Thursday, September 18, 2008

തൂക്കണാം കുരുവിക്കൂട്

തൂക്കണാംകുരുവി (Baya Weaver) കൂടു കൂട്ടന്നു. കുമരകത്തു നിന്ന് മറ്റൊരു കാഴ്ച.
പകുതി കെട്ടിയുണ്ടാക്കിയ കൂടുകളില്‍ ഇരുന്ന് പാട്ടു പാടി ആണ്‍കിളി പെണ്‍കിളികളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. പെണ്‍കിളി വന്ന് പാതി തീര്‍ന്ന കൂട് പരിശോധിച്ച് ഇഷ്ടപ്പെട്ടാല്‍ ആണ്‍കിളി പെണ്‍കിളിയുമായി "വിവാഹ"ബന്ധത്തില്‍ ഏര്‍പ്പെടുന്നു. (പാതി കെട്ടിയ കൂടുകള്‍ ചിത്രത്തില്‍ കാണാം.) എന്നിട്ട് അവന്‍ ആ കൂട് ബാക്കി കൂടി പണിയുന്നു. തുടര്‍ന്ന് പെണ്‍കിളി മുട്ടയിട്ട് അടയിരിക്കുന്ന സമയം വരെ ആ ബന്ധം തുടരുന്നു. പെണ്‍കിളി അടയിരുന്നു കഴിഞ്ഞാല്‍ അവന്‍ പാതി തീര്‍ത്തു വച്ചിരിക്കുന്ന തന്റെ മറ്റു കൂടുകള്‍ക്കരികില്‍ ഇരുന്ന് വീണ്ടും പാടുന്നു. മറ്റ് പെണ്‍കിളികള്‍ക്കായി. നല്ല സിസ്റ്റം .. അല്ലേ. ..

ആണ്‍കിളി ഏകദേശം 500 തവണയെങ്കിലും ചെറിയ പുല്‍നാരുകള്‍ കൊണ്ട് പറന്ന് വന്ന് പണിതുണ്ടാക്കുന്ന ഒരു കൂട്ടില്‍ ചിലപ്പോള്‍ മൂവായിരത്തിലധികം നാരുകള്‍ കാണും എന്ന് പറയപ്പെടുന്നു. ഒരോ നാരും ഇഴ ചേര്‍ത്ത് പണിയുന്ന കൂടുകളില്‍ കയറി മുട്ടകള്‍ മോഷ്ടിക്കുക എന്നത് മറ്റു ജീവികള്‍ക്ക് അസാധ്യം എന്ന് തന്നെ പറയാം.
നമ്മുടെ നാട്ടില്‍ ഉയരമുള്ള തെങ്ങുകള്‍ ആണ് ഇവര്‍ കൂട് കൂട്ടാന്‍ തെരെഞ്ഞുടുക്കുന്നത്. ചിലപ്പോള്‍ അടുത്തടുത്ത് നില്‍ക്കുന്ന കുറെയധികം തെങ്ങുകളില്‍ ഇവയുടെ കൂടുകള്‍ കാണാം. കുമരകത്ത് ഞാന്‍ കണ്ട കൂടുകള്‍ പക്ഷേ ഒരു തെങ്ങില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
കൂടുതല്‍ ചിത്രങ്ങള്‍ കാണൂ..

18 comments:

അനില്‍ശ്രീ... said...

പകുതി കെട്ടിയുണ്ടാക്കിയ കൂടുകളില്‍ ഇരുന്ന് പാട്ടു പാടി ആണ്‍കിളി പെണ്‍കിളികളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. പെണ്‍കിളി വന്ന് പാതി തീര്‍ന്ന കൂട് പരിശോധിച്ച് ഇഷ്ടപ്പെട്ടാല്‍ ആണ്‍കിളി പെണ്‍കിളിയുമായി "വിവാഹ"ബന്ധത്തില്‍ ഏര്‍പ്പെടുന്നു. (പാതി കെട്ടിയ കൂടുകള്‍ ചിത്രത്തില്‍ കാണാം.)

ജിജ സുബ്രഹ്മണ്യൻ said...

കൂടൊരുക്കി കാത്തിരുന്നാലെ തൂക്കണാം കുരുവിക്കും വിവാഹം സാദ്ധ്യമാകൂ അല്ലേ..നല്ല പോസ്റ്റ്..നല്ല പടങ്ങള്‍

അനില്‍@ബ്ലോഗ് // anil said...

സൂം ചെയ്തിരുന്നേല്‍ അടിപോളി ആയേനെ.
കണ്ണു ശരിക്കു പിടിക്കുന്നില്ല.

അനില്‍ശ്രീ... said...

കാന്താരി.. നന്ദി.

അനില്‍, ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കു. ..അപ്പോള്‍ അടുത്ത് കാണാം...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Njangade naattil ( Palakkad) karimbanakalil kaanaam ee kood

siva // ശിവ said...

ഈ ചിത്രങ്ങളും കുറിപ്പുകളും എനിക്ക് ഏറെ ഇഷ്ടമായി...വളരെ നാളായി ഞാനും നോക്കിയിരിക്കുകയായിരുന്നു തൂക്കണാം കുരുവിയുടെ കൂട്...നന്ദി...

ഷിജു said...

അനില്‍ശ്രീ....
മനോഹരമായിരിക്കുന്നു. പണ്ട് ഞങ്ങളുടെ പറമ്പിലെ തെങ്ങിന്മുകളിലും ഈ തൂക്കണാം കുരുവി കൂട് കൂട്ടുമായിരുന്നു. ഇപ്പൊ വര്‍ഷങ്ങളായി കാണാറേ ഇല്ല. അനില്‍ ഇതിന്റെ കൂട് കൈയ്യില്‍ എടുത്ത് നോക്കിയിട്ടുണ്ടോ??? ഈ കൂടിന്റെ നിര്‍മ്മാണം കണ്ടാല്‍ നാം അതിശയിച്ചു പോകൂം, അത്ര മനോഹരമായിട്ടാണ് അതിലെ നെയ്ത്തുവേലകള്‍ ചെയ്തിരിക്കുന്നത്. ഒരു പക്ഷേ മനുഷ്യനുപോലും അത്തരം രീതിയില്‍ ഒരു നെയ്ത്ത് നടത്താന്‍ ബുദ്ധിമുട്ടായിരിക്കും. ഇനി ഇത്തരം കൂട് താഴെവീണ് കിട്ടുകയാണെങ്കില്‍ അതിന്റെ ഒരു ചിത്രമെടുത്ത് നമ്മുടെ ബ്ലോഗേഴ്സ്സിനെ ഒന്നു കാണിക്കണം.
എന്തായാലും ഈ പോസ്റ്റ് പഴയത് എന്തൊക്കെയോ ഓര്‍മ്മിപ്പിക്കുന്നു.
നന്ദി അനില്‍ശ്രീ....

നരിക്കുന്നൻ said...

മനോഹരമായിരിക്കുന്നു. ചിത്രങ്ങളും വിവരണങ്ങളും

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ചിത്രങ്ങളും,വിവരണവും നന്നായി.തെങ്ങില്‍ മാത്രമല്ല, ചെറിയ മരച്ചീനി(കപ്പ)ചെടിയില്‍ പോലും ഇവ കൂട് കൂട്ടും.
വെള്ളായണി

ശ്രീ said...

കൊള്ളാം മാഷേ.

അപൂര്‍വ്വമായി ഞങ്ങളുടെ തെങ്ങുകളിലും ഇവര്‍ വന്ന് കൂടു കൂട്ടാറുണ്ട്. ഈയടുത്ത കാലങ്ങളില്‍ കാണാറുണ്ടോ എന്ന് സംശയം.

:)

അനില്‍ശ്രീ... said...

പ്രിയ
ശിവ said...
ഷിജു | the-friend
നരിക്കുന്നൻ
വെള്ളായണിവിജയന്‍
ശ്രീ ...

അഭിപ്രായങ്ങള്‍ അറിയിച്ചതിന് നന്ദി..

ഷിജു ..ശരിയണ്. ഇവ അടുത്തു കണ്ടാല്‍ ഇത്ര ശക്തമായ കൂടുകള്‍ ഇത്ര ചെറിയ കിളികള്‍ ഉണ്ടാക്കിയതാണോ എന്നു പോലും സംശയിക്കും.

വിജയേട്ടാ. പൊതുവേ തെങ്ങിലാണ് കാണുന്നത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പ്രിയ പറഞ്ഞപോലെ വടക്കോട്ടൊക്കെ പനയിലും മറ്റു മരങ്ങളിലും ഇവയെ കാണാം.

ഹരീഷ് തൊടുപുഴ said...

മാഷെ;
കൊള്ളാം!!! നന്നായിരിക്കുന്നു...

നിരക്ഷരൻ said...

ഇതെന്താ ? തൂക്കണാം കുരുവിക്കൂട് സംസ്ഥാന സമ്മേളനമോ ? :)

Anoop Technologist (അനൂപ് തിരുവല്ല) said...

നല്ല പോസ്റ്റ്

ബഷീർ said...

ഈ ഗ്രാമക്കാഴ്ച ഇഷ്ടമായി..

smitha adharsh said...

നന്നായിരിക്കുന്നു...ഞാനിതൊന്നു ഇന്നു വരെ നേരിട്ടു കണ്ടിട്ടില്ല...എന്തൊരു ഭാഗ്യക്കേട് അല്ലെ?

ബിന്ദു കെ പി said...

നന്ദി അനില്‍. മരങ്ങളും ചെടികളും ധാരാളമുള്ള പറമ്പുണ്ടെങ്കിലും തൂക്കണാംകുരുവിക്കൂട് ഞാന്‍ ഇതേവരെ കണ്ടിട്ടില്ല. (അതോ ശ്രദ്ധിക്കാഞ്ഞിട്ടാണോ?ഇനി നാട്ടില്‍ പോകുമ്പോള്‍ നോക്കണം)

വിജയലക്ഷ്മി said...

anil,photos nannayirikunnu.nanmakalnerunnu.

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍