താന്‍. അമ്പലത്തിനെതിര്‍ വശത്ത് റോഡിനപ്പുറമുള്ള കുന്നിന്‍ മുകളില്‍ മണിക്കൂറുകളോളം കാത്തിരിക്കും..വെടിക്കെട്ടിന്‌. അന്നൊക്കെ ഏതാണ്ടതേ സമയത്ത് വരും റെയിലിലൂടെ തീവണ്ടി. അമിട്ടുകളില്‍ നിന്നും വിരിയുന്ന വര്‍ണ്ണനിറമുള്ള...പല തട്ടുകളുള്ള കുടകള്‍ അവിടുത്തെ പ്രത്യേകതയായിരുന്നു. മൂന്നു വിഭാഗങ്ങളും അതിലും മല്‍സരിക്കാറുണ്ടായിരുന്നു. ധാരാളം സിനിമകളിലും ഊത്രാളി പൂരം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഊത്രാളി അമ്പലം മുതല്‍ വടക്കാഞ്ചേരി വരെ നീളുന്ന ആഘോഷം.

(ഓട്ടുപാറയില്‍ ബാറിനു മുന്നിലെ പാടത്ത് മദ്യപ മഹാ സമ്മേളനം സന്ധ്യ മുതല്‍..ഇന്ന് ആ പാടം നികത്തി കെട്ടിടങ്ങളായി). പടങ്ങള്‍ക്ക് നന്ദി. പടം പിടിക്കാനായി അവിടെ അല്പ സമയം ചെലവഴിച്ചതിന്‌ പ്രത്യേക "കൈ".

സഹയാത്രികന്‍ said...

ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ട് അതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണു. അതിപ്പൊഴും വലിയ മാറ്റങ്ങളൊന്നുല്ല്യാണ്ട് തുടരുന്നുമുണ്ട്... ആദ്യകാലങ്ങളില്‍ കാണാന്‍ പോകാറുണ്ട്... തൃശ്ശൂര്‍പൂരത്തിനേക്കാളും ഗംഭീരമാണു ഇവിടുത്തെ വെടിക്കെട്ട് എന്ന് എനിക്ക് തോന്നുന്നു... അസാമാന്യ ശബ്ദമാണു...! മത്സരിച്ചങ്ങനെ പൊട്ടിക്കല്ലേ....!

ചിത്രങ്ങള്‍ മനോഹരം

:)

nandakumar said...

അനില്‍ശ്രീ എന്റെയറിവ് പറയാം. (ആധികാരികമല്ല, കൂടുതല്‍ അന്വേഷിക്കാം)അന്നത്തെ ട്രെയിനപകടത്തോടെ പിറ്റേ വര്‍ഷം മുതല്‍ ഉത്സവ ദിവസം അതിലേ പോകുന്ന ട്രെയിനുകള്‍ വളരെ വേഗം കുറച്ചാണ് പോകാറ് നിരന്തരമായി ഹോണ്‍ മുഴക്കി. വെടിക്കെട്ടിന്റെ സമയമാണെങ്കില്‍ ക്ഷേത്രത്തിന്റെ വടക്കോ തെക്കോ ഭാഗത്ത് ട്രെയിന്‍ കുറച്ചു നേരം നിര്‍ത്തിയിടും. അന്ന് അപകടം സംഭവിച്ച വര്‍ഷം ആള്‍ക്കൂട്ടത്തിന്റെ ആരവത്തിലും വെടിക്കെട്ടിന്റെ ശബ്ദത്തിലും, പാഞ്ഞുവരുന്ന ട്രെയിനിന്റെ ശബ്ദം ജനക്കൂട്ടം കേട്ടില്ല. വെടിക്കെട്ടിന്റെ ശബ്ദവും ആരവവും കാരണം പിറകിലോട്ട് നടന്നു നീങ്ങിയ ജനക്കൂട്ടം ട്രാക്കില്‍ വന്നു കയറുകയായിരുന്നു.

ഉത്രാളിക്കാവ് പൂരത്തിന്റെ വലിയൊരു കമ്പക്കാരനായിരുന്ന സംവിധായകന്‍ ഭരതന്‍ തന്റെ ‘താഴ്വാരം’ എന്ന സിനിമയില്‍ അദ്ദേഹം തന്നെ സംഗീത സംവിധാനം ചെയ്ത ‘കണ്ണെത്താ ദൂരെ മറുതീരം..’ എന്ന ഗാനത്തില്‍ ഉത്രാളിക്കാവ് പൂരത്തിന്റെ ‘മേളം‘ ചേര്‍ത്തിട്ടുണ്ട്.

nandakumar said...

പറയാന്‍ വിട്ടു, ചിത്രങ്ങള്‍ നന്നായി. (കളര്‍ കറക്ഷന്‍ ചെയ്താല്‍ കൂടുതല്‍ മനോഹരമാകും) നല്ല ഗ്രാമഭംഗിയുള്ള പ്രദേശമാണ് ഉത്രാളിക്കാവ് ക്ഷേത്ര പരിസരം.

അനില്‍ശ്രീ... said...

ബൈജു സുല്‍ത്താന്‍, സഹയാത്രികന്‍,നന്ദകുമാര്‍ ...അഭിപ്രായങ്ങള്‍ക്ക് നന്ദി.

സഹയാത്രികന്‍ പറഞ്ഞ പോലെ ഇപ്പോഴും പഴയ പ്രൗഢിയോടെ വെടിക്കെട്ട് നടക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.

നന്ദകുമാര്‍, ഫോട്ടോകള്‍ എടുത്ത പടി തന്നെയാണ്. റെസലൂഷന്‍ കുറച്ച് ഫയല്‍ സൈസ് ഇത്തിരി കുറച്ചു , അത്രമാത്രം.

പിന്നെ ട്രെയിനിലായാലും ബസിലായാലും ഷൊര്‍ണ്ണൂര്‍ യാത്രകളില്‍ ഇഷ്ടപ്പെട്ട പ്രദേശങ്ങള്‍ ആണ് വടക്കാഞ്ചേരി മുതല്‍ ചെറുതുരുത്തി വരെയുള്ള സ്ഥലങ്ങള്‍.

അനില്‍ശ്രീ... said...

പോസ്റ്റ് ഇട്ടപ്പോള്‍ പലപ്രാവശ്യം ശ്രമിച്ചിട്ടും പോസ്റ്റില്‍ വരാതെ ഓടിക്കളിച്ച ഒരു പടം കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

അനില്‍@ബ്ലോഗ് // anil said...

അനില്‍ശ്രീ,
ഉത്രാളിക്കാവ് വെടിക്കെട്ട് ഇപ്പോഴും പ്രസിദ്ധമാണ്, പിന്നെ മൊത്തത്തില്‍ വെടിക്കെട്ടുകള്‍ക്കു അല്പം നിയന്ത്രണങ്ങള്‍ വന്നിട്ടുണ്ട്, പക്ഷെ മൊത്തം പ്രകടനത്തെ ബാധിച്ചിട്ടില്ല.

നല്ല ഫോട്ടോകള്‍, അല്പം കൂടി തേച്ചുമിനുക്കാമെന്നു കമന്റ്റു കണ്ടതിനോട് യോജിക്കുന്നു.

ആശംസകള്‍

അനില്‍ശ്രീ... said...

പറയാന്‍ മറന്നു. ഈ പടങ്ങള്‍ എന്റെ മകന്‍ ആദിത്യ എടുത്തതാണ്. പടങ്ങള്‍ക്കുള്ള ക്രെഡിറ്റ് അവനുള്ളതാണ്. ഞാന്‍ അവകാശപ്പെടുന്നത് ശരിയല്ലല്ലോ.

മാണിക്യം said...

ആദിത്യ
പ്രത്യേകം അഭിനന്ദനങ്ങള്‍..
ശുദ്ധമായ ഗ്രാമീണ ഭംഗി ..
നല്ല ചിത്രം. ആശംസകള്‍..
ആദിത്യ ഇപ്പോള്‍ വരയ്ക്കുന്നില്ലേ?

Unknown said...

അനിലെ ഉത്രാളികാവിനെകുറിച്ച് പറയുമ്പോള്
ആദ്യം മനസ്സില് വരുന്ന ഒരു പേരുണ്ട് ഭരതന് മലയാളസിനിമക്ക് ഊണ്ടായ കലാവിരുത് ഈ നാടിന്റെ പുണ്യാമാണ്

Jayasree Lakshmy Kumar said...

‘ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ
കുളിരമ്പിളി വലയങ്ങൾ തോരണമായി’

ജയരാജിന്റെ വിദ്യാരംഭം എന്ന സിനിമയിലും ഭരതനു പ്രിയപ്പെട്ട ആ സ്ഥലത്തിന്റെ ഗ്രാമ്യഭംഗി മുഴുവൻ കണ്ടു

ശ്രീലാല്‍ said...

കേട്ടിട്ടുണ്ട് . Thanks to Aadithya for the photos.

ബഷീർ said...

ഈ ഗ്രാമക്കാഴ്ച നന്നായി..
രുധിരമഹാകാളികാവ്‌ എന്നാണു ശരിയായ പേര് മല്ലൂസ്‌ അതിനെ പറഞ്ഞ്‌ പറഞ്ഞ്‌ ഊത്രാളിയക്കിയതാണേ..

ത്ര്യശിവപേരുര്‍ .. ത്യശൂര്‍ ആയ പോലെ..

അവിടെ നടക്കുന്ന വെടിക്കെട്ടിന്റെ പ്രകമ്പനം 15 കി മീറ്റര്‍ അകലെയുള്ള എന്റെ വീടിന്റെ ജനല്‍ ചില്ലുകളിലൂടെ കടന്ന് പോകുന്നതാണു അനുഭവം..

ഭയാനകമായ രീതിയിലുള്ള ഇത്തരം വെടിക്കെട്ടുകള്‍ക്ക്‌ പകര്‍മം ത്യശൂരും മറ്റും നടക്കുന്ന കണ്ണിനു കൗതുകമുണ്ടാക്കുന്നരീതിയിലുള്ളതിനെ ഞാന്‍ അനുകൂലിക്കുന്നു.

ഏറനാടന്‍ said...

ഉത്രാളിക്കാവിലെ
പട്ടോലപന്തലില്‍
കുളിരമ്പിളി
തഴുകുന്നൊരോണവുമായീ...

അനില്‍ശ്രീ... said...

മാണിക്യം
അനൂപ്‌ കോതനല്ലൂര്‍
lakshmy
ശ്രീലാല്‍
ബഷീര്‍ വെള്ളറക്കാട്‌
ഏറനാടന്‍

ഉത്രാളിക്കാവ് കാണാന്‍ വന്നതിനും ആ ഗ്രാമഭംഗി ആസ്വദിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

ഏറനാടാ ..ലക്ഷ്മി പാടിയ വരികള്‍ കണ്ടില്ലേ !! :)

വി.എ || V.A said...

ഫെയ്സ് ബുക്ക് വഴി വന്നു. എല്ലാ നല്ല അഭിപ്രായങ്ങളും അവലോകനവും ഞാൻ ആവർത്തിക്കുന്നു. ആശംസകൾ..

വിനേഷ് വിജയൻ said...

ഭരതന്റെ ഉത്രാളിക്കാവ'

വിനേഷ് വിജയൻ said...

ഭാരതന്‌ പ്രണാമം

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍