Thursday, December 18, 2008

അല്‍-ഐനിലെ കുന്നുമ്പുറം - Jabel Hafeet

അല്‍-ഐനിലെ ഒരു 'കുന്നുമ്പുറത്തേക്ക്" ഒരു യാത്ര.. ഈ യാത്ര എന്നും ഇഷ്ടമാണ്. അതിനു മുകളില്‍ എത്തിയാല്‍ ഒരു വിശാലമായ മൈതാനം പോലെയുള്ള ഒരു സ്ഥലവും അവിടെ ഒരു റസ്റ്റോറന്റും ഉള്ളതൊഴിച്ചാല്‍ മറ്റു വലിയ ആകര്‍ഷണങ്ങള്‍ ഒന്നും അവിടെയില്ലെങ്കിലും അലൈന്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ അവിടെ നിന്ന് കാണാം എന്നതും, പിന്നെ അവിടേക്കുള്ള ഡ്രൈവിങ്ങും ആണ് എനിക്ക് ഈ സ്ഥലം ഇഷ്ടമാവാന്‍ ഒരു കാരണം.


1. കുന്നുമ്പുറത്തൊരു പ്രൈവറ്റ് പ്രോപര്‍ട്ടി

2.

3. വിശാലമായ മൈതാനത്ത് കളിക്കുന്ന അച്ചു
ഈ മൈതാനം രാത്രി ആയാല്‍ അറബിപ്പിള്ളേര്‍ക്ക് കാറുകള്‍ കൊണ്ട് അഭ്യാസം കാണിക്കാനുള്ള ഒരു സ്ഥലമാണ്. ചില ചിത്രങ്ങളിലെ ടയറിന്റെ പാടുകള്‍ നോക്കിയാല്‍ മനസ്സിലാകും. ആദ്യമായി ഞാന്‍ അവിടെ ചെല്ലുന്ന സമയത്ത് (1999-2000) ഈ മൈതാനത്ത് ഇന്റര്‍ലോക്കോ ചുറ്റും വേലിയോ ഒന്നുമുണ്ടായിരുന്നില്ല.

4. വേലിക്കെട്ടിന്റെ ഒരു കമ്പി ഇളകിയതിനിടയിലൂടെ ഇറങ്ങി ഫോട്ടൊക്ക് പോസ് ചെയ്യുന്നവര്‍.
5.
അടിവാരത്തു നിന്നും ഒന്‍പത്-പത്ത് കിലോമീറ്റര്‍ ദൂരം, കുത്തുകയറ്റം വണ്ടി ഓടിച്ച് കയറ്റുക എന്നത് ഒരു നല്ല അനുഭവം തന്നെ. ചിലപ്പോള്‍ ഒക്കെ ഗ്രേഡിയന്റ് 1 in 2 ആണോ എന്ന് പോലും തോന്നിപ്പിക്കുന്ന കയറ്റമാണ് ഈ റോഡിലുള്ളത്. ഇടക്ക് 'നാടുകാണി' പോലെയുള്ള സ്ഥലങ്ങള്‍. അവിടെ നിന്ന് നിങ്ങള്‍ക്ക് താഴ്വാരത്തില്‍ ഉള്ള പാര്‍ക്കിന്റെയും മറ്റും ഭംഗി ആസ്വദിക്കാം.

6.

7. ഈ വഴിയുടെ ഭംഗി കാണൂ.. എങ്ങനെയുണ്ട്?

8.
9. ഏഴെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്ര പച്ചപ്പ് ഈ താഴ്വാരത്തില്ലായിരുന്നു.
10.
താഴ്വാരത്ത് ഒരു വിശാലമായ പാര്‍ക്കും തടാകവും എല്ലാം ഉണ്ട്. ചൂട് വെള്ളം ഒഴുകുന്ന ഒരു 'അരുവി'യും അവിടെയുണ്ട്. അങ്ങോട്ടു പോകുമ്പോഴോ തിരികെ വരുമ്പോഴോ അവിടെയും കയറാം,
11. തല്‍‍ക്കാലം തടാകത്തിലെ തിലോപ്പിയകളുടെ ഭംഗി ആസ്വദിക്കൂ..
12. വിശാലമായ തടാകവും ഫൗണ്ടനും
ബാക്കി കുറെ ചിത്രങ്ങള്‍ ഉണ്ട്. അതെല്ലാം കൂടി ഇവിടെ അപ്‌ലോഡ് ചെയ്ത് കുളമാക്കുന്നില്ല. ബാക്കി ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക് ചെയ്തോളൂ.
ജബല്‍ ഹഫീതിനെ കുറിച്ചുള്ള വിവരങ്ങള്‍ വിക്കിയില്‍ പറയുന്നത് കാണൂ..

Monday, December 15, 2008

അല്‍-ഐന്‍ ‍മൃഗശാല - AL AIN ZOO

ഈദ് പെരുനാളിന്റെ അവധി ദിവസങ്ങളില്‍ അല്‍-ഐനിലെ മൃഗശാല സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഏതാനും ചിത്രങ്ങള്‍. ഇപ്രാവശ്യം വൈകുന്നേരമാണ് അവിടെ എത്തിപ്പെട്ടത്. അതിനാല്‍ തന്നെ കൂടുതല്‍ സ്ഥലങ്ങളും കാണാന്‍ സമയം കിട്ടിയില്ല. പല മൃഗങ്ങളെയും അതിനാല്‍ കാണാന്‍ പറ്റിയില്ല. എങ്കിലും കണ്ട ചിലതിന്റെയെല്ലാം (ചില) ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. സന്ധ്യ ആയതിനാല്‍ അത്ര ക്ലിയര്‍ ആയില്ല.

1.

2.
3.

4.

5.

6.

7.
8.

9.
********** ************ ********** ************

ബിന്ദുവിന്റെ ഈ പോസ്റ്റില്‍ (പെൻ‌ഗ്വിനുകൾ മരുഭൂമിയിൽ!! ) അല്‍-ഐന്‍ മൃഗശാലയിലെ പെന്‍ഗ്വിനുകളുടെ ചിത്രങ്ങള്‍ കാണാം.




സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍