കുറച്ച് നാട്ടുപൂക്കള്‍ .. എന്നുവച്ചാല്‍ നാട്ടില്‍ പോയപ്പോള്‍ അവിടെ നിന്നും എടുത്ത കുറച്ച് പടങ്ങള്‍.
1. വാഴച്ചെടി
2. ഇതിന്റെ പേരു മറന്നു ( നന്ത്യാര്‍വട്ടം ??)
3. ജമന്തി
4. ബോള്‍സം (മറ്റൊരു പേരു കൂടിയുണ്ട് , പറയാമോ?)
5. വാടാമല്ലി
6. ഒറ്റ വാടാമല്ലി
7. തെറ്റിപ്പൂവ് (കുറ്റി ചെത്തി, അങ്ങനെ തന്നെയാണോ ഇതിന്റെ പേര്?)
8. ചെമ്പരത്തി
9. ബന്തി
10. ബന്തി
11. ബന്തി
****** ************ ************
ഇത് കുറെയേറെ ഉണ്ട്.. അതില്‍ നിന്നും കുറച്ചെണ്ണം ആദ്യ പോസ്റ്റില്‍.
2. ഇതിന്റെ പേരു മറന്നു ( നന്ത്യാര്‍വട്ടം ??)
3. ജമന്തി
4. ബോള്‍സം (മറ്റൊരു പേരു കൂടിയുണ്ട് , പറയാമോ?)
5. വാടാമല്ലി
6. ഒറ്റ വാടാമല്ലി
7. തെറ്റിപ്പൂവ് (കുറ്റി ചെത്തി, അങ്ങനെ തന്നെയാണോ ഇതിന്റെ പേര്?)
8. ചെമ്പരത്തി
9. ബന്തി
10. ബന്തി
11. ബന്തി
****** ************ ************
ഇത് കുറെയേറെ ഉണ്ട്.. അതില്‍ നിന്നും കുറച്ചെണ്ണം ആദ്യ പോസ്റ്റില്‍.
13 comments:
കുറച്ച് നാട്ടുപൂക്കള്‍ .. എന്നുവച്ചാല്‍ നാട്ടില്‍ പോയപ്പോള്‍ അവിടെ നിന്നും എടുത്ത കുറച്ച് പടങ്ങള്‍ , ഇത് കുറെയേറെ ഉണ്ട്.. അതില്‍ നിന്നും കുറച്ചെണ്ണം ആദ്യ പോസ്റ്റില്‍
kidu pookkal..:)
ഫോട്ടോകള്‍ നന്നായിരിക്കുന്നു.
രണ്ടാമത്തെ പൂവ് നന്ത്യാര്‍വട്ടമാണെന്ന് തോന്നുന്നു. പിന്നെ മൂന്നാമത്തേതിന്റെ പേരു ജമന്തി എന്നു തന്നെയാണോ? ഒമ്പതാമത്തെ പൂവിന് ചിലരൊക്കെ ജമന്തി എന്നാണ് പറയുന്നത്. അതു കൊണ്ടാണ് സംശയം വന്നത്. അറിയാവുന്നവര്‍ പറയട്ടെ.
നന്നായീ ഈ പരിചയപ്പെടുത്തൽ അനിൽശ്രീ.
പൂക്കൾ ചിലത് കണ്ടു പരിചയമുണ്ടെങ്കിലും,പേരു അറിയില്ലായിരിയ്ക്കും പലർക്കും.കൂടുതൽ നാട്ടുപൂക്കളുമായി വരുമല്ലൊ
പൂക്കള്‍ എന്നും കണ്ണിനു കുളിര്‍മയാണ്.
ഇത് നാട്ടിലെയോ അതോ വീട്ടിലെയോ ?
ബാള്‍സത്തിനു ഞങ്ങള്‍ കാശിത്തുമ്പ എന്നും പറയാറുണ്ട്.ആദ്യത്തെ പടത്തിനു ഞങ്ങള്‍ കൊന്ത വാഴ എന്നും പറയും
പിന്നെ മൂന്നാമത്തെ പടത്തിനു ഞങ്ങള്‍ ജമന്തി എന്നല്ല പറയുക,കോസ്മോസ് എന്നാണു
ജമന്തി വേറെ ഒരു പൂവല്ലേ
അറിവുള്ളവര്‍ പറയട്ടെ.എന്തായാലും പൂക്കള്‍ ഇഷ്ടപ്പെട്ടു
എടാ കൊല്ലാടാ, നിന്റെ ചെവിയില്‍ ആ ചെമ്പരത്തിപ്പൂവെച്ചുകൊണ്ട് എടുത്ത ആ ഫോട്ട എന്താ ഇടാഞ്ഞേ?
അനിൽ, പടങ്ങൾ ഇഷ്ടപ്പെട്ടു.
ആദ്യത്തെ പൂവിന് ഞങ്ങൾ തോട്ടവാഴ എന്നാണ് പറയുന്നത്.
രണ്ടാമത്തേത് നന്ത്യാർവട്ടം തന്നെ.
മൂന്നാമത്തേതിന് ആകാശബന്തി എന്നാണ് ഞങ്ങൾ പറയാറ്(ഒരുപാട് പൊക്കത്തിൽ വളരുന്നതുകൊണ്ടാവും)
കാന്താരിക്കുട്ടി പറഞ്ഞതുപോലെ കാശിത്തുമ്പ എന്നാണ് പറയാറ്.
പൂക്കള്‍ കണ്ട് ഇഷ്ടപ്പെട്ട
പ്രയാസി ,
മൃദുല്‍ രാജ് /\ MRUDULAN ,
ഭൂമിപുത്രി,
ബഷീര്‍ വെള്ളറക്കാട് ,
കാന്താരിക്കുട്ടി,
പൈങ്ങോടന്‍ ,
ബിന്ദു കെ പി ,
എല്ലാവര്‍ക്കും നന്ദി.
കാശിത്തുമ്പ എന്ന പേരില്‍ പലരും ഇതിനു മുമ്പ് ബോല്‍സത്തിന്റെ പടം ഇട്ടിരുന്നു. അതിനാലാണ് ബോള്‍സം എന്ന ഇംഗ്ലീഷ് പേരു കൊടുത്തത്.
നല്ല ചിത്രങ്ങള്‍ മാഷേ...
മൂന്നാമത് കാണിച്ചിരിക്കുന്നത് അല്ലിത്താമരയാണെന്ന് തോന്നുന്നു. ജമന്തി എന്റെ വീട്ടിലുണ്ഠു. അല്ലിത്താമരയും.
മൂന്നാമനെ ഞങ്ങള്‍ വിളിക്കുന്നത് അല്ലിത്താമര.
ബോള്‍സത്തിനു വേറൊരു പേരു പറയണം എന്നു നിര്‍ബന്ധമാണോ എങ്കില്‍ പറയാം വേറൊരു ബോള്‍സം (പഴയ ഒരു വളിപ്പാണെ - സ്കൂളീലെ കുട്ടി ജലത്തില്‍ ജീവിക്കുന്ന ജീവിക്കു ദാഹരണം ചോദിച്ചപ്പോള്‍ പറഞ്ഞ ‘വേറൊരു പോത്ത് ‘ പോലെ)
ഞങ്ങളുടെ ബന്ദി (കല്ലുകമ്മല്‍) ആണ് അതു വേ ഇതു റെ
Post a Comment