Sunday, January 4, 2009

അബു ദാബി-യിലെ ലുലു ഐലന്റ്

മനുഷ്യനിര്‍മ്മിതമായ ഈ ദ്വീപ് (ലുലു ഐലന്റ് ) സ്ഥിതി ചെയ്യൂന്നത് അബുദാബി സിറ്റിയോട് ചേര്‍ന്ന് തന്നെയാണ്. അബുദാബി കോര്‍ണീഷിന് നേരെ 'അക്കരെ'.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ flag tower ഉത്തര കൊറിയയിലെ Gijeong-dong-ല്‍ (330 meters tall) ആണെങ്കിലും, ഇപ്പോള്‍ ഏറ്റവും വലുത് Ashgabat Flagpole in Turkmenistan 133m (436ft) ആണെങ്കിലും 2001-ല്‍ ഇത് പണിയുന്ന സമയത്ത് ഇതായിരുന്നു ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടിമരം. (ദുബായില്‍ ഇതിലൊക്കെ വലുത് വരുന്നു എന്ന് വാര്‍ത്ത കണ്ടു.)

ബോട്ട് യാത്രയില്‍ കാണുന്ന അബുദാബി കോര്‍ണിഷ് .. (മഞ്ഞുണ്ടായിരുന്ന കാരണം ക്ലിയര്‍ അല്ല).

മറീനാ മാളിനടുത്ത് (മുകളില്‍ കാണുന്ന കൊടിമരത്തിനടുത്ത്) , ഹെറിറ്റേജ് വില്ലേജിന്റെ (ചില ചിത്രങ്ങള്‍ ഇവിടെ കാണാം) അരികിലുള്ള ജെട്ടിയില്‍ നിന്നും ബോട്ടില്‍ കയറി 'സൗജന്യമായി' നിങ്ങള്‍ക്ക് ലുലു ഐലന്റില്‍ എത്താം. അവിടെ ചെന്നിറങ്ങുമ്പോള്‍ ഒരാള്‍ക്ക് പതിനഞ്ച് ദിര്‍ഹം കൊടുത്ത് ടിക്കറ്റ് എടുക്കണം.

പിന്നെയുള്ള യാത്രകള്‍ സൗജന്യം ആണ്. കരയില്‍ കൂടി ഓടുന്ന ട്രെയിനിലോ, ബസിലോ നിങ്ങള്‍ക്ക് സഞ്ചരിക്കാം. ഇഷ്ടമുള്ള സ്ഥലമെത്തുമ്പോള്‍ പറഞ്ഞാല്‍ അവിടെ അടുത്തുള്ള സ്റ്റോപ്പില്‍ വണ്ടി നില്‍ക്കും. ബീച്ചിന്റെ സൈഡിലോ, റസ്റ്റോറന്റിന്റെ സൈഡിലോ, ലേക്കിന്റെ സൈഡിലോ ഒക്കെ നിങ്ങള്‍ക്ക് ഇറങ്ങാം.
ക്രിക്കറ്റ് കളിക്കാനും ഫുട്‌ബോള്‍ കളിക്കാനും പറ്റിയ സ്ഥലം. പക്ഷേ പുല്ല് കാണാന്‍ ഇല്ല എന്ന് മാത്രം.
പ്രധാന ആകര്‍ഷണമായ മനുഷ്യ നിര്‍മ്മിതമായ തടാകം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നീന്തിക്കുളിക്കാന്‍ തോന്നിപ്പോകുന്ന തരത്തില്‍ തെളിഞ്ഞ വെള്ളം...

അവിടെ കളിക്കാം, ഭക്ഷണം കഴിക്കാം, കുളിക്കാം.. ചുരുക്കി പറഞ്ഞാല്‍ അടിച്ചു പൊളിക്കാം.
ഭക്ഷണം ഒക്കെ കഴിഞ്ഞ് വിശ്രമിക്കാന്‍ തെങ്ങിന്‍ തണലുകള്‍.

തടാകത്തിലെ വെള്ളച്ചാട്ടം...

ഇതാണ് തടാകത്തിന്റെ മറ്റൊരു വ്യൂ


മരുഭൂമിയിലെ മണ്ണ് നിറഞ്ഞ ഒന്നു രണ്ട് കുന്നുകള്‍ ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട്. അവിടെ പടര്‍ന്നു കിടന്ന വള്ളിയിലെ ഈ പൂവ് കണ്ടോ? ആരും വെള്ളം ഒഴിച്ച് വളര്‍ത്തുന്നവയല്ല ഈ വള്ളികള്‍. വെള്ളം കിട്ടുന്നത് വര്‍ഷത്തില്‍ രണ്ടോ മൂന്നോ ദിവസം..

മണ്ണില്‍ കാണുന്ന ഈ "ചെറിയ" ഉറുമ്പിനെ കണ്ടോ? ഇവന്റെ ഒരു കടി കിട്ടിയാല്‍ !!


ഒരു കുന്നിന്റെ മുകളില്‍ നിന്നും തടാകത്തിന്റെ ദൃശ്യം

ഇനി ഈ ദ്വീപിന്റെ കുറവുകളെ പറ്റി പറഞ്ഞാല്‍, ഒന്നിരിക്കാന്‍ പുല്ലു പിടിപ്പിച്ച ഒരു ലോണ്‍ പോലും ഇല്ല, റസ്റ്റോറന്റുകള്‍ കുറവ്, ഒരു ഗ്രോസറി പോലുമില്ല. ഇതിനൊക്കെ കാരണം അവധി ദിവസങ്ങളിലേ അവിടെ ആള്‍ത്തിരക്ക് ഉള്ളു എന്ന് തോന്നുന്നു.
കണ്ടോ നമ്മുടെ കാക്കകള്‍ ഇവിടെയുമെത്തി. ദൂരെ കാണുന്നത് ബീച്ച്.
പറയാന്‍ മറന്നു പോയി.. വിശാലമായ ബീച്ച് ഈ ദ്വീപിലുണ്ട്. ശല്യങ്ങളൊന്നുമില്ലാതെ എത്ര സമയം വേണമെങ്കിലും കടല്‍ സ്നാനമാകാം. വലിയ തിരകള്‍ വരാതെ കുറച്ച് ദൂരെയായി കല്‍മതില്‍ (Breakwater) കെട്ടിയിട്ടുണ്ട്.
ആദ്യത്തെ ഫ്ലാഗ് തന്നെ ഇതും...

14 comments:

അനില്‍ശ്രീ... said...

മനുഷ്യനിര്‍മ്മിതമായ ഈ ദ്വീപ് (ലുലു ഐലന്റ് ) സ്ഥിതി ചെയ്യൂന്നത് അബുദാബി സിറ്റിയോട് ചേര്‍ന്ന് തന്നെയാണ്. അബുദാബി കോര്‍ണീഷിന് നേരെ 'അക്കരെ'.

മറീനാ മാളിനടുത്ത് (മുകളില്‍ കാണുന്ന കൊടിമരത്തിനടുത്ത്) , ഹെറിറ്റേജ് വില്ലേജിന്റെ അരികിലുള്ള ജെട്ടിയില്‍ നിന്നും ബോട്ടില്‍ കയറി 'സൗജന്യമായി' നിങ്ങള്‍ക്ക് ലുലു ഐലന്റില്‍ എത്താം. അവിടെ ചെന്നിറങ്ങുമ്പോള്‍ ഒരാള്‍ക്ക് പതിനഞ്ച് ദിര്‍ഹം കൊടുത്ത് ടിക്കറ്റ് എടുക്കണം.

ജിപ്പൂസ് said...

ചിത്രങ്ങളും വിവരണവും നന്നായിരിക്കുന്നു അനിലേട്ടാ...
ഒരൂസം വരുന്നുണ്ട് അങ്ങോട്ട്.

കുഞ്ഞന്‍ said...

മാഷെ..

ഈ ദ്വീപ് മലയാളി വ്യവസായിയും ലുലു എംഡിയും ആയ യൂസഫലിയുടെതാണൊ?

എന്തായാലും അവിടെ കപ്പലണ്ടിക്കച്ചവടം ഉണ്ടാകുമല്ലൊ...!!

അനില്‍ശ്രീ... said...

കുഞ്ഞാ.... ഇത് യൂസഫലിയുടേതല്ല കേട്ടോ...ആദ്യം കേള്‍ക്കുന്ന പലര്‍ക്കും ഉണ്ടാകുന്ന ഒരു തെറ്റിദ്ധാരണയാണിത്..

ഒരു കാര്യം പറയാന്‍ മറന്നു. ഇപ്പോള്‍ ഈ ഐലന്റില്‍ സന്ദര്‍ശകരെ കടത്തി വിടുന്നില്ല. എന്തൊക്കെയോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നാണ് അറിഞ്ഞത്.

കുഞ്ഞന്‍ said...

നന്ദി ഭായി..

ആ ഉറുമ്പിന്റെ പടമില്ലെ, അത് വലുതാക്കി കാണുമ്പോള്‍ അവലോസ് പൊടിയില്‍ ഉറുമ്പ് വീണതുപോലുണ്ട്..( അവലോസ് പൊടി : തേങ്ങയും അരിപ്പൊടിയും ചേര്‍ത്ത് വറുത്തെടുക്കുന്നത് )

ചാണക്യന്‍ said...

അനില്‍ശ്രീ,
ചിത്രങ്ങളും വിവരണവും നന്നായി...
ആശംസകള്‍...

കാസിം തങ്ങള്‍ said...

അനിലേ, പടങ്ങള്‍ കണ്ടപ്പോള്‍ എത്രയും പെട്ടെന്ന് അവിടേക്കൊരു ട്രിപ്പൊരുക്കണമെന്ന് കരുതിയതാ. നിര്‍മ്മാണപ്രവര്‍ത്തനങ്ങളൊക്കെ എന്നാ‍ണാവോ തീരുക.

കുഞ്ഞാ, അവലോസുപൊടിക്ക് ഞങ്ങളുടെ പ്രദേശത്ത് പൂര്‍നപ്പൊടി, പൂരംവറുത്തത് എന്നൊക്കെ പറയും.

Ranjith chemmad / ചെമ്മാടൻ said...

പോകാന്‍ കഴിഞ്ഞിട്ടില്ല,
പോസ്റ്റിലൂടെ പറഞ്ഞ് കൊതിപ്പിച്ചതിനാല്‍ ഉടന്‍ പോകുന്നതായിരിക്കും...

ബയാന്‍ said...

അയ്യേ...ഇങ്ങിനെയൊരു ദ്വീപ് ഇവിടുണ്ടായിരുന്നോ !!!കഷ്ടം.

അനിലേ, നന്ദി - നമസ്കാരം.

കമ്പനിയില്‍ നിന്നു സൌജന്യമായി ചെലവുസഹിതം futaisi island കോണ്ടുപോയിട്ടും പോവാതെ, പോയി വന്നവന്മാരുടെ ഫോട്ടോസ് കണ്ടു തൃപ്തിയായി. ഇതും അങ്ങിനെതന്നെ. അനിലേ ഫോട്ടൊകണ്ടപ്പോള്‍ പോവണമെന്നു
ണ്ട്. ഈ നാട്ടിലെ ജീവിതത്തില്‍ വലിച്ചുകയറ്റിയ പൊടിയ ചൂടും ഒന്നു തണുക്കണമെങ്കില്‍ ഇടുക്കി രാമക്കല്‍മേട്ടില്‍ പോയി കാറ്റ്കൊള്ളണം.
http://vellaramkunnu.blogspot.com/2009/01/blog-post_13.html

തറവാടി said...

pOkaNam :)

ബിന്ദു കെ പി said...

പല പ്രാവശ്യമായി ലുലു ഐലന്റിൽ പോകാൻ പ്ലാനിടുന്നു. പക്ഷേ ഓരോരോ തടസ്സങ്ങൾ കാരണം നടന്നില്ല. താമസിയാതെ പോകണം..

അദ്യത്തെ ഫോട്ടോ അസ്സലായിട്ടുണ്ട് അനിൽ.

പ്രയാസി said...

നല്ല പടംസ്..:)

ഓടൊ: കുഞ്ഞേട്ടന്‍ പണ്ട് അവലോസ് പൊടിയിലെ ഉറുമ്പിനെ മാത്രം പിടിച്ചു കഴിച്ചിരുന്നു..അതാ ഉറുമ്പിനോട് ഇത്ര പ്രണയം!

ഞാന്‍ ഇവിടില്ല..;)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ അബുദാബിയിലെത്തിയാല്‍, നിശ്ചയമായും അനിലിനെ പിടികൂടിയിരിക്കും. അപ്പോള്‍പ്പിന്നെ ‘വഴി’യൊന്നും തപ്പിനടക്കേണ്ടല്ലോ!

നന്നായി.. ചിത്രങ്ങള്‍.

അനില്‍ശ്രീ... said...

ചാണക്യന്‍,
കാസിം തങ്ങള്‍,
രണ്‍ജിത് ചെമ്മാട്,
യരലവ~yaraLava,
തറവാടി,
ബിന്ദു കെ പി,
പ്രയാസി,
പി. ശിവപ്രസാദ്‌ / മൈനാഗന്‍

അഭിപ്രായങ്ങള്‍ അറിയിച്ചതിന് നന്ദി. ലുലു ഐലന്റ് അടച്ചിരിക്കുകയാണ്. എന്തൊക്കെയോ പണി നടക്കുന്നുണ്ട്.

പിന്നെ എല്ലാവര്‍ക്കും അബു ദാബിയിലേക്ക് സ്വാഗതം. വഴിയെപറ്റി ഒന്നും പേടിക്കേണ്ട. എന്നെക്കൊണ്ട് കഴിയുന്ന സഹായമൊക്കെ ചെയ്യുന്നതായിരിക്കും.

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍