Saturday, October 25, 2008

ചൂണ്ടക്കാരന്‍

ചൂണ്ടക്കാരന്‍. ഈ വെള്ളത്തില്‍ നിന്ന് ഇയാള്‍ക്ക് കിട്ടുന്ന മീന്‍ എന്തായിരിക്കും. തൊടുപുഴക്ക് കിഴക്കുള്ള ഒരു സ്ഥലമാണ് ഇത്. എന്റെ മകന്‍ ആദിത്യ എടുത്ത പടം.
******* ******** ********* *******

ഒരു പടം കൂടി ചേര്‍ത്തു. കാപ്പിലാന്‍ തന്റെ കമന്റില്‍ പറഞ്ഞ മീന്‍ ഇതാണെന്ന് വിശ്വസിക്കുന്നു. ഇതിന് ഞങ്ങളുടെ നാട്ടില്‍ കല്ലിടമുട്ടി എന്നും കല്ലട എന്നും ഒക്കെ പറയുന്നു. ഈ മീന്‍ ചേച്ചിയുടെ വീട്ടിനു പുറകിലെ പാടത്ത് ആദി ചൂണ്ടയിട്ടു പിടിച്ചതാണ്. ഈ മീന്‍ കാപ്പിലാന് സമര്‍പ്പിക്കുന്നു.

31 comments:

അനില്‍ശ്രീ... said...

ചൂണ്ടക്കാരന്‍. ഈ വെള്ളത്തില്‍ നിന്ന് ഇയാള്‍ക്ക് കിട്ടുന്ന മീന്‍ എന്തായിരിക്കും. തൊടുപുഴക്ക് കിഴക്കുള്ള ഒരു സ്ഥലമാണ് ഇത്. എന്റെ മകന്‍ ആദിത്യ എടുത്ത പടം.

അനില്‍@ബ്ലോഗ് said...

നല്ല ഫോട്ടോ.
മീന്‍ കിട്ടുമൊ?

smitha adharsh said...

പറഞ്ഞ പോലെ മീന്‍ കിട്ട്വോ?
മോനും പുലിയാണ് ല്ലേ?

കാന്താരിക്കുട്ടി said...

ഈ വെള്ളത്തില്‍ നിന്നു അയാള്‍ക്ക് കിട്ടുന്നതു നല്ല പരല്‍ മീനായിരിക്കും..അതു കുറെ കിട്ടിയിരുന്നേല്‍ പുളിയില ചുടാരുന്നു..ഹോ അതോര്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്നു !!

BS Madai said...

എന്തു മീനായാലും കുഴപ്പമില്ല - പകൂതി തന്നേക്കുക - അല്ലെങ്കില്‍ വിവരമറിയുമെന്നു ചൂണ്ടക്കാനോട് പറഞേക്കുക! നല്ല ഫോട്ടോ - അഭിനന്ദനങള്‍.

കാപ്പിലാന്‍ said...

അയാള്‍ക്ക്‌ കിട്ടുന്ന മീനാണ് കരട്ടി ( കൈതമുള്ളന്‍ ) എന്ന് പറയാം .അല്ലെങ്കില്‍ ഞങ്ങളുടെ നാട്ടില്‍ ആ മീനിനു വേറെ ഒരു പേരുണ്ട് " ചോവനെ കൊല്ലി".ചോവനെ കൊല്ലി എന്ന് വിളിക്കാന്‍ ഒരു കാരണം ഉണ്ട് .നല്ല ഇടിവെട്ടി മഴ പെയ്യുമ്പോള്‍ തോടിനു കുറുകെ തടവല കെട്ടും .ഈ വലയില്‍ ഇതുപോലെയുള്ള കരട്ടി വന്ന് കുടുങ്ങും .ഒരിക്കല്‍ ഇങ്ങനെ ഒരാള്‍ തടക്കിറങ്ങി വലയില്‍ കുരുങ്ങിയ മീനിനെ അയാള്‍ വായില്‍ വെച്ചു.വായില്‍ വെച്ചതും അത് പിടഞ്ഞു അണ്ണാക്കില്‍ കയറി കുരുങ്ങി .അങ്ങോട്ടും ഇല്ല .ഇങ്ങോട്ടും ഇല്ല .അങ്ങനെ അയാള്‍ മരിച്ചു .അതിനു ശേഷം ഈ മീനിനെ വിളിക്കുന്ന പേരാണ് " ചോവനെ കൊല്ലി ".
മേല്‍പടിയാന്‍ ഒരു ചോവന്‍ ആയിരുന്നു .ഞാന്‍ ആ കഥ എഴുതാം .ഉടനെ
" ആറുകടംബന്‍ തോട് "

മാണിക്യം said...

ചൂണ്ടക്കാരന്
മീന്‍ കിട്ടിയാലും കിട്ടിയില്ലങ്കിലും
ചൂണ്ടക്കാരനെ ചൂണ്ടിയ
ആദിത്യക്ക് ഒരു കൊട്ട മീന്‍!!
ഉഗ്രന്‍ ഷോട്ട് ആണ് ആദിത്യ.

ശിവ said...

ഇത്രയും സുന്ദരമായ പുഴകളൊക്കെ ഇവിടെയുണ്ടെന്ന് കാണുമ്പോള്‍ സുന്ദരം...ഒഴുകുന്ന വെള്ളത്തില്‍ നിന്ന് ചൂണ്ടയിട്ടാല്‍ മീന്‍ കിട്ടില്ല എന്നാ തോന്നുന്നത്...

ചിത്രം അതിസുന്ദരം...

അനില്‍ശ്രീ... said...

ഒരു പടം കൂടി ചേര്‍ത്തു. കാപ്പിലാന്‍ തന്റെ കമന്റില്‍ പറഞ്ഞ മീന്‍ ഇതാണെന്ന് വിശ്വസിക്കുന്നു. ഇതിന് ഞങ്ങളുടെ നാട്ടില്‍ കല്ലിടമുട്ടി എന്നും കല്ലട എന്നും ഒക്കെ പറയുന്നു. ഈ മീന്‍ ചേച്ചിയുടെ വീട്ടിനു പുറകിലെ പാടത്ത് ആദി ചൂണ്ടയിട്ടു പിടിച്ചതാണ്. ഈ മീന്‍ കാപ്പിലാന് സമര്‍പ്പിക്കുന്നു.

കാപ്പിലാന്‍ പറഞ്ഞ സംഭവം പല സ്ഥലത്തും നടന്നതായാണ് എന്റെ അറിവ്. ഈ സാധനം ഒരു ഭയങ്കര മീന്‍ ആണ്. ഒരു ദിവസം വേണമെങ്കിലും അവന്‍ കരയില്‍ ജീവിച്ചു കൊള്ളും.

അനില്‍@ബ്ലോഗ് , smitha adharsh,കാന്താരിക്കുട്ടി ,BS Madai ,മാണിക്യം ,ശിവ... അഭിപ്രായങ്ങള്‍ക്ക് നന്ദി.

ശിവാ.. ഇപ്പോഴും നല്ല അരുവികള്‍ ഉണ്ടെന്ന് മനസ്സിലായില്ലേ.. അവിടെ ഒന്നു എത്തിപ്പെടാനുള്ള പാട് അന്ന് പോയവര്‍ പറഞ്ഞു കേട്ടു. നിര്‍ഭാഗ്യത്തിന് എനിക്ക് അന്ന് പോകാന്‍ സാധിച്ചില്ല.

കാന്താരിയുടെ അനുമാനത്തെ പറ്റി ഇപ്പോള്‍ ഒന്നും പറയുന്നില്ല.

കുറുമാന്‍ said...

ഈ മീന് തൃശൂരില്‍ പറയുന്നത് കരിപ്പിടി എന്നാണ്. കുളങ്ങളിലും, മഴപെയ്ത് വെള്ളം കയറിയാ‍ല്‍ പാ‍ടങ്ങളിലും യഥേഷ്ടം ഇവയെ കാണാം. ആര്‍ത്തി മൂത്ത മീനായതിനാ‍ല്‍ മണ്ണിരകുത്തി ചൂണ്ട ഇടുമ്പോഴേക്കും പാഞ്ഞ് വന്ന് കൊത്തുന്ന ജാ‍തിയാണ്. വറുക്കാന്‍ മഹാ കേമം. ചാരം വിതറി ഇവനെ ഉരച്ച് വൃത്തിയാക്കാനാണ് പാട്.

അനില്‍ശ്രീ... said...

കുറുമാന്‍..
ഒരു ടിപ്പ്.. ഇവനെ ചാരം ഉപയോഗിച്ച് വൃത്തിയാക്കണ്ട, ആ തൊലി അങ്ങ് പൊളിച്ച് കളഞ്ഞ് മുളക് തേച്ച് അങ്ങോട്ട് വറുത്താല്‍ മതി...

ഹരീഷ് തൊടുപുഴ said...

വണ്ണപ്പുറം ഭാഗത്താണോ അതോ ചീനിക്കുഴി ഭാഗമാണോ ഫോട്ടോയില്‍ കാണുന്ന തോട്....

മുസാഫിര്‍ said...

ഞാന്‍ പറയാന്‍ വിചാരിച്ചത് കുറുജി പറഞ്ഞു.ഞങ്ങളുടെ നാട്ടിലും ഇതു പോലെ ഒരു സ്ത്രീ മരിച്ചതായി കേട്ടിട്ടുണ്ട്.

അനില്‍ശ്രീ... said...

മുസാഫിര്‍ .. പക്ഷേ ഇയാള്‍ക്ക് കിട്ടുന്നത് ഈ മീന്‍ അല്ല കേട്ടോ...

ഹരീഷ് , ഇത് വണ്ണപ്പുറത്തിനടുത്ത് ഒരു സ്ഥലമാണെന്നാണോര്‍മ്മ,.ഞാന്‍ ചോദിച്ചിട്ട് പറയാം. മോന് ആ സ്ഥലത്തിന്റെ പേരറിയില്ല. ഒരു വിവാഹനിശ്ചയത്തിന് പോയതാണവിടെ.

കാപ്പിലാന്‍ said...

ഈ മീനിനെ ഞാന്‍ ഇന്ന് പോരിച്ചടിക്കും അനിലേ ..ആദിത്യയോടു എന്റെ അന്വഷണം അറിയിക്കണം .ഈ മീനാണ് കരട്ടി, കല്ലേമുട്ടി, പിന്നെ ഞാന്‍ പറഞ്ഞ മീനും :)
സന്തോഷം .

കാസിം തങ്ങള്‍ said...

ഒഴുക്കു വെള്ളത്തില്‍ നിന്ന് മീന്‍ കിട്ടില്ലേ അനിലേ? കിട്ടുമായിരിക്കും അല്ലേ ?

പിന്നെ മീനുമായി നില്‍ക്കുന്ന സുന്ദരക്കുട്ടന്‍ ആദിത്യനാണോ.

തറവാടി said...

ഇഷ്ടമുള്ളവയില്‍ ഒന്ന് ചൂണ്ടയിട്ടുള്ള മീന്‍‌പിടുത്തം.

ശിവ said...

ഞാന്‍ അയാള്‍ക്ക് മീന്‍ കിട്ടിയോ എന്ന് അറിയാന്‍ വന്നതാ....

പാമരന്‍ said...

ഉഗ്രന്‍!

പ്രയാസി said...

ആരും പറഞ്ഞ മീനല്ല ഈ മീന്‍
ഇതാണ് സുലോപ്പി..!

ഞാന്‍ അങ്ങനെ പറയൂ.. എനിക്കങ്ങനേ അറിയൂ..;)

അനില്‍ശ്രീ... said...

ഈ സ്ഥലം മുള്ളരിങ്ങാട്, വെള്ളക്കയം റൂട്ട് ആണ്.

കാസിം തങ്ങള്‍ , അത് ആദി തന്നെയാണ്.

തറവാടി... മീന്‍ പിടുത്തം എന്നും ഒരു ഹോബിയായി ഉള്ളവനാണ് ഞാനും.

ശിവാ.. അയാള്‍ക്ക് മീന്‍ കിട്ടി.. ആദിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഒരു തരം big size പരലാണ് അയാള്‍ക്ക് കിട്ടിയത്.

പാമരന്‍.. നന്ദി.

പ്രയാസി... അമ്പട സുനാപ്പി, സുലോപ്പി എന്നൊക്കെ പറഞ്ഞാല്‍ ഈ മീന്‍ അങ്ങനെയാകുമോ? തിലോപ്പിയ ആണെന്ന് കരുതിയാണ് അങ്ങനെ പറഞ്ഞതെങ്കില്‍ ഈ മീന്‍ ആ മീനല്ല.

lakshmy said...

നല്ല മനോഹരമായ സ്ഥലം. നല്ല ഉഗ്രൻ ഷോട്ട്. ആദിമോന് അഭിനനദനങ്ങൾ

തോന്ന്യാസി said...

ഇല്ലാ സമ്മതിക്കില്ലാ...ഈ മീനിന്റെ പേര് കല്ലേരീന്നാണ്, അതു മാറ്റാന്‍ കൊക്കുകള്‍ക്ക് ജീവനുള്ളിടത്തോളം ഞാന്‍ സമ്മതിക്കില്ല......

ഓണ്‍.ടോ. അനില്‍ജി, പടം മനോഹരമായിരിയ്ക്കുന്നു, ആ ചോലയും ചൂണ്ടയും ഒക്കെ കഴിഞ്ഞ കാലങ്ങളിലേയ്ക്ക് കൊണ്ടു പോയി...ചൂണ്ടയിടാന്‍ തുടങ്ങുന്നതിനു മുന്‍‌പ് ഞങ്ങള്‍ തോര്‍ത്തുമുണ്ടിട്ടായിരുന്നു മീന്‍ പിടിച്ചിരുന്നത്......

ഓഫ്.ടോ. കാന്താരിച്ചേച്ചീ...പുളിയില ചുടാന്‍ എന്തിനാ മീന്‍, കുറേ പുളിയില പറിച്ചാല്‍ പോരേ?

ettukannan | എട്ടുകണ്ണന്‍ said...

ഇങ്ങനെ ചൂണ്ടിയാല്‍ വല്ലതും ‘തടയാതിരിയ്ക്കില്ല’!

ശ്രീ said...

ആദിത്യ കൊള്ളാമല്ലോ മാഷേ

പെണ്‍കൊടി said...

കല്ലട വണ്ടീടെ പേരാന്നാ വിചാരിച്ചെ...

- പെണ്‍കൊടി

അനില്‍ശ്രീ... said...

ലക്ഷ്മി, തോന്ന്യാസി, എട്ടുകണ്ണന്‍, ശ്രീ, പെണ്‍കൊടി ..അഭിപ്രായങ്ങള്‍ക്ക് നന്ദി.

തോന്ന്യാസി പറഞ്ഞ പോലെ പുളിയില ചുടുക എന്നത് എനിക്കും മനസ്സിലായില്ല.
തടയുന്നത് പരല്‍ ആണെന്ന് പറഞ്ഞല്ലോ.. അതിന് കാന്താരിക്ക് മാര്‍ക്ക് കൊടുക്കുന്നു.

കാന്താരിക്കുട്ടി said...

അനില്‍ശ്രീ, ഇവിടെ എന്റെ നാട്ടില്‍ മഴക്കാലത്ത് തോട്ടില്‍ ഊത്ത പിടിക്കാന്‍ പോകും.ചെറിയ തോടാണ്.അതിനാല്‍ കൂടുതലും ചെറിയ മീനുകളാ കിട്ടുക..പരല്‍,ബ്രാല്‍,കല്ലട മുട്ടി അങ്ങനെ അങ്ങനെ..ചിലപ്പോള്‍ രണ്ടു ബക്കറ്റ് നിറയെ മീന്‍ ഒക്കെ കിട്ടുമായിരുന്നു.. ഊത്ത എന്നു പറയുംപ്പോള്‍ ഞങ്ങള്‍ സാധാരണ ചെയ്യുന്നത് “ ഉറുവഞ്ചിക്കായ് “ [ സോപ്പും കായ് } എന്നും പറയും.വെള്ളം കെട്ടി നിര്‍ത്തിയിട്ട് ഈ കായ് അരച്ചു കലക്കും.കുറേ കഴിയുമ്പോള്‍ മീന്‍ പൊങ്ങി വരുമ്പോള്‍ ഞങ്ങള്‍ പെറുക്കി എടുക്കും


ഒത്തിരി പരല്‍ ഒക്കെ കിട്ടുന്ന സമയങ്ങളില്‍ നല്ല പുളിയില ( കൂമ്പിലയാണു നന്നായി അരയുക..കാന്താരി മുളക് ,ഉപ്പ് ഇവ ചേര്‍ത്തു നന്നായി അരയ്ക്കും.പരല്‍ മീന്‍ വൃത്തിയാക്കിയത് ഇതില്‍ മിക്സ് ചെയ്യും.മീന്‍ ചേര്‍ത്ത് കുഴക്കുമ്പോള്‍ അല്പം വെളിച്ചെണ്ണ ചേര്‍ക്കുന്നത് നല്ലതാണ്.എന്നിട്ട് വാഴയിലയില്‍ ,അട ചുടാന്‍ വേണ്ടി പരത്തുന്നതു പോലെ പുളിയില അരച്ചത് പരത്തും..ഇതു വറ കലത്തില്‍ { ഞങ്ങള്‍ അങ്ങനെയാ പറയുക.} ചെറിയ തീയില്‍ ചുട്ടെടുക്കും..വാഴയില കരിയുന്നതാണു പാകം.തിരിച്ചും മറിച്ചും ചുട്ടെടുക്കണം..ഈ ചമ്മന്തി ഉണ്ടെങ്കില്‍ വേറേ ഒരു കറിയും വേണ്ട ഊണു കഴിക്കാന്‍.അത്രയ്ക്ക് റ്റേസ്റ്റാ..

പണ്ടൊക്കെ വാളന്‍ പുളിയുടെ ഇല തളിരില കിട്ടാനില്ലെങ്കില്‍ നല്ല പനച്ചി പുളിയില ( മഞ്ഞ പൂ ഉണ്ടാകുന്ന ഒരു തരം പുളിയില } ഉപയോഗിക്കാറുണ്ട്.

ഇനി അഥവാ മീന്‍ ഇല്ലെങ്കില്‍ തന്നെ പുളിയില അട ചുട്ടാലും നന്നായി ചോറ് ഉണ്ണാം..ഈ ചമ്മന്തി ആരും കഴിച്ചിട്ടില്ലാ ന്നു കേള്‍ക്കുമ്പോള്‍ എനിക്ക് അല്‍ഭുതം തോന്നുന്നു !! ഇതു പെരുമ്പാവൂര്‍ക്കാരുടെ സ്വന്തം റെസിപ്പി ആണോ ഇനി ???

അനില്‍ശ്രീ... said...

കാന്താരിക്കുട്ടി, ഇപ്പോള്‍ എല്ലാം മനസ്സിലായി. ഈ മീന്‍ചുടല്‍ നടത്താറുണ്ട്. പക്ഷേ അതില്‍ ഈ പുളിയില ഇടുന്നത് പതിവില്ല. അതാണ് സംശയം ചോദിച്ചത്. വിശദമായ പാചകകുറുപ്പിന് നന്ദി (ഇത് ഒരു പോസ്റ്റായും ഇട്ടോളു,,,)

ഊത്തപിടുത്തം എന്നത് ഞങ്ങളുടെ ഒക്കെ വര്‍ഷകാല ഹോബി ആണ്. പക്ഷേ 'നഞ്ച്' കലക്കിയല്ല എന്ന് മാത്രം. വല വീശല്‍ ആണ് പ്രധാനം. എന്റെ ഗ്രാമം എന്ന പോസ്റ്റില്‍ ഞാന്‍ ഇതെപറ്റി എഴുതിയിരുന്നു.

" ആറ്റില്‍ ആണു കാലവര്‍ഷം ആരംഭിക്കുമ്പോള്‍ ഞങ്ങളുടെ നാട്ടുകാരും അയല്‍ പഞ്ചായത്തുകളിലെ ആള്‍ക്കാരും ഒക്കെ വലകളുമായി 'ഊത്ത' വീശാന്‍ പോകുന്നത്‌. പാറക്കല്‍ കടവ്‌ പാലത്തിന്റെ അടുത്തെത്തുമ്പോള്‍ ആറിന്റെ വീതി കുറയുന്നു. ആവിടെ ആറിനു കുറുക്കെ ഒരു തടവല കെട്ടി, രണ്ടു കരകളീലും നിന്ന് ഒരു നൂറോളം ആള്‍ക്കാര്‍ കുറച്‌ ഇടവേളയില്‍ ഒരുമിച്ച് വല എറിയും.. ബാക്കി എന്റെ ഗ്രാമം എന്ന പോസ്റ്റില്‍ വായിക്കൂ..

കുഞ്ഞന്‍ said...

അനില്‍ ഭായി..

ആദിക്ക് അഭിനന്ദനങ്ങള്‍, പടമെടുക്കാനും ചൂണ്ടയിടാനും മിടുക്കന്‍, മോന്റെ ഭംഗി കണ്ടിട്ട് അവന്‍ ഇരയിടാതെ ചൂണ്ടയിട്ടാലും കാര്യം നടക്കും...ചുമ്മാ..

കല്ലുരുട്ടി എന്ന പേരാണ് ഞാന്‍ കേട്ടിട്ടുള്ളത്..മുള്ള് ഭയങ്കരം.

ഊത്തലു പിടിക്കാന്‍ പോകാറുണ്ട് പക്ഷെ അത് രാത്രിയാണ്. നല്ല പ്രകാശമുള്ള ടോര്‍ച്ചും പിന്നെ ഒരു വാക്കത്തിയും അല്ലെങ്കില്‍ ഇരുതല മൂര്‍ച്ചയുള്ള വാള്‍..ആദ്യ മഴപെയ്ത് തോടൊക്കെ നിറഞ്ഞു കവിഞ്ഞൊഴുകുമ്പോള്‍ മീനുകള്‍ പിടച്ചു പിടച്ച് കണ്ടങ്ങളിലേക്ക് കയറും...അപ്പോളൊരു വെട്ട്.. വെട്ട് മാറി കാലിനു കൊണ്ട അനുഭവം ഉണ്ട് എനിക്കല്ല എന്റെ കൂട്ടുകാരന്.

ശ്ശൊ..ഈ കാന്താരീസ് നല്ലൊരു പാചകക്കാരിതന്നെ, കാന്താരീസിന്റെ കമന്റിനും വലിയ കൈയ്യടി.

നവരുചിയന്‍ said...

ഞങ്ങള്‍ ഇവനെ ചോവനെ കൊല്ലി , ചെമ്പല്ലി എന്നൊക്കെ പറയും . കുളം വറ്റുമ്പോള്‍ ചെളിയില്‍ തപ്പിയാല്‍ ഏറ്റവും കൂടുതല്‍ കിട്ടുന്ന മീന്‍ ആണ് ഇതു .

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍