Thursday, May 7, 2009

ദുബൈ മാള്‍ - AQUARIUM

ദുബൈ മാളിലെ അക്വേറിയം കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ്. എണ്ണിയാലൊടുങ്ങാത്ത മത്സ്യങ്ങള്‍, ഈലുകള്‍, എല്ലാം ഇതിലുണ്ട്. കൂറ്റന്‍ കണ്ണാടി കൂട്ടിനുള്ളീല്‍ കിടക്കുന്ന ഇവയ്ക്ക് കണ്ണാടിയുടെ വെളിയില്‍ നിന്ന് നോക്കുമ്പോള്‍ ഇത്തിരി വലുപ്പം കൂടുതലാണെന്നതാണ് സത്യം. കാരണം പത്ത് പതിനഞ്ച് സെന്റിമീറ്റര്‍ കനമുള്ള ഗ്ലാസ് ആണിത്.
അകത്തേക്ക് കടക്കാന്‍ ടികറ്റ് എടുക്കണമെങ്കിലും വെളിയില്‍ നിന്നു കാണാന്‍ കാശ് മുടക്കില്ല എന്നതും ഒരു പ്രത്യേകത ആണ്.

കൊമ്പന്‍....




ഇതില്‍ കാണുന്നതിന്റെ എത്ര ഇരട്ടി കാണാതെ പോകുന്നു..

ഒരു മുഴുക്കാഴ്ച്ച

പകല്‍കിനാവന്റെ ഈ ഫോട്ടോ കണ്ടപ്പോള്‍ അതിന്റെ ബാക്കിയായി വെറുതെ പോസ്റ്റുന്നു എന്നേയുള്ളു. എനിക്കത്ര ഇഷ്ടമായ ഫോട്ടൊകളല്ല. കാരണം ലൈറ്റിങ് തന്നെ. അതുകൊണ്ടാണ് ജനുവരിയില്‍ എടുത്ത ഫോട്ടോകള്‍ ഇതു വരെ പോസ്റ്റ് ആക്കാതിരുന്നത്. ഫോട്ടോകള്‍ ഇഷ്ടമായില്ലെങ്കില്‍ ക്ഷമിക്കുക.
ഈ അക്വേറിയത്തെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഇവിടെ ഞെക്കുക

11 comments:

ഹന്‍ല്ലലത്ത് Hanllalath said...

...ഫോട്ടോകള്‍ വ്യക്തമല്ലാത്തതു പോലെ...

അനില്‍ശ്രീ... said...

ഞാന്‍ പറഞ്ഞില്ലേ, ലൈറ്റിങ് തീരെ ശരിയല്ലായിരുന്നു. അതിന്റെ അടുത്തും അകത്തും ലൈറ്റ് തീരെ കുറവായിരുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

അനിലേ..
അവിടെ ആ കൊമ്പന്‍ സ്രാവിനെ കണ്ടു എനിക്ക് സഹിചൂല്ല.. എങ്ങനെ ഓടി നടന്നവനാ .. ഇപ്പൊ ഈ പൊട്ടക്കുളത്തില്‍.. !!
:)

ശ്രീ said...

മോശമായില്ല മാഷേ

പാവപ്പെട്ടവൻ said...

അന്നാലും കുഴപ്പമില്ല മാഷേ കൊള്ളാം

Anonymous said...

അകത്തു കയറുന്നത് സത്യത്തില്‍ നഷ്ടം ആണ്.. അതിനേക്കാള്‍ മികച്ചത്‌, വെളിയില്‍ നിന്ന് കാണുന്നത് തന്നെ..കാശും ലാഭം :-)

ദീപക് രാജ്|Deepak Raj said...

lighting kuravaanenkilum kuzhappamilla. nannaayi

Sureshkumar Punjhayil said...

This is so nice...!!!

yousufpa said...

ദുബായിക്കാരന്‍‌ന്ന് പറഞ്ഞിട്ടെന്താ കാര്യം കാണാന്‍ ഇതുവരെയും സാധിച്ചിട്ടില്യ.

ബഷീർ said...

അനിൽശ്രീ..

താങ്കൾ എന്ത് പണിയാ ചെയ്തത് ഇമ്മടെ സ്വന്തം മാളിന്റെ പടം ഇട്ടിട്ട് ഒരു ഡ്രാഫ്റ്റ് പോലും അയച്ചില്ല ഒരു വിവരത്തിന്..

ദുബൈ മാളിൽ പോവാൻ വിചാരിച്ച് നാളു കുറെയായി പക്ഷെ നടന്നില്ല.

എന്നാലും ഞാൻ കഷ്ടപ്പെട്ട് പണിതുണ്ടാക്കിയ ദുബായ് മാളിനെ പറ്റി ഇവിടെ ചില വിവരങ്ങൾ ഫോട്ടോകൾ കാണാം..

കണ്ണനുണ്ണി said...

ചിത്രങ്ങള്‍ വ്യക്തം ആയിടില്യ.. എങ്കിലും നന്നയിട്ട്ടോ മാഷെ..

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍