Friday, February 20, 2009

യു.എ. ഇ ബ്ലോഗര്‍മാരുടെ സംഗമം - കുറെ പടങ്ങള്‍

ഇന്ന് ,അതായത് ഫെബ്രുവരി ഇരുപതാം തീയതി , ദുബായ് സബീല്‍ പാര്‍ക്കില്‍ കണ്ടുമുട്ടിയ കുറേ മലയാളം ബ്ലോഗ്ഗേഴ്സ്. കൂട്ടം കൂടി വെടിപറഞ്ഞിരിക്കാനും, പരിചയം പുതുക്കാനും, പുതിയ ചിലരെ പരിചയപ്പെടാനും സബീല്‍ പാര്‍ക്കില്‍ ഇന്ന് അവസരമൊരുങ്ങി. എല്ലാവര്‍ക്കും കാണുനതിനായി കുറച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.

ഗ്രൂപ്പ് ഫോട്ടൊ
ഗ്രൂപ്പ് ഫോട്ടൊ മീറ്റിന്റെയിടയില്‍ ആരോ പറയുന്നത് ശ്രദ്ധിക്കുന്ന നജൂസ്, പാര്‍പ്പിടം, കുറ്റ്യാടിക്കാരന്‍ കരീം മാഷ്,പകല്‍ക്കിനാവന്‍, അഞ്ചല്‍ തുടങ്ങിയവര്‍
കുറ്റ്യാടിക്കാരന്‍, പൊതുവാള്‍, കനല്‍, അഞ്ചല്‍ക്കാരന്‍, കാവലാന്‍, അനസ്, രെഞ്ജിത് എന്നിവര്‍ അണിനിരന്നപ്പോള്‍
രെഞ്ജിത് , ശിവപ്രസാദ്, പകല്‍കിനാവന്‍, പാര്‍ത്ഥന്‍, രാധേയന്‍ എന്നിവര്‍ കുറുമാന്റെ കത്തി സശ്രദ്ധം കേള്‍ക്കുമ്പോള്‍, ഇതിയാന്‍ ഇത് നിര്‍ത്തിയില്ലെങ്കില്‍ കാലുമടക്കി ഒരു തൊഴി കൊടുക്കും എന്നു പറയുന്ന അപ്പു.
കരീം മാഷും ഏറനാടനും ഉഗാണ്ട രണ്ടാമനും ചര്‍ച്ചയില്‍. ഇനി ആരെ എടുക്കണം എന്നറിയാതെ കുഴങ്ങി നില്‍ക്കുന്ന ദേവന്‍...
ഭയങ്കരമായ ഡിബേറ്റിന് ബ്ലോഗ് മീറ്റ് വേദിയായി... കോപ്പിറൈറ്റും, ഓണര്‍ഷിപും എന്ന വിഷയത്തില്‍ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടക്കുന്നു.
കാട്ടിപ്പരുത്തി സംസാരിക്കുന്നു.
കേട്ടിരിക്കുന്ന ഉഗാണ്ട രണ്ടാമനും, ഇടിവാളും
സിദ്ധാര്‍ത്ഥന്‍, തൃഷ്ണ, രാജീവ് ചേലനാട്ട് എന്നിവര്‍
സിമി, നജൂസ്, രഞ്ജിത് ചെമ്മാട്
സാല്‍ജോ ഘോരഘോരം സംസാരിക്കുന്നു. താഴ്വാരം, പാര്‍ത്ഥന്‍, അനസ് എന്നിവര്‍ ശ്രദ്ധിക്കുന്നു.
ഇത്തിരിവെട്ടത്തിനേയും കുറുമാനെരും കണ്ടാല്‍ കയ്യാങ്കളി വരെയെത്തുമായിരുന്ന ഡിബേറ്റായിരുന്നെന്ന് തോന്നുന്നില്ലേ. ഇടപെടണോ എന്ന് സംശയിച്ചു നില്‍ക്കുന്ന കാട്ടിപ്പരുത്തി.
സമീഹയുടെവ് അമൃതാ ടി.വി സം‌പ്രേക്ഷണ സംഘംത്തോടൊപ്പം കരീം മാഷ്.
നസീര്‍ കടിക്കാട്, രാമചന്ദ്രന്‍ വെട്ടിക്കാട്, യൂസുഫ്പ ...
തണല്‍ പറ്റിയിരിക്കുന്ന കാവലാന്‍, കനല്‍, കുറ്റ്യാടിക്കാരന്‍ ....
മോണൊ ആക്റ്റല്ല.... സങ്കുചിതനെ റാഗ് ചെയ്യുന്ന കൈപ്പള്ളി
കലാപരിപാടികള്‍ വീക്ഷിക്കുന്ന അപ്പ, കനല്‍,ഹരിയണ്ണന്‍, തറവാടി, പച്ചാന, വല്യമ്മായി, കിച്ചു....തുടങ്ങിയവര്‍
കുറുമാന്റെ മോണൊ ആക്ട്
കാവലാന്‍,കനല്‍ എന്നിവര്‍ കുറുമാന്റെ പ്രകടനം ആസ്വദിച്ച് ചിരിക്കുന്നു.
എല്ലാത്തിനും 'സാക്ഷി'യായ് ,,,,,,,,,,,
ഇതിലും ഭേദം മുളക് ബജ്ജിയെന്ന് വിശാലമനസ്കന്‍...
രഞ്ജിത്, നസീര്‍ കടിക്കാട്, മൈനാഗന്‍/ശിവപ്രസാദ്, രാമചന്ദ്രന്‍ എന്നിവര്‍

ക്യാമറ ഉണ്ടെങ്കിലും ഉപയോഗം അറിയില്ല എന്നു പറഞ്ഞ വിശാലന് ക്ലാസ് എടുക്കുന്ന അപ്പു.
റാം മോഹന്‍, വിശാലമന‍സ്കന്‍....
മീറ്റിന്റെ പ്രധാന ഭാഗത്തിലേക്ക് കടക്കുന്ന ബ്ലോഗര്‍മാര്‍...
ഇദ്ദേഹമാണ് ഈ ഫോട്ടോകള്‍ എടുത്തത്....
കൈപ്പള്ളി പാട്ട് പാടുന്നു....
ഇതും സഹിക്കണമല്ലോ എന്നോര്‍ത്ത് നിസഹായനായ അഗ്രജന്‍, പാര്‍ത്ഥന്‍, സങ്കുചിതന്‍, ഇടിവാള്‍, സിദ്ധാര്‍ത്ഥന്‍, രാജീവ് ചേലനാട്ട് എന്നിവര്‍.
29
ഇനി നമുക്ക് കളിക്കാം... ആക്കയിലീക്കൈയിലോ..മാണിക്കചെമ്പഴുക്ക....
പാര്‍പ്പിടം, ശശി, മൈനാഗന്‍, നമസ്കാര്‍, ഏറനാടന്‍, ഉഗാണ്ട രണ്ടാമന്‍
സുല്ലു ഒരു മാപ്പിളപ്പാട്ട് അവതരിപ്പിക്കുന്നു...
നിതിന്‍ വാവക്ക് പരീക്ഷയാണെന്നും അതിനാല്‍ വന്നില്ല എന്നുമറിയിക്കുന്ന കിച്ചു...

ബാക്കി ഫോട്ടൊകള്‍ പിക്കാസയില്‍ ഇട്ടിട്ടുണ്ട്. അത് ഇവിടെ കാണാം..
എല്ലാവരുടേയും പേരുകള്‍ ഈ പോസ്റ്റില്‍ കാണാം.

43 comments:

അനില്‍ശ്രീ... said...

ഇന്ന് ,അതായത് ഫെബ്രുവരി ഇരുപതാം തീയതി , ദുബായ് സബീല്‍ പാര്‍ക്കില്‍ കണ്ടുമുട്ടിയ കുറേ മലയാളം ബ്ലോഗ്ഗേഴ്സ്. കൂട്ടം കൂടി വെടിപറഞ്ഞിരിക്കാനും, പരിചയം പുതുക്കാനും, പുതിയ ചിലരെ പരിചയപ്പെടാനും സബീല്‍ പാര്‍ക്കില്‍ ഇന്ന് അവസരമൊരുങ്ങി. എല്ലാവര്‍ക്കും കാണുനതിനായി കുറച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.

കാപ്പിലാന്‍ said...

Thanks Anil

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സന്തോഷം ഒപ്പം അഭിനന്ദനങ്ങളും

പൊറാടത്ത് said...

വളരെ നന്ദി മാഷേ..

ഹരീഷ് തൊടുപുഴ said...

ഇത്രേം പേരെ ഒരുമിച്ചുകാണാന്‍ കഴിഞ്ഞതു തന്നെ സന്തോഷം.... നന്ദി

മാണിക്യം said...

വളരെ നന്നായി.
ചുരുങ്ങിയസമയത്തില്‍ വിപുലമായ ഒരു ബ്ലോഗ് മീറ്റ് ഇത്രയും മനോഹരമായി സംഘടിപ്പിക്കാന്‍
സാധിച്ചത് അഭിനന്ദനീയം ...
മലയാളിയെ പോലെ മലയാളി മാത്രം!!
അനില്‍ശ്രീ ഫോട്ടോകള്‍ നന്നായി
[ അടികുറിപ്പും ചേര്‍ത്തിടുക.. അപ്പോള്‍ ഈ മനോഹരമായ ചിത്രങ്ങള്‍ക്ക് ഡബിള്‍ എഫക്‍റ്റ് വരും..
സ്നേഹാശംസകളോടെ മാണിക്യം

കുഞ്ഞന്‍ said...

അനില്‍ മാഷെ,

സൌഹൃദ ഒത്തുചേരല്‍ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും സന്തോഷം നല്‍കി.

പേരുകള്‍ നല്‍കുകയാണെങ്കില്‍, കാരണം അവിടെ പേരുണ്ടെങ്കിലും ഇവിടെ വരുമ്പോള്‍ ഒരു സംശയം ഉണ്ടാകുന്നു..

അനില്‍ശ്രീ... said...

ഇന്നലെ മീറ്റ് കഴിഞ്ഞ് വന്നിട്ട് ഇതെല്ലാം ഇട്ടു കഴിഞ്ഞപ്പോള്‍ തന്നെ പതിനൊന്നേമുക്കാല്‍ ആയി. അതാണ് ഒരു അടിക്കുറിപ്പും ചേര്‍ക്കാഞ്ഞത്. പേരുകള്‍ ചേര്‍ക്കുന്നതായിരിക്കും....

വരവൂരാൻ said...

നന്ദി ഈ സൗഹാർദ്ദങ്ങൾക്ക്‌, ഈ കൂട്ടായ്മക്ക്‌ ആശംസകൾ

ഉഗാണ്ട രണ്ടാമന്‍ said...

എന്നും ഓര്‍മ്മയില്‍ നില്‍ക്കും ഒരു മീറ്റ്‌...

ഉഗാണ്ട രണ്ടാമന്‍ said...

എന്നും ഓര്‍മ്മയില്‍ നില്‍ക്കും ഒരു മീറ്റ്‌...

മുസാഫിര്‍ said...

മീറ്റിന്റെ ആദ്യത്തെ ഫോട്ടൊ പോസ്റ്റ് ഇതാണെന്ന് തോന്നുന്നു.പിന്നെയും കുറെ പേരുടെ കയ്യില്‍ യന്ത്രം കാണുന്നുണ്ടല്ലോ.അഗ്രുവിന്ന്റെ കയ്യില്‍ എന്താണ്? പിരിവ് പുസ്തകമോ ?

ഏറനാടന്‍ said...

അനില്‍ശ്രീ.. നേരമില്ലാ നേരത്തും നേരം കണ്ടെത്തി ഇത്രേം പടംസ് ഇട്ടല്ലോ, താങ്ക്യൂ..

sHihab mOgraL said...

അനിലേട്ടാ, എന്നും ഓര്‍മ്മയിലുണ്ടാവും ഇത്..

yousufpa said...

അനില്‍,ആ ഹരം മനസ്സില്‍ നിന്ന് മായുന്നില്ല. പടങ്ങള്‍ നന്നായി.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കുറെ നല്ല സൌഹൃദങ്ങള്‍ക്ക് സ്നേഹത്തോടെ....

chithrakaran ചിത്രകാരന്‍ said...

നന്നായിരിക്കുന്നു.എല്ലാവരേയും കാണാനായതില്‍ സന്തോഷം.

പകല്‍കിനാവന്‍ | daYdreaMer said...

കലക്കി അനില്‍.. നല്ല വിവരണം.. ഫോട്ടോകളും... നന്ദി എല്ലാരെയും പരിചയപ്പെടാന്‍ കഴിഞ്ഞതില്‍...

Appu Adyakshari said...

നന്ദി അനിലേ.... ഇനി അടുത്തത് അബുദാബിയില്‍. ഞങ്ങളെല്ലാരും കൂടി ഒരു ബസും എടുത്ത് അങ്ങു വന്നോളാം :-)

ഇവിടെ നിന്ന് ബാക്കി ഫോട്ടോകള്‍ കാണുവാന്‍ പോകുന്നവര്‍ ഇവിടെയും കൂടി ഒന്നു നോക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു

shams said...

സൗഹൃദത്തിന്റെ മാറ്റും കരുണ്യത്തിന്റെ നന്മയും തൊട്ടറിഞ്ഞ
ഒരു ബ്ലോഗ്ഗേഴ്സ് മീറ്റ്

ശ്രദ്ധേയന്‍ | shradheyan said...

ഞങ്ങളുടെ ദോഹയില്‍ എപ്പോഴാണാവോ ഇങ്ങനെ ഒരു 'പെരുന്നാള്‍'...?

ചാണക്യന്‍ said...

പോട്ടോങ്ങള്‍ പിടിച്ച് ഇവിടെ ഇട്ട ‘ഇദ്ദേഹത്തിന്’

നന്ദി....

ചിന്തകന്‍ said...

വല്ലാതെ കൊതിപ്പിക്കുന്ന ഒരു മീറ്റ്. ഇതില്‍ പങ്കെടുത്തത് പോലുള്ള ഒരു തോന്നലുണ്ട്.

അനില്‍ശ്രീ ... താങ്കള്‍ക്ക് നന്ദി.

കൂടെ പങ്കെടുത്ത എല്ലാവര്‍ക്കും എന്റെ ആശംസകള്‍.

Ranjith chemmad / ചെമ്മാടൻ said...

അനില്‍, കിടിലന്‍ ചിത്രങ്ങള്‍!!!!
അടുത്തമീറ്റിനായ് കാത്തിരിക്കുന്നു..

മീറ്റിനെക്കുറിച്ച് ഞാനിട്ട കുറിപ്പുകളും ചിത്രങ്ങളും
ഇവിടെ കാണാം

paarppidam said...

നന്നായിരിക്കുന്നു....ഈ കൂട്ടായം നല്ല ഒരു ഓർമ്മയാണ്‌....

അഗ്രജന്‍ said...

പടങ്ങളൊക്കെയും നന്നായി അനിലേ... നന്ദി... ആ നല്ല നിമിഷങ്ങള് ഇവിടെ പകർത്തിവെച്ചതിന്...

നമ്മക്കടുത്ത് തന്നെ വീണ്ടും കാണാം... :)

Unknown said...

ബ്ലോഗിബ്ലോഗി മടുക്കുന്നനേരത്തു്
പാര്‍ക്കുചുറ്റി നടക്കുന്നിതു ചിലര്‍! ‍
വട്ടംചുറ്റി നടക്കുന്ന കൂട്ടരെ
പോട്ടപ്പെട്ടിയിലാക്കുന്നിതു ചിലര്‍!

കണ്ടിട്ടില്ലാത്ത പലരെയും ഫോട്ടോകളിലൂടെ കാണിച്ചുതന്നതിനു് നന്ദി.

നജൂസ്‌ said...

തിരിച്ചെത്തിയിട്ടില്ല ഇപ്പോഴും,
ഒഴിഞ്ഞുപോവുന്നില്ല ഉള്ളിലെത്തിയ ചില മുഖങള്‍...

നന്ദി അനില്‍...

കരീം മാഷ്‌ said...

നന്ദി ഈ സൗഹാർദ്ദങ്ങൾക്ക്‌...
ആ നല്ല നിമിഷങ്ങള് ഇവിടെ പകർത്തിവെച്ചതിന് ആശംസകൾ..!

സന്തോഷം ഒപ്പം അഭിനന്ദനങ്ങളും
ഈ കൂട്ടായ്മക്ക്‌ ആശംസകൾ

എതിരന്‍ കതിരവന്‍ said...

രണ്ടാമത്തെ പടം:
നയൻ താര വന്നൂ നയൻ താര വന്നൂ.....
മൂന്നാമത്തെ പടം:
നടുക്കു നിൽക്കുന്ന ചുവന്ന ഷർട്ടിട്ട ആൾ:ച്ഛെ, ചൂഡീദാറു കോണ്ട് ദേഹം കവറു ചെയ്തൊക്കെയാണോ ഇവളു വന്നേക്കണേ...

മയൂര said...

പങ്കെടുത്ത എല്ലാവരോടും കണ്ണുകടി ;)
അനില്‍ശ്രീ, നന്ദി.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

തികച്ചും അര്‍ത്ഥവത്തായ മീറ്റ്. കൂടുതല്‍ സമയം, കൂടുതല്‍ കൂട്ടുകാര്‍, കൂടുതല്‍ വ്യാപ്തിയുള്ള ചിന്തകള്‍, ചര്‍ച്ചകള്‍, വെടിവട്ടം... കത്തികള്‍.. പുസ്തകം വില്പനയുടെ സിക്സറുകള്‍. മൊത്തത്തില്‍ ഒന്നാന്തരം.

(ചിത്രങ്ങളും അടിക്കുറിപ്പുകലും സൂപ്പര്‍ ഡൂപ്പര്‍!
അനില്‍ശ്രീക്ക് പ്രത്യേക നന്ദി.)

വെള്ളെഴുത്ത് said...

ഭൂമിയുടെ കേന്ദ്രം എവിടെയാണെന്ന് ഇപ്പോള്‍ മനസ്സിലായി. ചുമ്മാതല്ല..ഇവിടെ ബ്ലോഗുമീറ്റിനു ആളുകിട്ടാത്തത്..
:) ഒരു വണ്ടി പിടിച്ച് എങ്ങനെയെങ്കിലും അവിടെ എത്താന്‍ നോക്കാമായിരുന്നു. എന്തൊരു നഷ്ടമായിപ്പോയി, എനിക്ക്..!

Manikandan said...

യു എ ഇ മീറ്റിന്റെ സംഘാടകർക്ക് ആശംസകൾ.

കാട്ടിപ്പരുത്തി said...

ബാക്കി നില്‍ക്കുന്നതീ സൌഹ്രദങ്ങള്‍മാത്രം

M.A Bakar said...

അറിഞ്ഞില്ല ... വന്നില്ല...

എന്നാലും..

ആശംസകള്‍ ....
അഭിവാദ്യങ്ങള്‍ ...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

വളരെ നന്നായി ഈ ബ്ലോഗസംഗമം.

പലപ്പോഴും ഒരു തൂലികാനാമത്തിനു പിറകില്‍ മറഞ്ഞിരിക്കുന്ന മുഖങ്ങള്‍ വെളിച്ചത്തില്‍ ഒത്തു കൂടുമ്പോള്‍, പരസ്പരം അറിയുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്.

ബ്ലോഗു മീറ്റൂകള്‍ ഇടക്കിടെ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

കുറുമാന്‍ said...

അയ്യൂ,

ഞാന്‍ ഇവിടെ ഇട്ടിരുന്ന കമന്റ് കാണാ‍ാനില്ലേ...

എന്നാലും എന്നെ അപ്പുവിനെ കൊണ്ട് ചവിട്ടിച്ചല്ലോ അനില്‍ശ്രീ :)

Sureshkumar Punjhayil said...

Manavikathayude ee koottaymaykku ella shamsakalum...!

Fasil said...

നന്ദി അനില്‍ ശ്രീ,

★ Shine said...

നല്ല കമന്റ്സ്‌!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...
This comment has been removed by the author.
സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഇങ്ങനെയും ചില ചെറിയ വന്‍ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് കേട്ടിരുന്നു , പരിചയമുള്ള ചില തൂലികാ നാമങ്ങള്‍ രൂപം പൂണ്ടപ്പോള്‍ , മുഖശ്ചായ കണ്ടു മനസിലാക്കാന്‍ വിവരണം കൂടിയായപ്പോള്‍ .. പങ്കെടുത്ത പോലെ ഒരു തോന്നല്‍ ... വളരെ സന്തോഷം ..വളരെ നന്ദി

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍